Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

പരാതി രാഷ്ട്രീയ പകപോക്കലിന്റെ ഭാഗം; കൊടുവള്ളി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കിയതിനു പിന്നാലെ താൻ ആരെയും വ്യക്തിഹത്യ ചെയ്തിട്ടില്ലയെന്ന് ഇടതു സ്വതന്ത്ര സ്ഥാനാർത്ഥി കാരാട്ട് റസാഖ്

17 JANUARY 2019 03:33 PM IST
മലയാളി വാര്‍ത്ത

കൊടുവള്ളി മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് വിജയം ഹൈക്കോടതി റദ്ദാക്കിയതിനു പിന്നാലെ താൻ ആരെയും വ്യക്തിഹത്യ ചെയ്തിട്ടില്ലയെന്ന് ഇടതു സ്വതന്ത്ര സ്ഥാനാർത്ഥി കാരാട്ട് റസാഖ്. പരാതി രാഷ്ട്രീയ പകപോക്കലിന്റെ ഭാഗമെന്നും അദ്ദേഹം പ്രതികരിച്ചു. തെരഞ്ഞെടുപ്പ് ജയം ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ പ്രതികരിക്കുകായിരുന്നു അദ്ദേഹം.

കൊടുവള്ളി എംഎല്‍എ കാരാട്ട് റസാഖിന്റെ വിജയം ഹൈക്കോടതി റദ്ദാക്കിയ വിധിക്ക് താല്‍ക്കാലിക സ്റ്റേ. വിധി നടപ്പാക്കുന്നത് 30 ദിവസത്തേക്കാണ് തടഞ്ഞിരിക്കുന്നത്. സുപ്രീം കോടതിയെ സമീപിക്കാന്‍ സാവകാശം നല്‍കുന്നതിനാണ് ഇത്. സുപ്രീംകോടതിയെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താനുള്ള സമയം അനുവദിച്ചതില്‍ സന്തോഷമുണ്ട്. കൊടുവള്ളി നിയോജക മണ്ഡലത്തിലെ ജനവിധി തനിക്ക് അനുകൂലമായിരുന്നു. രാഷ്ട്രീയ പകപോക്കലിന്‍റെ ഭാഗമായുള്ള ഒരു പരാതിയും പ്രവര്‍ത്തനവുമാണ് നടന്നത്. അതുസംബന്ധിച്ച വ്യക്തമായ കാര്യങ്ങള്‍ സുപ്രീംകോടതിയെ ബോധ്യപ്പെടുത്താന്‍ കഴിയുമെന്നും കാരാട്ട് റസാഖ് പറഞ്ഞു.

മുസ്ലിം ലീഗ് മണ്ഡലം ജനറല്‍ സെക്രട്ടറി സ്ഥാനം രാജിവെച്ചാണ് കാരാട്ട് റസാഖ് നിയമസഭാ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫ് സ്വതന്ത്രനായി മത്സരിച്ചത്. എതിര്‍ സ്ഥാനാര്‍ഥി ലീഗ് ജില്ലാ ജനറല്‍ സെക്രട്ടറി എംഎ റസാഖിനെ 573 വോട്ടിനാണ് കാരാട്ട് റസാഖ് തോല്‍പ്പിച്ചത്.

എന്നാൽ എതിർ സ്ഥാനാർത്ഥിയായ മുസ്‌ലിം ലീഗിലെ എ.എ.റസാഖിനെ വിജയിയായി പ്രഖ്യാപിക്കണമെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല. ഹൈക്കോടതി വിധിയെ സ്വാഗതം ചെയ്‌ത മുസ്‌ലിം ലീഗ് ഇത്തരമൊരു വിധി പ്രതീക്ഷിച്ചതാണെന്നും കൂട്ടിച്ചേർത്തു.

അതേസമയം ഹൈക്കോടതി വിധ് മുസ്ലീം ലീഗ് സ്വാഗതം ചെയ്തു. എം എ റസാഖിനെ വ്യക്തിപരമായ തേജോവധം ചെയ്ത് സംസാരിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ലഭ്യമാണ്. സുപ്രീംകോടതിയില്‍ പോകാനുള്ള അവകാശം അവര്‍ക്കുണ്ടെന്നും പ്രതിപക്ഷ ഉപനേതാവ് എ കെ മുനീര്‍. നിയമസഭാ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ പ്രചരണം നടത്തിയെന്ന കേസില്‍ ഉള്‍പ്പെട്ട അഴീക്കോട് എം എല്‍ എ കെ എം ഷാജി നിയമസഭയില്‍ വരുന്നത് ശരിയല്ലെന്ന് സ്പീക്കര്‍ പറഞ്ഞു. ഈ വിഷയത്തിലെ സ്പീക്കറുടെ അഭിപ്രായം അറിയാന്‍ ആഗ്രഹിക്കുന്നതായും എം.കെ. മുനീര്‍ പറഞ്ഞു.

എം.എ.റസാഖ് വാർഡ് മെമ്പർ ആയിരിക്കുമ്പോൾ ഉപഭോക്താവിന്റെ 20000ത്തോളം തുക തട്ടിയെടുത്തു എന്നൊരു കേസ് ഉണ്ടായിരുന്നു. ആ കേസ് പിന്നീട് ഒത്തുതീർപ്പ് ആകുകയും റസാക്ക് കുറ്റക്കാരനല്ലായെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. എന്നാൽ ഈ ഉപഭോക്താവിനെ വീണ്ടും സമീപിക്കുകയും ഉപയോക്താവിന്റെ വീഡിയോ ഉപയോഗിച്ച് മണ്ഡലത്തിലുടനീളം കള്ളം പ്രചരിപ്പിക്കുകയും ചെയ്തു. അടിസ്ഥാന രഹിതമായകാര്യം ചൂണ്ടിക്കാട്ടിയാണ് എതിർ സ്സ്ഥാനാർഥിക്ക് നേരെ വ്യക്തി ഹത്യ നടത്തിയത്.

കൊടുവള്ളി പഞ്ചായത്തിലെ വാർഡ് മെമ്പറായിരുന്ന എ.എ.റസാഖ് ഒരു ഉപഭോക്താവിന്റെ തുക തട്ടിയെടുത്തെന്ന പേരിൽ പ്രചരിച്ച വീഡിയോയ്‌ക്കെതിരെയാണ് മണ്ഡലത്തിലെ രണ്ട് വോട്ടർമാർ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ ഇത്തരമൊരു വീഡിയോ തങ്ങൾ പ്രചരിപ്പിച്ചിട്ടില്ലെന്നാണ് കാരാട്ട് റസാഖിന്റെ അഭിഭാഷകൻ വാദിച്ചത്. പക്ഷേ കാരാട്ട് റസാഖിന്റെ പ്രചാരണ വാഹനം ഉപയോഗിച്ച് വീഡിയോ പ്രചരിപ്പിച്ച ദൃശ്യങ്ങൾ തെളിവായി ഹർജിക്കാർ കോടതിയിൽ ഹാജരാക്കി. തുടർന്നാണ് ജനപ്രാതിനിധ്യ നിയമത്തിലെ ലംഘനമെന്ന് ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് റദ്ദാക്കിയത്. എതിർകക്ഷികൾ വീഡിയോ നിർമിച്ച് പ്രചരിപ്പിച്ചതായും തിരഞ്ഞെടുപ്പ് കണക്കിൽ വീഡിയോ നിർമിച്ചത് കാണിച്ചിട്ടില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. വിഷയം തിരഞ്ഞെടുപ്പ് അഴിമതിയായി കണക്കാക്കണമെന്നും കോടതി നിരീക്ഷിച്ചു.

 

 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (9 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (9 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (9 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (9 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (10 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (10 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (10 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (10 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (11 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (11 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (12 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (12 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (12 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (12 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (13 hours ago)

Malayali Vartha Recommends