Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തോല്‍വിയോടെ വീണ്ടും പാര്‍ട്ടി ഗ്രാമത്തിലേക്ക്... മൂന്നര മണിക്കൂര്‍ പ്രതിഷേധിച്ചിട്ടും ഭക്തര്‍ തളര്‍ന്നില്ല; രഹസ്യ പോലീസ് കൊണ്ടു വന്നവരെ പരസ്യമായി നീക്കി; മോഡിയുടെ വരവില്‍ ശ്രദ്ധ മാറിയപ്പോള്‍ യുവതികളെ ഇരച്ചു കയറ്റാന്‍ ശ്രമം

16 JANUARY 2019 09:40 AM IST
മലയാളി വാര്‍ത്ത

ശബരിമല ദര്‍ശനത്തിനെത്തിയ കണ്ണൂര്‍ സ്വദേശികളായ രേഷ്മ നിഷാന്ത്, ഷാനില സജേഷ് എന്നീ യുവതികളെ പൊലീസ് ബലം പ്രയോഗിച്ച് തിരിച്ചിറക്കിറക്കിയതോടെ രഹസ്യ പോലീസിന്റെ നീക്കം മാറി. മൂന്നര മണിക്കൂര്‍ നീണ്ട പ്രതിഷേധത്തിനൊടുവിലാണ് യുവതികളെ നീലിമലയില്‍ പോലീസ് തടഞ്ഞത്. പാര്‍ട്ടി ഗ്രാമത്തില്‍ നിന്നാണ് ഈ യുവതികളെ ഇറക്കുമതി ചെയ്തത്. രാത്രിയുടെ മറവില്‍ ഒളിച്ച് കടത്തിയെന്ന ആരോപണത്തില്‍ നിന്നും രക്ഷ നേടാനാണ് നേരെ ഇവരെ കൊണ്ടു വന്നത്.

സുപ്രീംകോടതി വിധി വന്നതിന് ശേഷം ശബരിമലയില്‍ കയറാന്‍ നോമ്പ് നോറ്റ യുവതിയാണ് കണ്ണൂര്‍ ഇരിണാവ് സ്വദേശി രേഷ്മ നിഷാന്ത്. അന്നുതൊട്ടേ സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധവും തുടങ്ങി. ഒപ്പം വീടിന് മുന്നിലും. ഇതിനിടെ മനംമടുത്ത് രേഷ്മ നിഷാന്ത് ശബരിമല യാത്ര ഉപേക്ഷിച്ചു. ശബരിമല ദര്‍ശനത്തിനായി ഇന്ന് പോകാനിരിക്കെയാണ് കടുത്ത പ്രതിഷേധം ഉയര്‍ന്നതോടെ യാത്ര ഉപേക്ഷിച്ചത്. റെയില്‍വേ സ്‌റ്റേഷനില്‍ പ്രതിഷേധക്കാരും വീടിനു സമീപം നാട്ടുകാരും കൂട്ടമായെത്തിയതോടെയാണ് ദര്‍ശനം തേടിയുള്ള യാത്ര പാതിവഴിയില്‍ മുടങ്ങിയത്. ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന് അവസാനയാത്രയും നീലിമലയില്‍ അവസാനിച്ചു.

കനകദുര്‍ഗയും ബിന്ദുവുമായിരുന്നു ഏവരുടേയും കണ്ണു വെട്ടിച്ച് സന്നിധാനത്ത് എത്തിയ യുവതികള്‍. ഇവരെ പൊലീസ് സന്നിധാനത്ത് ആംബുലന്‍സിലെത്തിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ചിലരെ ഡോളിയില്‍ എത്തിക്കാന്‍ ശ്രമിച്ചപ്പോള്‍ അത് ഭക്തര്‍ തടഞ്ഞിരുന്നു. ഇതോടെയാണ് ആംബുലന്‍സ് മാര്‍ഗം സ്വീകരിച്ചത്. ഇതിന് ശേഷം മഞ്ജുവെന്ന യുവതിയും സന്നിധാനത്ത് എത്തിയതിന്റെ വീഡിയോ പുറത്തു വന്നു. മുടി നരപ്പിച്ചാണ് മഞ്ജു എത്തിയതെന്നും വ്യക്തമായി. ഇതിന് പക്ഷെ സ്ഥിരീകരണമില്ല. ഇതിന് ശേഷമാണ് രേഷ്മാ നിഷാന്തും സുഹൃത്തും എത്തിയത്. ഭക്തരുടെ കണ്ണില്‍പെട്ടാല്‍ യുവതികള്‍ക്ക് മലകയറാനാകില്ലെന്ന് വ്യക്തമാകുന്ന പ്രതിഷേധമാണ് ഇന്ന് അതിരാവിലെ നീലിമലയില്‍ ഉണ്ടായത്.

സുരക്ഷ വേണമെന്ന് രേഷ്മ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസ് എത്തിയെങ്കിലും സംഘര്‍ഷ സാധ്യത ഉള്ളതിനാല്‍ രേഷ്മ തീരുമാനത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. സിപിഎം കുടുംബാംഗം കൂടിയായ രേഷ്മ നിഷാന്തിനോട് പ്രശ്‌നം ഒഴിവാക്കാന്‍ ദര്‍ശനം മാറ്റിവെയ്ക്കണമെന്ന് സിപിഎം പ്രാദേശിക നേതൃത്വവും കുടുംബത്തോട് ആവശ്യപ്പെട്ടിരുന്നു. മണ്ഡലകാലത്ത് വ്രതമെടുത്ത് ശബരിമല കയറാന്‍ തയ്യാറെന്ന് ഫേസ്ബുക്കില്‍ കുറിച്ചതിന് പിന്നാലെ ഭീഷണികള്‍ ഉയര്‍ന്നിരുന്നു. വലിയ ആള്‍ക്കൂട്ടം മദ്യലഹരിയില്‍ അയ്യപ്പ ശരണം വിളിയുമായി വീടിന്റെ മുന്നിലലെത്തി പ്രതിഷേധിച്ചിരുന്നു. ശബരിമല കയറ്റില്ലെന്ന ഭീഷണിയും അവര്‍ മുഴക്കി. കണ്ണൂരിലെ ഒരു കോളേജില്‍ കമ്ബ്യൂട്ടര്‍ സയന്‍സ് അദ്ധ്യാപികയാണ് രേഷ്മ. ഭര്‍ത്താവ് നിഷാന്ത് കോപ്പറേറ്റീവ് ബാങ്ക് ഉദ്യോഗസ്ഥനുമാണ്.

കോടതി വിധി അനുകൂലമായ നിലവിലെ സാഹചര്യത്തില്‍ അയ്യപ്പനെ കാണാന്‍ പോകണമെന്ന് അതിയായ ആഗ്രഹമുണ്ടെന്നാണ് രേഷ്മ പറഞ്ഞത്. വിപ്ലവമായിട്ടല്ലെങ്കില്‍ കൂടിയും ഇന്ന് ഒരു വിശ്വാസി അതിന് തയ്യാറാവുക എന്നത് നാളെ ലക്ഷക്കണക്കിന് വരുന്ന വിശ്വാസികള്‍ക്ക് ശബരിമല കയറാനുള്ള ഊര്‍ജമാവും എന്ന് തന്നെ കരുതുന്നു. ആര്‍ത്തവത്തെക്കുറിച്ചുള്ള ചോദ്യം പ്രതീക്ഷിക്കുന്നതു കൊണ്ടു തന്നെ, വിയര്‍പ്പുപോലെ, മലമൂത്ര വിസര്‍ജ്യം പോലെ ശരീരത്തിന് ആവശ്യമില്ലാത്ത പുറം തള്ളല്‍ മാത്രമായി അത് കാണുന്നതു കൊണ്ടു തന്നെ പൂര്‍ണ ശുദ്ധിയോടു കൂടി തന്നെ വ്രതം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു..എന്നായിരുന്നു രേഷ്മാ നിഷാന്തിന്റെ പ്രതികരണം.

ഒരു വിശ്വാസി എന്ന നിലയില്‍ മലകയറാന്‍ തയാറാകുന്നവരെ എതിര്‍ത്താല്‍ വിശ്വാസസമൂഹം അതിനെതിരെ മുന്നോട്ട് വരുമെന്നും രേഷ്മ പറഞ്ഞിരുന്നു. കറുത്ത വസ്ത്രം ധരിച്ച് മാലയിട്ടു നില്‍ക്കുന്ന ചിത്രങ്ങള്‍ സഹിതം ഫേസ്ബുക്കില്‍ പോസ്റ്റിട്ടു കൊണ്ടാണ് രേഷ്മ നിലപാട് വ്യക്തമാക്കിയത്. വിശ്വാസത്തില്‍ ആണ്‍ പെണ്‍ വേര്‍തിരിവുകളില്ലെന്നും തുല്യനീതിക്ക് വേണ്ടിയുള്ള ഈ യാത്രയില്‍ കൂടെ നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നും പ്രഖ്യാപിക്കുന്ന രേഷ്മ സര്‍ക്കാരിന്റെയും പൊതു സമൂഹത്തിന്റെയും എല്ലാ വിധ സഹായവും പിന്തുണയും അഭ്യര്‍ത്ഥിക്കുന്നുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ തുടക്കത്തിലേ പറഞ്ഞിരുന്നു.

തന്റെത് വിപ്ലവം അല്ലെന്നും ഈശ്വര വിശ്വാസത്തിന്റെ ഭാഗമാണെന്നും രേഷ്മ വ്യക്തമാക്കിയിരുന്നു. മാത്രമല്ല വര്‍ഷങ്ങളായി ശബരിമലയ്ക്ക് പോകാന്‍ സാധിക്കില്ലെങ്കിലും മാലയിടാതെ മണ്ഡല വ്രതം അനുഷ്ടിക്കുന്ന വ്യക്തി കൂടിയാണ് രേഷ്മ. രേഷ്മയുടെ വെളിപ്പെടുത്തല്‍ വലിയ ഒച്ചപ്പാടുണ്ടാക്കി. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പായിപ്പാട് ജലോത്സവത്തിനിടെ മോട്ടോർ ബോട്ടിൽനിന്ന് ആറ്റിൽ വീണ് പുന്നമട സ്വദേശിയായ യുവാവിന് ദാരുണാന്ത്യം...  (5 minutes ago)

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (18 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (36 minutes ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (51 minutes ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (57 minutes ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (11 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (12 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (12 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (12 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (13 hours ago)

Malayali Vartha Recommends