Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ലോക്‌സഭ തിരഞ്ഞെടുപ്പ് ആന്റണിയെ മുില്‍നിര്‍ത്തി നേരിടാൻ എഐസിസി തീരുമാനം; നിലവില്‍ പാര്‍ട്ടിയുടെ പോഷക സംഘടനകളുടെ പരിപാടികളില്‍ സജീവ സാിധ്യമാണ് എ.കെ. ആന്റണി

15 JANUARY 2019 05:22 PM IST
മലയാളി വാര്‍ത്ത

ലോക്‌സഭ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് കൂടുതല്‍ സീറ്റുകള്‍ നേടുക എന്ന ലക്ഷ്യത്തോടെ പുതു തന്ത്രങ്ങൾ മെനഞ്ഞ് കോൺഗ്രസ്സ്. കാലങ്ങളായി പാര്‍ട്ടിക്കുള്ളില്‍ നിലനില്‍ക്കുന്ന ഗ്രൂപ്പുകളുടെ അതിപ്രസരം കാരണം ഒരു കാര്യത്തിലും തീരുമാനമെടുക്കാനാകാത്ത അവസ്ഥയായിരുന്നു കേരളത്തിലെ കോൺഗ്രസിൽ. ഈ അവസ്ഥ നിലനിൽക്കെയാണ് രണ്ടുമാസം മുമ്പ് എ.കെ. ആന്റണിയുടെ നിര്‍ദ്ദേശാനുസരണം കെപിസിസി അധ്യക്ഷസ്ഥാനത്തേക്ക് മുല്ലപ്പള്ളി രാമചന്ദ്രനെ നിയമിച്ചത്.

വരുന്ന ലോക്‌സഭ തിരഞ്ഞെടുപ്പ് ആന്റണിയെ മുില്‍നിര്‍ത്തി നേരിടാനാണ് എഐസിസി തീരുമാനം. നിലവില്‍ പാര്‍ട്ടിയുടെ പോഷക സംഘടനകളുടെ പരിപാടികളില്‍ സജീവ സാിധ്യമാണ് എ.കെ. ആന്റണി. പാര്‍ട്ടിയുടെ താഴെത്തട്ടില്‍ നിന്നാണ് ആന്റണിയുടെ പ്രവര്‍ത്തനം. അതിനു വേണ്ടിയാണ് പോഷക സംഘടന പരിപാടികളില്‍ അദ്ദേഹം നിറസാന്നിധ്യമാകുന്നത്. മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്ക് ഇപ്പോള്‍ കര്‍ണാടകയുടെ ചുമതലയാണ് പാര്‍ട്ടി നല്‍കിയിരിക്കുന്നത്. രമേശ് ചെിത്തലയെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചതിനു പിന്നാലെയായിരുന്നു ഇത്.

ഇരു ഗ്രൂപ്പുകളെയും ഒരുമിച്ചു നിര്‍ത്തി പാര്‍ട്ടിയെ ശക്തിപ്പെടുത്തുകയാണ് എഐസിസി ലക്ഷ്യമിടുന്നത്. 2004ല്‍ മുഖ്യമന്ത്രി സ്ഥാനത്തു നിന്ന് രാജി വച്ച അദ്ദേഹത്തിന് കുറേ കാലമായി കേരളത്തിലെ സംഘടന കാര്യങ്ങളില്‍ പങ്കാളിത്തം കുറവായിരുന്നു. പാര്‍ട്ടിയെ ഗ്രൂപ്പുകളുടെ അതിപ്രസരത്തില്‍ നിന്നും രക്ഷിക്കുക എന്നതായിരുന്നു ആന്റണിയുടെ ലക്ഷ്യമെങ്കിലും പുനഃസംഘടന ഉള്‍പ്പെടെയുള്ള കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ മുല്ലപ്പള്ളിക്ക് കഴിയാത്ത അവസ്ഥയായി. പലപ്പോഴും പുനഃസംഘടനയ്ക്ക് മുല്ലപ്പള്ളി ശ്രമിച്ചപ്പോഴും എ, ഐ നേതാക്കള്‍ എതിര്‍ക്കുകയായിരുന്നു.

ചിലര്‍ ഇപ്പോഴേ സ്വയംപ്രഖ്യാപിത സ്ഥാനാര്‍ത്ഥികളായി രംഗത്തെത്തിയിട്ടുണ്ടെന്നും ഗ്രൂപ്പുകള്‍ക്ക് അതീതനായ ആന്റണി കേരളത്തിലേക്കെത്തിയാല്‍ ഇപ്പോഴുള്ള പ്രശ്‌നങ്ങള്‍ക്ക് അയവു വരുമെന്നും മുല്ലപ്പള്ളി രാഹുലിനെ അറിയിചിരുന്നു. എഐസിസി മുന്‍ അധ്യക്ഷ സോണിയ ഗാന്ധിയും ഇക്കാര്യത്തില്‍ അനുകൂല നിലപാടെടുത്തതോടെ ആന്റണിയെ കേരളത്തിലേക്ക് അയക്കുകയായിരുന്നു.

ശബരിമല വിഷയത്തോടെ ചില നേതാക്കള്‍ മറ്റു രാഷ്ട്രീയ പാര്‍ട്ടിയിലേക്ക് ചേക്കേറുകയും ചെയ്തു. ഇതൊഴിവാക്കാന്‍ മുല്ലപ്പള്ളിയെക്കൊണ്ട് ഒറ്റയ്ക്കു സാധിക്കില്ലെന്നു മനസിലാക്കിയാണ് ആന്റണി കേരളത്തില്‍ സജീവ സാന്നിധ്യമാകുന്നത്. ലോക്‌സഭ തിരഞ്ഞെടുപ്പുവരെയെങ്കിലും കേരളത്തില്‍ നില്‍ക്കണമെന്നാണ് എഐസിസി ആന്റണിക്കു നല്‍കിയ നിര്‍ദ്ദേശം.

ലോക്​സഭ തെരഞ്ഞെടുപ്പിൽ വിജയം മാത്രമാണ്​ ലക്ഷ്യമെന്നും സ്ഥാനാർഥിനിർണയത്തിൽ ഗ്രൂപ്​ പരിഗണന വേ​ണ്ടെന്നും എ.കെ. ആൻറണി കെ.പി.സി.സി ജനറൽ ബോഡി യോഗത്തിൽ വ്യക്തമാക്കിയിരുന്നു. ഏതാനും നേതാക്കൾ കൂടിയിരുന്ന്​ സ്ഥാനാർഥികളെ നിശ്ചയിക്കുന്ന സ്ഥിതി മാറിയെന്നും അദ്ദേഹം വ്യക്തമാക്കി. കേരളത്തിൽനിന്ന്​ 16 സീറ്റുണ്ടായിരുന്നത്​ കഴിഞ്ഞതവണ 12ആയി. പഴയ 16 ലേക്ക്​ എത്തിക്കണം. വര്‍ഗീയശക്തികളില്‍നിന്ന്​ രാജ്യത്തെ മോചിപ്പിക്കേണ്ട കുരുക്ഷേത്രയുദ്ധമാണ് വരാന്‍ പോകുന്ന തെരഞ്ഞെടുപ്പ്​. രാഹുല്‍ ഗാന്ധി പഴയ രാഹുൽ അല്ല. ഇന്ത്യയെ നയിക്കാന്‍ പ്രാപ്തനായി. മോദിഭരണം അവസാനിപ്പിക്കാനുള്ള പോരാട്ടത്തില്‍ നിര്‍ണായക ശക്തി കോണ്‍ഗ്രസാണ്. വിട്ടുവീഴ്​ച ചെയ്​ത്​ യോജിക്കാവുന്ന എല്ലാവരുമായും സഹകരിച്ച്​ മോദിയെ താഴെയിറക്കണം. ജനാധിപത്യ, മതേതര ശക്തികൾക്ക്​ ഇനിയൊരു കൈപ്പിഴ സംഭവിച്ചുകൂടാ. സംഭവിച്ചാൽ ഭരണഘടന തന്നെ ഇല്ലാതാകും. മോദിഭരണത്തില്‍ ആര്‍.എസ്.എസ് നോമിനികളുടെ കടന്നുകയറ്റത്തിലൂടെ ഭരണഘടനാസ്ഥാപനങ്ങള്‍ ഒന്നൊന്നായി തകര്‍ക്കുകയാണ്​. ശബരിമല വിഷയത്തിൽ കേരളം കത്തിച്ചാമ്പലാകാതിരുന്നത്​ കോൺഗ്രസിന്റെ സമീപനം മൂലമാണ്​. ബി.ജെ.പി വള​ര​ട്ടെയെന്നും കോൺഗ്രസ്​ തളരട്ടെയെന്നുമാണ്​ മുഖ്യമന്ത്രി പിണറായിയുടെ നിലപാട്​. ശബരിമലപ്രശ്​നം ആളിക്കത്തിക്കാൻ ആർ.എസ്.എസും ബി.ജെ.പിയും ശ്രമിച്ചപ്പോൾ സർക്കാറും അതേ നിലപാടിൽ നേരിട്ടു. കോൺഗ്രസ്​ സ്വീകരിച്ച നിലപാടാണ്​ കേരളത്തെ രക്ഷിച്ചത്എ എന്നും.കെ. ആൻറണി ജനറൽ ബോഡി യോഗത്തിൽ വ്യക്തമാക്കിയിരുന്നു. അതുകൊണ്ടുതന്നെ മുല്ലപ്പള്ളിയെക്കൊണ്ട് ഒറ്റയ്ക്കു സാധിക്കില്ലെന്നു മനസിലാക്കിയാണ് ആന്റണി കേരളത്തില്‍ സജീവ സാന്നിധ്യമാകുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പ്രശസ്ത പിന്നണി ഗായകൻ ജി. വേണുഗോപാലിന്റെ മാതാവ് അന്തരിച്ചു....  (26 minutes ago)

കള്ളക്കടൽ പ്രതിഭാസം... സംസ്ഥാനത്ത് കടലാക്രമണത്തിന് സാധ്യത, മത്സ്യത്തൊഴിലാളികൾക്കും തീരദേശവാസികൾക്കും ജാഗ്രത നിർദ്ദേശം  (37 minutes ago)

അജ്മാനിലെ താമസസ്ഥലത്ത് പാചകവാതക സിലിണ്ടർ പൊട്ടിത്തെറിച്ച് കാസർകോട്‌ ഉദുമ സ്വദേശിക്ക് ദാരുണാന്ത്യം  (43 minutes ago)

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (56 minutes ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (1 hour ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (1 hour ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (1 hour ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (1 hour ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (2 hours ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (12 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (12 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (12 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (12 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (13 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (13 hours ago)

Malayali Vartha Recommends