Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഫോറന്‍സിക് സംഘം പൊളിച്ചടുക്കുന്നു... ബാലഭാസ്‌കറിന്റെ അച്ഛന്‍ മുഖ്യമന്ത്രിയെ കണ്ടതോടെ കേസന്വേഷണം ശക്തമായി; ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ ഫോറന്‍സിക് മെഡിസിന്‍ സംഘം പരിശോധിച്ചു 

25 NOVEMBER 2018 12:31 PM IST
മലയാളി വാര്‍ത്ത

വയലിനിസ്റ്റ് ബാലഭാസ്‌കറുടെ മരണം മലയാളികളെ വല്ലാതെ വേദനിപ്പിച്ചിരുന്നു. എന്നാല്‍ അതിന് പിന്നാലെ മറ്റൊരു വിവാദവും ഉണ്ടായി. വാഹനം ഓടിച്ചത് ബാലഭാസ്‌കറാണെന്ന് ഡ്രൈവറും അതല്ല ഡ്രൈവറാണ് ഓടിച്ചതെന്ന് ഭാര്യ ലക്ഷ്മിയും പറഞ്ഞിരുന്നു. എന്നാല്‍ ബാലഭാസ്‌കറിന്റെ അച്ഛന്‍ മുഖ്യമന്ത്രിയെ കണ്ടതോടെ കേസന്വേഷണം ശക്തമാക്കി. ഈ കത്ത് ഡിജിപിയ്ക്ക് കൈമാറിയിരുന്നു.

ഈ പരാതിയില്‍ മേലാണ് അന്വേഷണം ആരംഭിച്ചത്. അന്വേഷണ സംഘത്തിന്റെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നുള്ള വിദഗ്ദ സംഘം ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച ഇന്നോവ കാര്‍ പരിശോധിച്ചു.

ബാലഭാസ്‌കറിന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍, തിരുവനന്തപുരം മെഡിക്കല്‍ കൊളജിലെ ഫോറന്‍സിക് മെഡിസിന്‍ സംഘം തലവന്‍ ഉള്‍പ്പെടെയുള്ള നാലംഗ വിദഗ്ധസംഘമാണ് ശനിയാഴ്ച പരിശോധനയില്‍ പങ്കെടുത്തത്. ബാലഭാസ്‌കറിന്റെ ഭാര്യ ലക്ഷ്മിയും ഡ്രൈവര്‍ അര്‍ജ്ജുനും നല്‍കിയ മൊഴില്‍ വൈരുദ്ധ്യം വന്നതോടെ വാഹനത്തിലുണ്ടായിരുന്നവര്‍ അപകട സമയത്ത് ഇരുന്നിരുന്ന ഇടങ്ങള്‍ ശാസ്ത്രീയ പരിശോധനയില്‍ വ്യക്തമാവുമെന്നാണ് പോലീസ് കരുതുന്നത്.

അതിനിടെ, അപകടം പുനരന്വേഷിക്കുന്നതോടെ ഡ്രൈവര്‍ അര്‍ജ്ജുനെ ചോദ്യം ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അന്വേഷണസംഘം. ഇതിനുമുന്നോടിയായി ബാലഭാസ്‌കറിന്റെ ഭാര്യയുടെ മൊഴിയും വീണ്ടും രേഖപ്പെടുത്തുന്നതിനുള്ള നടപടികളും പുരോഗമിക്കുകയാണ്. ബാലഭാസ്‌കറിന്റെ അച്ഛന്‍ നല്‍കിയ പരാതിയില്‍ പരാമര്‍ശിക്കുന്ന പാലക്കാട്ടെ ആശുപത്രി കേന്ദ്രീകരിച്ചും ഇതിനോടകം അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആശുപത്രിയുമായി ബാലഭാസ്‌കറിനുണ്ടായ സാമ്പത്തിക ഇടപാടുകളുണായിരുന്നെന്ന് പരാതിയില്‍ സൂചിപ്പിച്ചിട്ടുള്ളതിനാല്‍ ആശുപത്രി അധികൃതരെ വിളിച്ചുവരുത്താനും നീക്കമുണ്ട്.

അപകടത്തിലെ ദുരൂഹത നീക്കുന്നതിന്റെ ഭാഗമായി ആദ്യം രക്ഷാപ്രവര്‍ത്തനത്തിനെത്തിയവരെ കേന്ദ്രികരിച്ചും അന്വേഷണം പുരോഗമിക്കുന്നുണ്ട്. സംഭവ സമയത്ത് ഇതുവഴി കടന്നുപോയവരാണ് ആദ്യം അപകടം ശ്രദ്ധയില്‍പ്പെട്ടതും രക്ഷാപ്രവര്‍ത്തനത്തില്‍ ഏര്‍പ്പെട്ടതും. എയര്‍പോര്‍ട്ടിലേക്കുള്ള യാത്രാമധ്യേ ഉണ്ടായിരുന്ന ഇവര്‍ മറ്റു ജില്ലക്കാരണാണെന്നാണ് വിവരം. ഇതിലൊരാള്‍ ബാലഭാസ്‌കറിന്റെ മകള്‍ തേജസ്വിനി ബാലയെ ആശുപത്രിയില്‍ എത്തിച്ച സംഘത്തിലും ഉണ്ടായിരുന്നു. എന്നാല്‍ പിന്നീട് ഇവരെ കുറിച്ച് വിവരമുണ്ടായില്ല. എന്നാല്‍ ഇവരെ കുറിച്ച് വിവരം ലഭിച്ചതായും രണ്ടുദിവസത്തിനുള്ളില്‍ ഇവരുടെ മൊഴിയെടുക്കുമെന്നും അധികൃതര്‍ പറയുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിഴിഞ്ഞം വെങ്ങാനൂരിൽ കാറിന് തീപിടിച്ച് ഒരു മരണം...അന്വേഷണം ഊർജ്ജിതമാക്കി പോലീസ്  (3 minutes ago)

തർക്കത്തിനൊടുവിൽ... പത്തനംതിട്ടയില്‍ യുവാവിനെ കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി...  (11 minutes ago)

ബാങ്ക് ഇടപാടുകാരുടെ ശ്രദ്ധയ്ക്ക്.... അടുത്ത മാസം 14 ദിവസം ബാങ്കുകൾ പ്രവർത്തിക്കില്ല....  (25 minutes ago)

ഓണം ടൂറിസം വാരാഘോഷത്തിന് വര്‍ണാഭമായ ഘോഷയാത്രയോടെ സമാപനം  (40 minutes ago)

സംസ്ഥാനത്ത് വരും ദിവസങ്ങളിലും വ്യാപകമായി മഴ പെയ്യുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്...  (53 minutes ago)

ഇസഡ് പ്ലസ് (Z+) വിഭാഗത്തിൽ നിന്ന് ഇസഡിലേക്ക്.... തമിഴ്നാട്‌ മുൻ മുഖ്യമന്ത്രി എം കെ സ്റ്റാലിനുള്ള സുരക്ഷ കുറച്ച് വിജയ് സർക്കാർ...  (1 hour ago)

മലപ്പുറത്ത് പൊട്ടി വീണ വൈദ്യുതി കമ്പിയിൽ നിന്ന് ഷോക്കേറ്റ് വീട്ടമ്മക്ക് ദാരുണാന്ത്യം  (1 hour ago)

ഓണാവധിക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ ഇന്ന് തുറക്കും....  (1 hour ago)

കെസിഎല്ലിൽ ഏരീസ് കൊല്ലം സെയ്‌ലേഴ്‌സിനെ പരാജയപ്പെടുത്തി പോയിന്റ് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് മുന്നേറി ട്രിവാൺഡ്രം റോയൽസ്  (1 hour ago)

നേപ്പാൾ-ടിബറ്റ് അതിർത്തിയിൽ ബുധനാഴ്ചയുണ്ടായ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 797 ആയി...  (1 hour ago)

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (17 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (17 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (17 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (17 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (19 hours ago)

Malayali Vartha Recommends