കെ.സുരേന്ദ്രന് പുറത്തിറങ്ങി നടക്കാന്‍ അവകാശമില്ലെങ്കില്‍ പൊലീസിനെയും പുറത്തിറക്കാതിരിക്കാന്‍ ബി..ജെ.പിക്ക് അറിയാം; എം.ടി രമേശ്

ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന് പുറത്തിറങ്ങി നടക്കാന്‍ അവകാശമില്ലെങ്കില്‍ പൊലീസിനെയും പുറത്തിറക്കാതിരിക്കാന്‍ ബി..ജെ.പിക്ക് അറിയാമെന്ന് എം.ടി രമേശ്. ഇത്തരം സമരങ്ങള്‍ വരും ദിവസങ്ങളില്‍ ഉണ്ടാകും . നാളെ നിലയ്ക്കലില്‍ ബി.ജെ.പി നിരോധനാജ്ഞ ലംഘിക്കുമെന്നും രമേശ് തൃശൂരില്‍ പറഞ്ഞു.
പൊലീസിനെതിരെ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനും രംഗത്തെത്തിയിട്ടുണ്ട്. യതീഷ് ചന്ദ്രയെ പോലെ ക്രിമിനലായ പൊലീസുകാരന്‍ വേറെയില്ലെന്നും യതീഷ് ചന്ദ്ര മൂന്നാംകിട ക്രിമിനലാണെന്നും എ.എന്‍ രാധാകൃഷ്ണന്‍ പറഞ്ഞു.
മന്ത്രിയുടെ കാറ് തടയാന്‍ പൊലീസിന് എന്തവകാശം ? യതീഷിനെ തൃശൂരില്‍ ചാര്‍ജ് എടുക്കാന്‍ അനുവദിക്കില്ല. കറുത്ത നിറമുള്ള പൊന്‍ രാധാകൃഷ്ണനെ കാണുമ്പോള്‍ യതീഷിന് വെറുപ്പാണ്. അകത്തു കിടക്കുന്ന സുരേന്ദ്രന്‍ പുറത്തു കിടക്കുന്ന സുരേന്ദ്രനേക്കാള്‍ ശക്തന്‍’ ആണെന്നും രാധാകൃഷ്ണന്‍ പറഞ്ഞു.
അതേസമയം, ചിത്തിര ആട്ടവിശേഷത്തിന് ശബരിമലയില്‍ അന്‍പത്തിരണ്ടുകാരിയെ ആക്രമിച്ച കേസില്‍ കെ. സുരേന്ദ്രന് ജാമ്യം നല്‍കരുതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ ആവശ്യപ്പെട്ടു. എന്നാല്‍ ജാമ്യാപേക്ഷ പരിഗണിക്കുന്നതിന് മുമ്പ് സുരേന്ദ്രനെ ചോദ്യം ചെയ്യാന്‍ വിട്ടുകിട്ടണമെന്ന പൊലീസിന്റെ വാദം കോടതി അംഗീകരിച്ചില്ല.
https://www.facebook.com/Malayalivartha

























