Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എ.പത്മകുമാറിന് കമ്മ്യൂണിസ്റ്റ് കാഴ്‌ചപ്പാടുകൾ ഉയർത്തിപ്പിടിക്കുന്നതിൽ വീഴ്‌ച പറ്റി; തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ പത്മകുമാറിനെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

16 JANUARY 2019 11:42 AM IST
മലയാളി വാര്‍ത്ത

തിരുവിതാംകൂര്‍ ദേവസ്വം ബോർഡ് പ്രസിഡന്‍റ് എ പത്മകുമാറിനെതിരെ വിമര്‍ശനവുമായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എ.പത്മകുമാറിന് കമ്മ്യൂണിസ്റ്റ് കാഴ്‌ചപ്പാടുകൾ ഉയർത്തിപ്പിടിക്കുന്നതിൽ വീഴ്‌ച പറ്റിയെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ പറഞ്ഞു.

ദേവസ്വം ബോര്‍ഡിന് അതിന്‍റേതായ രീതികളുണ്ട്. അത് അനുസരിച്ച് പ്രവര്‍ത്തിച്ചാലും പത്മകുമാര്‍ ഒരു കമ്യൂണിസ്റ്റാണ്, പാര്‍ട്ടിയുടെ ജില്ലാസെക്രട്ടറിയേറ്റ് അംഗമാണ്. കമ്മ്യൂണിസ്റ്റ് കാഴ്ചപ്പാടുകൾ ഉയർത്തിപ്പിടിക്കുന്നതിൽ പത്മകുമാറിന് വീഴ്ച പറ്റി. പാർട്ടി ഇടപെട്ട് പദ്മകുമാറിനെ തിരുത്തിയെന്നും സിപിഎം സംസ്ഥാന സെക്രട്ടറി പറഞ്ഞു.

ദേവസ്വം ബോർഡിന്റെ പരമ്പരാഗത രീതിയിൽ അദ്ദേഹം പെട്ടുപോയിട്ടുണ്ട്. ദേവസ്വം ബോർഡ് തുടർന്നുവരുന്ന അതിന്റേതായ പരമ്പരാഗതമായ രീതികളുണ്ട്. ഇതനുസരിച്ച് പ്രവർത്തിച്ചാലും പത്മകുമാർ ഒരു കമ്മ്യൂണിണിസ്റ്റാണ്. വീഴ്‌ച സംഭവിച്ചപ്പോൾ തന്നെ പാർട്ടി ഇടപെട്ട് പത്മകുമാറിനെ തിരുത്തിയെന്നും അദ്ദേഹം വ്യക്തമാക്കി.

യുവതീപ്രവേശം സംബന്ധിച്ച പുനഃപരിശോധനാ ഹർജിയിൽ വിധി എന്തായാലും തിരുവിതാംകൂർ ദേവസ്വം ബോർഡിന് ആശങ്കയില്ലെന്ന് പ്രസിഡന്റ് എ.പത്മകുമാർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. ഇതുവരെ പോയതുപോലെ ഇനിയും പോകും. മകരവിളക്കു ഭംഗിയായി നടന്നു. ക്രമസമാധാന പ്രശ്നങ്ങൾ ഉണ്ടാകാതെ നോക്കേണ്ടത് സർക്കാരിന്റെ ചുമതലയാണ്.

ഇത്തവണ വരുമാനവും തീർഥാടകരും കുറഞ്ഞു. അത് സർക്കാർ നോക്കും. യുവതികളെ വിളിച്ചുവരുത്തി കൊണ്ടുവരണമെന്ന് സർക്കാരിനു താൽപര്യമില്ല. ദേവസ്വം ബോർഡിനും അങ്ങനെയാണ്. ആചാരങ്ങളിൽ മാറ്റം ഉണ്ടാകണം. എന്തെല്ലാം മാറ്റം വരുത്തണമെന്ന് ചർച്ചയിലൂടെ തീരുമാനിക്കണം. ആചാരലംഘനം ഉണ്ടായാൽ ഭക്തർ നോക്കിക്കൊള്ളും. പമ്പയിലെ പുതിയ പാലം, നിലയ്ക്കലിൽ 35000 പേർക്ക് വിരിവയ്ക്കാനുള്ള സ്ഥിരം സൗകര്യം എന്നിവയ്ക്കാണ് ബോർഡ് മുൻഗണന നൽകുന്നത്. അടുത്ത തീർഥാടനത്തിനു മുൻപ് രണ്ടും നടപ്പാക്കണം.പമ്പ ഹിൽ ടോപ്പിൽ നിന്നു ഗണപതി ക്ഷേത്രത്തിലേക്ക് എത്താൻ കഴിയുന്ന വിധത്തിലാണ് പാലം നിർമിക്കുക. പ്രളയാനന്തരം പമ്പ പൂർവസ്ഥിതിയിൽ എത്തിച്ചതും നിലയ്ക്കലിൽ താമസ സൗകര്യം ഒരുക്കിയതും ടാറ്റാ കൺസ്ട്രക്ഷൻ ലിമിറ്റഡാണ്. 25 കോടി രൂപയുടെ പദ്ധതികൾ അവർ സൗജന്യമായി നടപ്പാക്കിയെന്നും പത്മകുമാർ പറഞ്ഞു.

ശബരിമലയിൽ ഒട്ടേറെ ആചാരങ്ങളിൽ മാറ്റം വന്നിട്ടുണ്ടെന്ന് കഴിഞ്ഞ ദിവസം എ.പത്മകുമാർ പറഞ്ഞിരുന്നു. മലയരയ സമുദായം തേനഭിഷേകം നടത്തിയിരുന്നു എന്നു പറയപ്പെടുന്നു. ഇതു സംബന്ധിച്ച തെളിവുകൾ ദേവസ്വം ബോർഡിന്റെ പക്കലില്ല. ഈ ആചാരത്തിനു മാറ്റം വന്നു. 18-ാം പടി പഞ്ചലോഹം കെട്ടി. സന്നിധാനത്ത് അഭിഷേകം നടത്താൻ വെള്ളമെടുത്തിരുന്ന മണിക്കിണറും ഭസ്‌മക്കുളവും മൂടി. ഇതു പൂർവസ്ഥിതിയിലാക്കാൻ ശ്രമിക്കും.

യുവതീപ്രവേശന വിഷയത്തിൽ സുപ്രീംകോടതി വിധി വന്നതിനു ശേഷം ബന്ധപ്പെട്ടവരുമായി ചർച്ച നടത്തും. ഇക്കാര്യത്തിൽ ദേവസ്വം ബോർഡിന്റെ നിലപാടിൽ മാറ്റമൊന്നുമില്ല. യുവതികളെ പ്രവേശിപ്പിക്കണമെന്നു ബോർഡ് എവിടെയും പറഞ്ഞിട്ടില്ല. ആചാരാനുഷ്ഠാനങ്ങൾക്ക് ഒപ്പമാണ് ബോർഡെന്നും പത്മകുമാർ വ്യക്തമാക്കി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

യുജിസി നെറ്റ് പരീക്ഷയുടെ ഫലം പ്രഖ്യാപിച്ചു...  (7 minutes ago)

  തൃശൂരിൽ പുലിക്കളി ഇന്ന് ... തൃശൂർ താലൂക്കിൽ ഉച്ചയ്ക്കുശേഷം പ്രാദേശിക അവധി പ്രഖ്യാപിച്ചു  (25 minutes ago)

പുതിയ വരുമാനമാർഗ്ഗങ്ങൾ തുറക്കപ്പെടും; സാമ്പത്തിക ഭദ്രത കൈവരിക്കുന്ന രാശികൾ.  (40 minutes ago)

കോഴിക്കോട് ജില്ലയിൽ രണ്ട് സ്ഥലത്തായി മൂന്ന് കുട്ടികൾ പുഴയിൽ മുങ്ങിമരിച്ചു...  (46 minutes ago)

നേപ്പാളിലെ മിന്നൽപ്രളയത്തിൽ മരിച്ചവരുടെ എണ്ണം 500 കടന്നു...   (1 hour ago)

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (11 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (11 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (11 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (11 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (12 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (12 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (12 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (12 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (13 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (13 hours ago)

Malayali Vartha Recommends