Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

ഇനി ഫോണ്‍ എടുത്തില്ലെന്ന പരാതി വേണ്ട…കറണ്ട് പോയാല്‍ വിളിക്കൂ 1912

10 NOVEMBER 2014 09:31 AM IST
മലയാളി വാര്‍ത്ത.

കറന്റ് പോയാല്‍ കെഎസ്ഇബി ഓഫീസുകളില്‍ വിളിച്ച് വിളിച്ച് സഹികെടാത്തവര്‍ ആരുമില്ല. അവര്‍ക്കിതാ ഒരു സന്തോഷ വാര്‍ത്ത. സെക്ഷന്‍ ഓഫീസുകള്‍ ഫോണ്‍ എടുക്കുന്നില്ലെന്ന പരാതികള്‍ക്കു പരിഹാരമായി പുതിയ സംവിധാനം നിലവില്‍ വരുന്നു. 1912 എന്ന നമ്പറില്‍ വിളിച്ചാല്‍ പരാതികള്‍ റെക്കോര്‍ഡ് ചെയ്യപ്പെടുകയും അതത് സെക്ഷന്‍ അധികൃതര്‍ക്ക് സന്ദേശമായി ലഭിക്കുകയും ചെയ്യും. ഇതിനായി സംസ്ഥാനത്ത് കെ.എസ്.ഇ.ബി ഉപഭോക്താക്കള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കേന്ദ്രീകൃത കോള്‍സെന്റര്‍ ആരംഭിക്കും. 

വൈദ്യുതി മുടക്കം, വോള്‍ട്ടേജ് തകരാര്‍, വൈദ്യുതി ലൈന്‍, പോസ്റ്റ്, സര്‍വീസ് കണക്ഷന്‍, വൈദ്യുതിബില്‍, എനര്‍ജി മീറ്റര്‍, അപകടങ്ങള്‍, വൈദ്യുതി മോഷണം തുടങ്ങിയവയുമായി ബന്ധപ്പെട്ട എല്ലാ പരാതികള്‍ക്കും ഈ നമ്പരില്‍ രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
പരാതി ചെയ്താലുടന്‍ തന്നെ ഉപഭോക്താവിന് മൊബൈലില്‍ എസ്.എം.എസ് ലഭിക്കും. കേരളത്തില്‍ 30,000 ത്തിനു മുകളില്‍ ജനസംഖ്യയുള്ള 43 പട്ടണങ്ങളിലാണ് ആദ്യഘട്ടത്തില്‍ കോള്‍സെന്റര്‍ സേവനം ലഭ്യമാകുക. 44 ഡിവിഷനുകളുടെ കീഴിലുള്ള 350ഓളം സെക്ഷന്‍ ഓഫീസുകള്‍ കോള്‍സെന്ററുമായി ബന്ധിപ്പിക്കും. 0471-2555544 എന്ന നമ്പറും കോള്‍സെന്ററിന്റേതാണ്. സാങ്കേതിക ഏകോപനം സാധ്യമാക്കുന്ന ആധുനിക ഡാറ്റാസെന്ററും ഇതോടൊപ്പം തുടങ്ങും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തിരുവമ്പാടിയിൽ കെഎസ്ആർടിസി ബസ് ഇടിച്ച് പ്ലസ് വൺ വിദ്യാർഥിക്ക് ഗുരുതര പരിക്ക്..  (35 minutes ago)

സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് പാമ്പുപിടിത്തക്കാരൻ പാമ്പുകടിയേറ്റു മരിച്ചു  (48 minutes ago)

ഇ പോസ് സെർവറുകൾ തകരാറിൽ.... സംസ്ഥാനത്തെ റേഷൻ വിതരണം മുടങ്ങി  (1 hour ago)

61-ാം വയസ്സിൽ ലോക റെക്കോഡ് സ്വന്തമാക്കി കാനഡക്കാരി... സ്വന്തം പേരിലുണ്ടായിരുന്ന റെക്കോഡ് തിരുത്തിക്കുറിച്ച് വൈൽഡ്  (1 hour ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് താൽക്കാലികമായി നിർത്തിവച്ചു....  (1 hour ago)

സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല.... പവന് 1,09,680 രൂപ  (1 hour ago)

സംസ്ഥാനത്തെ പ്രധാന പൊതുഗതാഗത സംവിധാനമായ കെ.എസ്.ആർ.ടി.സിക്ക് എംഎൽഎ ഫണ്ടിലൂടെ ആദ്യമായി പുതിയ ബസ് വാങ്ങാൻ പണം അനുവദിച്ച് അഡ്വ.കെ. പ്രവീൺ കുമാർ എംഎൽഎ  (1 hour ago)

ഓഹരി വിപണിയില്‍ ഇന്നും കനത്ത ഇടിവ്.. സെന്‍സെക്‌സ് 450 പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

സ്വാതന്ത്ര്യസമര സേനാനി സോഷ്യോ വാസു അന്തരിച്ചു...  (2 hours ago)

ദേശീയപാത 66-ലെ നാട്ടിക ടോൾ പ്ലാസയിൽ ടോൾ പിരിവ് തുടങ്ങുന്നതിനെതിരെ യുഡിഎഫ് പ്രവർത്തകർ നടത്തിയ ഉപരോധ സമരം സംഘർഷത്തിൽ കലാശിച്ചു...  (3 hours ago)

വഴക്കിനൊടുവിൽ... ഭാര്യയുമായി വഴക്കിട്ട യുവാവ് അഴുക്കുചാലിൽ ചാടി ജീവനൊടുക്കി....  (3 hours ago)

ദുഷിച്ച കൂട്ടുകെട്ടുകൾ മാനഹാനിയുണ്ടാക്കും: നിങ്ങളുടെ ഇന്നത്തെ നക്ഷത്രഫലം!  (3 hours ago)

  കണ്ണീർക്കാഴ്ചയായി... അങ്കമാലിയിൽ നിന്നും തൃശൂരിലെ വീട്ടിലേക്ക് പോകുന്നതിനിടെ ബൈക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (3 hours ago)

സംസ്ഥാനത്ത് ശനിയാഴ്ച വരെ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥ വകുപ്പ്...വിവിധ ജില്ലകളിൽ യെല്ലാ അലർട്ട് പ്രഖ്യാപിച്ചു  (3 hours ago)

സങ്കടക്കാഴ്ചയായി... ഭാര്യ വീട്ടിൽ നിന്ന് മടങ്ങവേ മിന്നലേറ്റ് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം  (4 hours ago)

Malayali Vartha Recommends