Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമലയില്‍ ഏറെ വിവാദം ഉണ്ടാക്കിയ യതീഷ് ചന്ദ്രയെയും രണ്ട് എസ്പി മാരെയും മാറ്റുന്നു, കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ള പരാതിയിന്മേലാണ് നടപടിയെങ്കിലും അതു പുറത്തു പറയില്ല

25 NOVEMBER 2018 09:03 AM IST
മലയാളി വാര്‍ത്ത

ഡിസംബര്‍ 3 ന് ശബരിമലയില്‍ നിന്ന് മൂന്ന് ഐ. പി.എസ്. ഉദ്യോഗസ്ഥരെ സര്‍ക്കാര്‍ മാറ്റും. യതീഷ്ചന്ദ്ര, പ്രതീഷ് കുമാര്‍, ഹരിശങ്കര്‍ എന്നീ മൂന്ന് എസ് പി മാരെയാണ് സര്‍ക്കാര്‍ ശബരിമലയില്‍ നിന്നും ഒഴിവാക്കുന്നത്. പകരം പുതിയ ഉദ്യോഗസ്ഥരെ നിയോഗിക്കും.

ഹരി ശങ്കറിനെയും യതീഷ് ചന്ദ്രയെയും സര്‍ക്കാര്‍ മാറ്റുന്നത് കേന്ദ്രമന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവരുടെ പരാതി പരിഗണിച്ചാണെങ്കിലും അത്തരമൊരു കാര്യം പുറത്തു പറയാന്‍ സര്‍ക്കാര്‍ തയ്യാറല്ല. കാരണം രണ്ട് ഉദ്യോഗസ്ഥരുടെ ഭാഗത്തും കാര്യമായ എന്തെങ്കിലും പിശകുള്ളതായി സര്‍ക്കാര്‍ കരുതുന്നില്ല. ഇരുവരും കേന്ദ്ര മന്ത്രിമാര്‍ ഉള്‍പ്പെടെ ആരോടും മോശമായി പെരുമാറിയിട്ടില്ല. എങ്കിലും കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ യതീഷ് ചന്ദ്രക്കെതിരെ പ്രിവിലേജ് കമ്മിറ്റിക്ക് പരാതി നല്‍കിയ സാഹചര്യത്തില്‍ ഒരു മാറ്റത്തില്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാവുകയാണ്.

പൊന്‍ രാധാകൃഷ്ണന്‍ സന്നിധാനത്തത്തിയത് സര്‍ക്കാരിനെ വെല്ലുവിളിക്കാന്‍ തന്നെയാണെന്നാണ് സര്‍ക്കാരിന്റെ വിശ്വാസം. ഇല്ലെങ്കില്‍ അദ്ദേഹം ഇത്തരത്തിലൊരു പ്രകടനം നടത്തുമായിരുന്നില്ല കേന്ദ്രമന്ത്രിക്ക് ആവശ്യമായ എല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഒരുക്കിയിരുന്നു. അദ്ദേഹത്തിന് താമസിക്കാന്‍ റസ്റ്റ് ഹൗസ് തയ്യാറാക്കിയിരുന്നു. എന്നാല്‍ അദ്ദേഹം മറ്റ് ഭക്തര്‍ക്കൊപ്പമാണ് വിരിവച്ചത്. ഇതില്‍ സര്‍ക്കാര്‍ അസ്വാഭാവികത കാണുന്നില്ല. മന്ത്രി തറയില്‍ കിടന്നു ഉറങ്ങുന്നതിന്റെയും സര്‍ക്കാര്‍ ബസില്‍ യാത്രചെയ്യുന്നതിന്റെയും ദൃശ്യങ്ങള്‍ ഫെയ്‌സ് ബുക്കില്‍ കാണുന്നവര്‍ക്ക് എന്താണ് ഇത്തരം ഗിമിക്കുകള്‍ക്ക് പിന്നിലെ രഹസ്യം എന്ന് മനസിലാകുമെന്നാണ് സര്‍ക്കാര്‍ കരുതുന്നത്.

അതേ സമയം മന്ത്രിക്ക് ശബരിമലയില്‍ എന്തെങ്കിലും ബുദ്ധിമുട്ട് ഉണ്ടായിട്ടുണ്ടെങ്കില്‍ അത് സംഭവിക്കാന്‍ പാടില്ലായിരുന്നു എന്നാണ് സര്‍ക്കാര്‍ കരുതുന്നത്. അത്തരം ബുദ്ധിമുട്ടുകള്‍ ഒഴിവാക്കിയില്ലെങ്കില്‍ സര്‍ക്കാരിന്റെ ഇമേജ് മോശമാകും. പൊന്‍ രാധാകൃഷ്ണനുമായി പോലീസിലെയും സര്‍ക്കാരിലെയും ഉന്നതര്‍ ഇതിനകം സംസാരിച്ചു കഴിഞ്ഞു.

പൊന്‍ രാധാകൃഷ്ണന്‍ പ്രിവിലേജ് കമ്മിറ്റിക്ക് നല്‍കിയ പരാതി ബി ജെ പിയും കേന്ദ്രസര്‍ക്കാരും ഗൗരവമായാണ് എടുത്തിരികുന്നത്. യതീഷ് ചന്ദ്രയുടെ പെരുമാറ്റത്തെ കോണ്‍ഗ്രസുകാര്‍ പോലും അനുകൂലിക്കുന്നില്ല. യതീഷ് ചന്ദ്രയുടെ പെരുമാറ്റം അതീവ ഗുരുതരമായ കൃത്യ വിലോപമാണെന്ന് മുന്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ. കുര്യന്‍ പറഞ്ഞു. എന്നാല്‍ എസ് പി, ഹരിശങ്കറിനെ കുറിച്ച് ഇത്തരമൊരു പരാതി മന്ത്രിക്കില്ല .ഹരിശങ്കര്‍ മന്ത്രിയുടെ വാഹനം തടയുകയോ പരിശോധിക്കുകയോ ചെയ്തിട്ടില്ല. മന്ത്രിയുടെ കോണ്‍വോയ് വാഹനമാണ് പരിശോധിച്ചത്. ഇതില്‍ മന്ത്രിക്ക് പരാതിയില്ല. മാത്രവുമല്ല മന്ത്രി ആവശ്യപ്പെട്ടതനുസരിച്ച് വിശദീകരണം എഴുതി നല്‍കുകയും ചെയ്തു.

ഇതെല്ലാം ഗൗരവമായല്ല എടുത്തതെന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും ഗൗരവമായി തന്നെയാണ് സര്‍ക്കാര്‍ എടുത്തത്. അതല്ലാതെ സര്‍ക്കാരിന്റെ മുന്നില്‍ മറ്റ് മാര്‍ഗ്ഗങ്ങളില്ല. സര്‍ക്കാര്‍ സീരിയസായി എടുത്തില്ലെങ്കില്‍ കേന്ദ്രം ഗുരുതരമാക്കും. യതീഷ് ചന്ദ്ര യെയും ഹരിശങ്കറിനെയും ശബരിമലയില്‍ നിന്നും ഒഴിവാക്കുന്നതാണ് സര്‍ക്കാരിനു മുന്നിലുള്ള സുരക്ഷിത മാര്‍ഗ്ഗം. അതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ഹൈക്കോടതിയില്‍ നിന്നും ഇവര്‍ക്കെതിരെ പരാമര്‍ശവും നിലവിലുണ്ട്. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (3 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (11 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (25 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (40 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (53 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (17 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (17 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (17 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (19 hours ago)

Malayali Vartha Recommends