Widgets Magazine
27
Mar / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എതിരാളികളുടേയും ചങ്ക് കത്തുന്നു... വെടി വച്ചോ എന്നാലും മാറില്ല; ഇരുമുടി കെട്ടില്‍ തൊട്ടാലുണ്ടല്ലോ; അപ്പോ നമ്മുക്ക് പോകാമല്ലേ; സുരേന്ദ്രന്‍ നിലയ്ക്കലില്‍ പോലീസിനെ മറി കടന്നപ്പോള്‍ ഇതാകും അവസ്ഥയെന്ന് ആരും കരുതിയില്ല; വലിയൊരു യുവ നേതാവ് സങ്കടത്തോടെ

25 NOVEMBER 2018 09:56 AM IST
മലയാളി വാര്‍ത്ത

കെ. സുരേന്ദ്രന്‍ എന്ന ബിജെപി യുവ നേതാവ് ബിജെപിയുടെ മാത്രം താരമല്ല. യുവാക്കളെയാകെ ആവേശം കൊള്ളിച്ച നേതാവാണ്. ഇടയ്‌ക്കൊക്കെ സുരേന്ദ്രനെ ട്രോളുമെങ്കിലും ഇത്രയും ചങ്കൂറ്റത്തോടെ നിന്ന മറ്റ് യുവ നേതാവില്ല. അത്രയ്ക്കല്ലേ സുരേന്ദ്രന്‍ പോലീസിനോട് കട്ടയ്ക്ക് നിന്നത്. ജയിലിലാകുന്നതിന് തൊട്ട് മുമ്പുള്ള സുരേന്ദ്രന്റെ പ്രകടനം കേരളം ആവേശത്തോടെയാണ് കണ്ടത്. 

വെടി വച്ചോ എന്നാലും മാറില്ല. ഇരുമുടി കെട്ടില്‍ തൊട്ടാലുണ്ടല്ലോ. അപ്പോ നമ്മുക്ക് പോകാമല്ലേ... നിലയ്ക്കലില്‍ ഹീറോയായ സുരേന്ദ്രന്‍ കേരളത്തെ വിറപ്പിക്കുമെന്നാണ് കരുതിയത്. എന്നാല്‍ സുരേന്ദ്രന്‍ പോലീസിനെ മറി കടന്നപ്പോള്‍ ഇതാകും അവസ്ഥയെന്ന് ആരും കരുതിയില്ല. കരുതല്‍ തടങ്കലില്‍ എടുത്ത സുരേന്ദ്രനെതിരെ ഡസണോളം കേസുകള്‍ കുത്തിപ്പൊക്കി. ഇതില്‍ കള്ളക്കേസു പോലുമുണ്ടായിരുന്നു.

വലിയൊരു യുവ നേതാവ് സങ്കടത്തോടെയാണ്. എന്താണ് താന്‍ ചെയ്ത കുറ്റം. കേവലം ജാമ്യം ലഭിച്ച് വരേണ്ട കേസ് ഊരാക്കുടുക്കായിരിക്കുന്നു. അവസാനം സുരേന്ദ്രന്‍ ആവശ്യപ്പെട്ടത് ഭാര്യയേയും മക്കളേയും വിളിക്കാന്‍ കഴിയണം. ശരിക്കും വല്ലാത്തൊരവസ്ഥ. ഇത്രയും വലിയ നേതാവായിട്ടും സുരേന്ദ്രനെ രക്ഷപ്പെടുത്താന്‍ ആരും സഹായിക്കുന്നില്ല. സ്വന്തം പാര്‍ട്ടിക്കാര്‍ പോലും. 

ശബരിമല സന്നിധാനത്ത് സ്ത്രീയെ ആക്രമിച്ച കേസില്‍ ബി.ജെ.പി സംസ്ഥാസുരേന്ദ്രന്റെ ജാമ്യാപേക്ഷ കഴിഞ്ഞ ദിവസവും തള്ളിയിരുന്നു. റാന്നി ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യാപേക്ഷ തള്ളിയത്.

വധശ്രമത്തോട് അനുബന്ധിച്ചുള്ള ഗൂഢാലോചനയായതിനാല്‍ ജാമ്യം അനുവദിക്കാനാകില്ല എന്ന് കോടതി വ്യക്തമാക്കി. ചിത്തിര ആട്ടവിശേഷത്തിന് സന്നിധാനത്ത് 52 വയസുള്ള സ്ത്രീയെ ഒരു സംഘം ആളുകള്‍ അക്രമിച്ചതിലെ ഗൂഢാലോചനക്കാണ് കെ. സുരേന്ദ്രനെ പ്രതിചേര്‍ത്തിരുന്നത്.

ജാമ്യാപേക്ഷയെ പ്രോസിക്യൂഷന്‍ എതിര്‍ത്തിരുന്നു. ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ ഇന്നുതന്നെ പമ്പാ പൊലീസിന് ഒരു മണിക്കൂര്‍ ചോദ്യം ചെയ്യാം. വൈകിട്ട് ഏഴുമണിക്കു മുന്‍പ് ചോദ്യംചെയ്യണം. ജയിലിലെ ടെലിഫോണ്‍ പ്രവര്‍ത്തനക്ഷമമാണെങ്കില്‍ സുരേന്ദ്രനു സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ കുടുംബത്തെ വിളിക്കാമെന്നും കോടതി വ്യക്തമാക്കി. ജയില്‍മാറ്റം സംബന്ധിച്ച് തിങ്കളാഴ്ച തീരുമാനമെടുക്കും.

സുപ്രീംകോടതിവിധി പരസ്യമായി ലംഘിക്കുകയാണ് കെ സുരേന്ദ്രന്‍ ചെയ്തതെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ വാദിച്ചു. സുരേന്ദ്രനെ പങ്കാളിത്തം വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ കോടതിയില്‍ ഹാജരാക്കുമെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

കെ സുരേന്ദ്രനെ കുടുക്കുന്നതിനായി സന്നിധാനം കേസില്‍ പതിമൂന്നാം പ്രതിയായി കൂട്ടിച്ചേര്‍ക്കുകയാണ് ഉണ്ടായതെന്ന് പ്രതിഭാഗം വാദിച്ചു. അസ്വാഭാവിക മരണക്കേസ് ഉള്‍പ്പെടെ സുരേന്ദ്രനെതിരെ ചുമത്തിയിട്ടുണ്ടെന്നും പ്രതിഭാഗം പറഞ്ഞു. പ്രതിഭാഗത്തിന്റെ ആവശ്യപ്രകാരം കെ സുരേന്ദ്രന് ജയില്‍ സൂപ്രണ്ടിന്റെ സാന്നിധ്യത്തില്‍ ബന്ധുക്കളെ ഫോണില്‍ വിളിക്കുന്നതിന് കോടതി അനുമതി നല്‍കി.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തമിഴ്‌നാട്ടില്‍ വിജയ്‌യുടെ പ്രചാരണത്തിന് അനുമതിയില്ല  (5 minutes ago)

വയനാട്ടില്‍ ബിജെപി പഞ്ചായത്തംഗത്തിന് വെട്ടേറ്റു  (15 minutes ago)

ജന്മദിനാശംസകള്‍ മായക്കുട്ടി...വിസ്മയയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍  (1 hour ago)

സഹകരണ വകുപ്പിൽ 700 കോടിയുടെ അഴിമതി നീക്കം: ടാറ്റ കണ്‍സള്‍ട്ടന്‍സിയെ ഒഴിവാക്കി കരാർ ദിനേശ് ബീഡിക്ക്....  (3 hours ago)

വിവാഹിതനെങ്കിലും ലിവ്-ഇൻ ബന്ധം നിയമവിരുദ്ധമല്ല; പങ്കാളികൾക്ക് സംരക്ഷണമൊരുക്കാൻ ഉത്തരവ്: സദാചാരവും നിയമവും രണ്ടെന്ന് ഹൈക്കോടതി...  (4 hours ago)

അബോർഷന് നിർബന്ധിച്ചു, നിരന്തരം ഭീഷണി'; പാലക്കാട്ടെ കൗൺസിലർക്കെതിരെ ഗുരുതര ആരോപണങ്ങളുമായി യുവതി...  (4 hours ago)

അന്ന് പാർട്ടിയുടെ കണ്മണി, ഇന്ന് 'കാഴ്ചക്കാരി'; ആര്യ രാജേന്ദ്രനെ കൈവിട്ട് സിപിഎം! സീറ്റില്ല, വേദിയില്ല; പ്രചാരണ ഗോദയിലും പുറത്ത്...  (4 hours ago)

ഇനി ജോലി തേടി നാടുവിടേണ്ട; ലക്ഷങ്ങൾ ശമ്പളമുള്ള വിദേശ ജോലികൾ ഇനി നാട്ടിലിരുന്ന് ചെയ്യാം; സർക്കാരിന്റെ കൈത്താങ്ങ്...  (5 hours ago)

തർക്കത്തിനൊടുവിൽ...പ്രതിഷേധക്കാർക്കിടയിലേക്ക് ഇടിച്ചുകയറ്റിയ വാഹനമിടിച്ച് വനിത ടെക്കിക്ക് ദാരുണാന്ത്യം...  (5 hours ago)

തമിഴ്‌നാട് നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഡി.എം.കെ സ്ഥാനാർഥി പട്ടിക ഇന്ന് പുറത്തിറക്കിയേക്കും....  (6 hours ago)

. ചാത്തന്നൂർ സ്വദേശി കുവൈത്തിൽ ഹൃദയാഘാതം മൂലം നിര്യാതനായി  (6 hours ago)

പെട്രോളിന്‍റെയും ഡീസലിന്‍റെയും എക്സൈസ് തീരുവ വെട്ടിക്കുറച്ച് കേന്ദ്രസർക്കാർ...  (7 hours ago)

പലസ്തീന്‍ യുദ്ധം ഒന്നര വര്‍ഷം നടന്നിട്ടും ഹമാസ് തീവ്രവാദികളെ പൂര്‍ണമായി തുടച്ചുനീക്കാന്‍ ഇസ്രായേലിനു സാധിച്ചില്ല; ബെഞ്ചമിന്‍ നെതന്യാഹു രാജിവയ്ക്കുമോ? പുറത്താകുമോ?  (7 hours ago)

നിലവിലെ 28 ദിവസത്തെ പ്ലാനുകൾ 30 ദിവസത്തെ പ്ലാനുകളാക്കാൻ കമ്പനികൾക്ക് നിർദ്ദേശം നൽകി കേന്ദ്ര ടെലികോം മന്ത്രാലയം  (7 hours ago)

കേരളത്തിലെ താപനില 40 ഡിഗ്രിയിലേക്ക്; സൂര്യതാപം ഉള്‍പ്പെടെയുള്ള ഗുരുതര സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ നീങ്ങുന്നു  (7 hours ago)

Malayali Vartha Recommends