Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഏറെ വേദനിപ്പിച്ച കാഴ്ച... ശരണം വിളിച്ച കുട്ടികളേയും കസ്റ്റഡിയിലെടുത്ത് പമ്പയിലേക്ക് നടത്തിച്ചത് കേരളം കണ്ടത് വളരെ ആശങ്കയോടെ; ബിജെപി ഇത് വന്‍ പ്രചരണമാക്കുമെന്ന് കണ്ടതോടെ ഇവരെ പമ്പയിലെ ഗാര്‍ഡ് റൂമില്‍ മാറ്റി സ്വതന്ത്രരാക്കി

25 NOVEMBER 2018 09:43 AM IST
മലയാളി വാര്‍ത്ത

ഇരുമുടിക്കെട്ടുമേന്തി മല ചവിട്ടാനെത്തിയ കുട്ടികളെ പോലീസ് കസ്റ്റഡിയിലെടുത്ത് കൊണ്ടു പോകുന്ന കാഴ്ച മലയാളികളെ ഒന്നാകെ വേദനിപ്പിക്കുന്നതായിരുന്നു. അച്ഛന്റെ തോളിലിരുന്നു വരുന്ന പിഞ്ച് ബാലന്റെ ദയനീയാവസ്ഥ മണിക്കൂറുകളോളമാണ് കേരളം കണ്ടത്. ശരണം വിളിച്ച നാലു വയസോളം പ്രായമുള്ള ബാലനും മറ്റു ചില കുട്ടികളുമുണ്ടായിരുന്നു.കേരള പോലീസ് ഇതെങ്ങോട്ടുള്ള പോക്കെന്ന് പലരും ചിന്തിച്ചു. മാത്രമല്ല കോടതിയില്‍ നിന്നും പൊതുജനങ്ങളില്‍ നിന്നും ശക്തമായ വിമര്‍ശനവും വരും. 

ഇതറിഞ്ഞതോടെ ഉന്നത പോലീസ് ഉദ്യോഗസ്ഥരും സര്‍ക്കാരും പെട്ടെന്നിടപെട്ടു. മറ്റ് ഭക്തരെ വാനില്‍ കയറ്റി പോലീസ് ക്യാമ്പിലേക്ക് കൊണ്ടു പോയപ്പോള്‍ കുട്ടികളെ പമ്പ ഗാര്‍ഡ് റൂമില്‍ ഇരുത്തി പോലീസ് വിവരങ്ങള്‍ ശേഖരിച്ച് റിപ്പോര്‍ട്ടെഴുതി. പോലീസ് ക്യാമ്പിലേക്ക് ഇവരെ കൊണ്ടു പോയിരുന്നെങ്കില്‍ വലിയ പ്രതിഷേധമായി മാറിയേനെ. 

ശരണം വിളിക്കുന്നത് വിലക്കരുതെന്ന ഹൈക്കോടതി ഉത്തരവിന്റെ പ്രത്യക്ഷ ലംഘനമാണ് പൊലീസ് ഇന്ന് സന്നിധാനത്ത് നടത്തിയതെന്നാണ് ഭക്തരും ബിജെപിയും ആരോപിക്കുന്നത്.സന്നിധാനത്തും,വാവര്‍ നടയിലും സമാധാനമായി ശരണമന്ത്രം ചൊല്ലിയ അയ്യപ്പന്മാരെക്കെതിരെയാണ് പൊലീസ് നടപടി. നിരോധനാജ്ഞ ലംഘിച്ചു എന്ന പേരിലായിരുന്നു ശരണം വിളിച്ച കുട്ടികളെയൊപ്പം കസ്റ്റഡിയിലെടുത്ത് പമ്പയിലേക്ക് നടത്തിയത്.

ഭക്തര്‍ ശരണം വിളിക്കുമ്പോള്‍ തടയാന്‍ പാടില്ലെന്നും ഭക്തര്‍ കൂട്ടമായി വരുന്നതും വിലക്കരുതെന്നും കോടതി ഉത്തരവിട്ടിരുന്നു.ഇതിനെ വെല്ലുവിളിക്കുകയാണ് പൊലീസ്.ശരണമന്ത്രം ചൊല്ലുന്നവരെ അറസ്റ്റ് ചെയ്ത പൊലീസ് നടപടിയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുകയാണ്.

 

"
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (4 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (12 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (26 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (41 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (54 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (17 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (17 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (17 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (19 hours ago)

Malayali Vartha Recommends