കൊണ്ടോട്ടിയില്‍ സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മിന്നലേറ്റ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, രണ്ടു പേര്‍ക്ക് പരിക്ക്

കൊണ്ടോട്ടിയില്‍ സ്‌കൂള്‍ വിട്ട് വീട്ടിലേക്ക് മടങ്ങുന്നതിനിടെ മിന്നലേറ്റ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം. കൂടെയുണ്ടായിരുന്ന രണ്ട് പേര്‍ക്ക് പരിക്കേറ്റു. കൊണ്ടോട്ടി നെടിയിരുപ്പ് കൈതക്കോട് പി. ആലിക്കുട്ടിയുടെ മകള്‍ ഫാത്തിമ ഫര്‍സാനയാണ് (15) മരിച്ചത്.കൊണ്ടോട്ടി കൊട്ടുകര സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനിയാണ്. മുക്കൂട് പാലേക്കോട് പി.കെ. മുഹമ്മദ് ഷഫീഖിന്റെ മകള്‍ പി.കെ. ഷഹന ജുബിന്‍ (15), മുക്കുട് പുളിക്കല്‍ അലവിയുടെ മകള്‍ റിന്‍ഷിന (15) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പരിക്കേറ്റ ഷഹന ജുബിനെ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി. റിന്‍ഷിന കൊണ്ടോട്ടിയില്‍ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്.
മൂവരും കൊണ്ടോട്ടി കൊട്ടൂക്കര പി.പി.എം.എച്ച്.എസ്.എസിലെ പത്താം ക്ലാസ് വിദ്യാര്‍ഥിനികളാണ്. ശനിയാഴ്ച വൈകീട്ട് 4.30നാണ് സംഭവം. മൂവരും ക്ലാസ് കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നതിനിടെ പാലക്കാപറമ്പിലെ മൈതാനത്ത് വെച്ചാണ് മിന്നലേറ്റത്. അപകടം ശ്രദ്ധയില്‍പ്പെട്ട നാട്ടുകാരാണ് കുട്ടികളെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫര്‍സാനയുടെ ജീവന്‍ രക്ഷിക്കാനായില്ല. ഫര്‍സാനയുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളജിലേക്ക് മാറ്റി.ഫര്‍സാനയുടെ സഹോദരങ്ങള്‍: ഫെബിന, മുഹമ്മദ് റബീഹ്, ബഹ്ജത്ത്.
"
https://www.facebook.com/Malayalivartha

























