Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ശബരിമലയെ തകർക്കാൻ ഗൂഢശ്രമം: സെൻകുമാറിന്റെ നേതൃത്വത്തിൽ വിരമിച്ച പൊലീസുകാർ നിയമ പോരാട്ടത്തിനൊരുങ്ങുന്നു ; എല്ലാ ജില്ലകളിലും വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മക്ക് രൂപം നൽകി

17 JANUARY 2019 05:21 PM IST
മലയാളി വാര്‍ത്ത

മുൻ പൊലീസ് മേധാവി ടി.പി.സെൻകുമാറിന്റെ നേതൃത്വത്തിൽ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥ കൂട്ടായ്മ നിയമ പോരാട്ടത്തിന് ഒരുങ്ങുന്നു. ശബരിമലയിൽ പൊലീസ് സ്വീകരിച്ച നിയമ വിരുദ്ധ പ്രവർത്തനങ്ങളെ ചോദ്യം ചെയ്തുകൊണ്ടാണ് നിയമ പോരാട്ടം. കഴിഞ്ഞ 14ന് പന്തളം വലിയകോയിക്കൽ ക്ഷേത്രത്തിൽ വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ യോഗം ചേർന്നിരുന്നു. ഇതിന് ശേഷം ജില്ലാ തല യോഗം ചേർന്നത്തിനു ശേഷമാണ് നിയമനടപടിയുമായി മുന്നോട്ട് പോകാനുള്ള തീരുമാനം കൈകൊണ്ടത്.

മുൻ പൊലീസ് മേധാവികളായ ടി.പി.സെൻകുമാർ, ഇ.പി.ചന്ദ്രശേഖരൻ നായർ എന്നിവരുടെ നേതൃത്വത്തിലാണ് നിയമപോരാട്ടം. ഇതിനായി എല്ലാ ജില്ലകളിലും വിരമിച്ച പൊലീസ് ഉദ്യോഗസ്ഥരുടെ കൂട്ടായ്മക്ക് രൂപം നൽകിവരികയാണ്.

അവിശ്വാസികൾ, ആക്ടിവിസ്റ്റുകൾ, നക്സൽ - മാവോ ബന്ധമുള്ളവർ, ക്രിമിനൽ കേസുകളിൽ പ്രതികളായവർ തുടങ്ങിയവരെ പൊലീസ് സംരക്ഷണയിൽ മല കയറ്റിയ നടപടികളെ ചോദ്യം ചെയ്യും. കേന്ദ്രമന്ത്രി പൊൻ രാധാകൃഷ്ണനെയും കെ.പി.ശശികലയും ഉൾപ്പടെയുള്ള ഹൈന്ദവ സംഘടനാ നേതാക്കളോട് പരുഷമായി പെരുമാറുകയും ചെയ്ത പൊലീസിന്റെ പക്ഷപാതപരമായ നടപടിയെയും ചോദ്യം ചെയ്യും.

സുപ്രീംകോടതി വിധിയുടെ പേരിൽ ശബരിമലയിൽ സർക്കാരും ചില പൊലീസ് ഉദ്യോഗസ്ഥരും നടത്തിയത് നിയമവിരുദ്ധ പ്രവർത്തനങ്ങളാണെന്ന് സെൻകുമാർ പ്രതികരിച്ചിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ശബരിമലയിൽ നടത്തുന്ന ആചാരലംഘനത്തിനെതിരെ പന്തളത്ത് മുൻ ഡി.ജി.പിമാരുടെ നേതൃത്വത്തിൽ നടത്തിയ നാമജപ ഉപവാസം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. തങ്ങളുടെ പിൻഗാമികൾ ശബരിമലയിൽ ചെയ്ത തെറ്റുകൾക്ക് പ്രയാശ്ചിത്തമായാണ് ഉപവാസം. സെൻകുമാറിനു പുറമേ മുൻ ഡി.ജി.പി ഇ.പി. ചന്ദ്രശേഖരനും അന്ന് പങ്കെടുത്തു.

ഇരുളിന്റെ മറവിൽ അവിശ്വാസികളെ കൊണ്ടുപോയി വീഡിയോ എടുത്തു പ്രചരിപ്പിച്ചതും രഹ്നാ ഫാത്തിമയെപ്പോലുള്ളവരെ പൊലീസ് യൂണിഫോം അണിയിച്ചു വൻ സുരക്ഷ നല്കി സന്നിധാനത്ത് എത്തിക്കാൻ ശ്രമിച്ചതും ചിലരുടെ പ്രത്യേക ആഗ്രഹപ്രകാരമാണെന്ന് സെൻകുമാർ പറഞ്ഞു.

നട്ടെല്ലും മാന്യതയുമില്ലാത്ത ചില ഐ.പി.എസ് ഉദ്യോഗസ്ഥരാണ് പ്രശ്നങ്ങൾ സൃഷ്ടിക്കുന്നത്. ആചാരങ്ങൾ പാലിച്ചുവരുന്ന എല്ലാ വിശ്വാസികൾക്കും ദർശനം നടത്താം എന്നാണ്‌ സുപ്രീം കോടതി വിധി. ഇത് നടപ്പാക്കണമെന്നുള്ള ഉത്തരവല്ല. അതിനാൽ, ആക്ടിവിസ്റ്റുകളെ ശബരിമലയിലെത്തിച്ചു കലാപത്തിന് ശ്രമിച്ചവർക്കെതിരെ കേസെടുക്കണം. മജിസ്ട്രേട്ടിന്റെ അനുമതിയോടെ വനിതാ ഓഫീസർ വേണം രാത്രിയിൽ സ്ത്രീകളെ അറസ്റ്റു ചെയ്യാൻ എന്ന നിയമം ലംഘിച്ചാണ് ദർശനത്തിനെത്തിയ കെ.പി.ശശികലയെ അറസ്റ്റു ചെയ്തതെന്നും സെൻകുമാർ പറഞ്ഞു. യുവതികളെ ശബരിമലയിൽ കയറ്റാൻ ചില ഉന്നത പൊലീസ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത് നിയമത്തെക്കുറിച്ച് അവബോധമില്ലാത്തതിനാലാണെന്ന് അദ്ധ്യക്ഷത വഹിച്ച മുൻ ഡി.ജി.പി ഇ.പി. ചന്ദ്രശേഖരൻ പറഞ്ഞു.

നേരത്തെ, കേന്ദ്രമന്ത്രി പൊൻരാധാകൃഷ്ണൻ ശബരിമല ദര്‍ശനത്തിനെത്തിയപ്പോള്‍ അദ്ദേഹത്തിന്‍റെ വാഹനം എസ്.പി യതീഷ്ചന്ദ്ര തടഞ്ഞത് വിവാദമായിരുന്നു. തുടർന്ന് പൊതുപ്രവർത്തകനായ തന്നെ അപമാനിക്കുന്ന തരത്തിലാണ് യതീഷ് ചന്ദ്ര പെരുമാറിയതെന്നും ലോക്സഭാംഗമെന്ന പരിഗണനപോലും നൽകിയില്ലെന്നും ചൂണ്ടിക്കാട്ടി പൊൻ രാധാകൃഷ്ണൻ അവകാശ ലംഘനത്തിനു നോട്ടീസ് നൽകിയിരുന്നു.

കനകദുര്‍ഗ്ഗയെയും ബിന്ദുവിനേയും ശബരിമലയിലേക്ക് പോലീസ് അകമ്പടിയോടെ കൊണ്ടു പോയപ്പോൾ അന്ന് മലയാളി ഭക്തര്‍ വളഞ്ഞിരുന്നു. എന്നാൽ ഷീല്‍ഡും മറ്റുമുപയോഗിച്ച് പോലീസ് അവരെ തള്ളി മാറ്റിയതോടെ സമാധാനപ്രിയരായ മലയാളികള്‍ കണ്ണീരോടെ ശരണം വിളിച്ച് പിന്‍മാറി. എന്നാൽ മലയിറങ്ങി വന്ന ഇതര സംസ്ഥാന തീര്‍ത്ഥാടകള്‍ രംഗം ഏറ്റെടുക്കുകയായിരുന്നു. മലയാളികള്‍ക്ക് ശക്തമായ പിന്തുണയുമായി വികാരത്തോടെ വന്നപ്പോൾ അത് പോലീസിനെ ഞെട്ടിച്ചു. ഇത് പോലീസുകാര്‍ ഉന്നതരെ അറിയിച്ചു. ഇതോടെ മലയിറക്കത്തിന് കളം ഒരുങ്ങുകയായിരുന്നു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (8 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (8 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (8 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (9 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (9 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (9 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (9 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (9 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (10 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (10 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (11 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (11 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (12 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (12 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (12 hours ago)

Malayali Vartha Recommends