Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വ്ര​തം പാ​ലി​ച്ച്‌ സ​ന്നി​ധാ​ന​ത്ത് എത്തിയ യു​വ​തി​ക​ളെ ത​ട​ഞ്ഞ​ത് ഗു​ണ്ടാ​യിസം; ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ യു​വ​തി​ക​ളെ ത​ട​ഞ്ഞ പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്കെ​തി​രേ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍

16 JANUARY 2019 11:01 AM IST
മലയാളി വാര്‍ത്ത

ശ​ബ​രി​മ​ല ദ​ര്‍​ശ​ന​ത്തി​നെ​ത്തി​യ യു​വ​തി​ക​ളെ ത​ട​ഞ്ഞ പ്ര​തി​ഷേ​ധ​ക്കാ​ര്‍​ക്കെ​തി​രേ ദേ​വ​സ്വം മ​ന്ത്രി ക​ട​കം​പ​ള്ളി സു​രേ​ന്ദ്ര​ന്‍. വ്ര​തം പാ​ലി​ച്ച്‌ സ​ന്നി​ധാ​ന​ത്ത് എത്തിയ യു​വ​തി​ക​ളെ ത​ട​ഞ്ഞ​ത് ഗു​ണ്ടാ​യി​സ​മാ​ണെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. യു​വ​തി​ക​ളെ ത​ട​ഞ്ഞ ന​ട​പ​ടി പ്രാ​കൃ​ത​മാ​ണ്. ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ അം​ഗീ​ക​രി​ക്കാ​നാ​കി​ല്ലെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു. ശ​ബ​രി​മ​ല​യി​ല്‍ പ്ര​കോ​പ​നം സൃ​ഷ്ടി​ക്ക​രു​തെ​ന്നാ​ണ് സ​ര്‍​ക്കാ​ര്‍ സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന സ​മീ​പ​ന​മെ​ന്നും മ​ന്ത്രി വ്യക്തമാക്കി.

അതുകൊണ്ടാണ് പൊലീസ് പ്രതിഷേധത്തെ തുടര്‍ന്ന് അവരെ മടക്കി അയച്ചത്. 11 വയസിനും 50 വയസിനും ഇടയില്‍ പ്രായമുള്ള സ്ത്രീകള്‍ ശബരിമലയില്‍ പ്രവേശിച്ചിട്ടുണ്ടെന്ന കാര്യം അക്രമികള്‍ മറക്കരുതെന്നും കടകംപള്ളി വ്യക്തമാക്കി. ഏഴെട്ട് പേരടങ്ങിയ സംഘമായതു കൊണ്ടാകും ഇന്നെത്തിയ യുവതികള്‍ അക്രമികളുടെ കണ്ണില്‍ പെട്ടത്. അക്രമസംഭവങ്ങളില്‍ നിന്ന് ഇവര്‍ പിന്‍മാറണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

ശബരിമല ദര്‍ശനം നടത്താനെത്തിയ രണ്ട് യുവതികളും മടങ്ങി. കനത്ത പ്രതിഷേധത്തെ തുടര്‍ന്നാണ് കണ്ണൂർ സ്വദേശിനി രേഷ്മ നിശാന്തും ഷനിലയും മടങ്ങിയത്. യുവതികളെ പൊലീസ് പമ്പയിലേക്ക് കൊണ്ടുപോയി. പൊലീസ് വാഹനത്തിലാണ് കൊണ്ടുപോയത്. ബലംപ്രയോഗിച്ചാണ് തിരിച്ചിറക്കിയതെന്ന് യുവതികള്‍ക്കൊപ്പമുണ്ടായിരുന്ന പുരുഷന്മാര്‍ പറഞ്ഞു. കനത്ത പ്രതിഷേധം ഉണ്ടായതോടെ തിരിച്ചിറങ്ങണമെന്ന് പൊലീസ് യുവതികളോട് ആവശ്യപ്പെട്ടിരുന്നു. ശബരിമല ദര്‍ശനത്തിനായി ഒന്‍പത് അംഗ സംഘത്തിനൊപ്പമാണ് രേഷ്മയും ഷനിലയും എത്തിയത്. സംഘത്തിലെ ഏഴ് പേര്‍ പുരുഷന്‍മാരാണ്. രേഷ്മ രണ്ടാം തവണയാണ് ശബരിമല ദര്‍ശനം നടത്താതെ മടങ്ങുന്നത്.

പുലര്‍ച്ചെ നാലരയോടെയാണ് യുവതികളെ നീലിമലയില്‍ തടഞ്ഞത്. മൂന്നേകാല്‍ മണിക്കൂറോളമാണ് ഇവര്‍ക്ക് പ്രതിഷേധത്തെ തുടര്‍ന്ന് നീലിമലയില്‍ നില്‍ക്കേണ്ടി വന്നത്. എന്നാല്‍ സുരക്ഷ ഉറപ്പുനല്‍കിയതിനെ തുടര്‍ന്നാണ് ശബരിമല ദര്‍ശനത്തിന് എത്തിയതെന്ന് യുവതികള്‍ വ്യക്തമാക്കിയിരുന്നു. മാലയിട്ട് വൃതംനോറ്റ് വന്നത് തിരിച്ചുപോകാനല്ലെന്ന നിലപാടിലായിരുന്നു യുവതികള്‍. ദര്‍ശനം നടത്താനായില്ലെങ്കില്‍ മാല അഴിക്കില്ലെന്നും യുവതികള്‍ പ്രതികരിച്ചിരുന്നു. എന്നാല്‍ പ്രതിഷേധം കനത്തതോടെ യുവതികളെ പൊലീസിന്‍റെ ഇടപെടല്‍ മൂലം തിരിച്ചിറക്കുകയായിരുന്നു. അതെ സമയം ഇവര്‍ക്കൊപ്പം വന്ന രണ്ടു യുവതികളെ ഇവര്‍ മാധ്യമങ്ങളോടും മറ്റും അന്വേഷിക്കുന്നുണ്ട്.

ഈ യുവതികളെ അപ്പം അരവണ കൗണ്ടറില്‍ രഹസ്യമായി ഉണ്ടെന്നു ഭക്തര്‍ പറയുന്നു. പ്രതിഷേധക്കാരുടെ ശ്രദ്ധ തിരിച്ചു വിട്ടു മറ്റൊരു വഴിയിലൂടെ അവരെ പോലീസ് സന്നിധാനത്ത് എത്തിച്ചോ എന്നും ഭക്തര്‍ക്ക് സംശയമുണ്ട്. ഇവര്‍ക്കൊപ്പം മനോജ് അബ്രഹാമിന്റെ സ്‌ക്വാഡില്‍ ഉള്ള രണ്ടു പോലീസുകാര്‍ ഉണ്ടെന്നാണ് പ്രതിഷേധക്കാര്‍ ആരോപിക്കുന്നത്. ആ രണ്ട് യുവതികള്‍ക്കായി പല ഭാഗങ്ങളിലും ഭക്തര്‍ തെരച്ചില്‍ നടത്തുകയാണ്. നിരോധനാജ്ഞമാറിയതോടെ യുവതികള്‍ വന്നാല്‍ ശക്തമായ പ്രതിഷേധത്തിനാണ് കളമൊരുങ്ങുന്നത്.

അതേസമയം ദർശനം നടത്തിയതിനു ശേഷം മാത്രമേ ഇനിയൊരു തിരിച്ചുപോക്ക് ഉണ്ടാകു എന്ന് യുവതികൾ വ്യക്തമാക്കി. യുവതികൾ നിരാഹാരം തുടങ്ങി. ശബരിമല ദർശനം നടത്തണമെന്ന് ആവശ്യപ്പെട്ടാണ് പ്രതിഷേധം.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (7 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (25 minutes ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (40 minutes ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (46 minutes ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (11 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (11 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (12 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (12 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (13 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (13 hours ago)

Malayali Vartha Recommends