Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള ആശുപത്രികളില്‍ മികച്ച ചികിത്സാ സൗകര്യങ്ങൾ; പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കി; കോട്ടയം മെഡിക്കല്‍ കോളേജ് ആധുനികവത്ക്കരിക്കുന്നതിന് വേണ്ടി കിഫ്ബി വഴി 564 കോടി രൂപയുടെ ഭരണാനുമതി; സാധാരണക്കാരന് മികച്ച ചികിത്സാ സൗകര്യം ഒരുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍

17 JANUARY 2019 06:31 PM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം: സാധാരണക്കാരന് മികച്ച ചികിത്സാ സൗകര്യം ഒരുക്കുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് ആരോഗ്യ സാമൂഹ്യനീതി വനിത ശിശു വികസന വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍. ഇതിന്റെ ഭാഗമായി നിരവധി പദ്ധതികളാണ് സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് നടപ്പിലാക്കുന്നത്. ആര്‍ദ്രം പദ്ധതിയുടെ ഭാഗമായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ മെഡിക്കല്‍ കോളേജുകള്‍ വരെയുള്ള ആശുപത്രികളില്‍ മികച്ച ചികിത്സാ സൗകര്യങ്ങളൊരുക്കി രോഗീ സൗഹൃദമാക്കി വരികയാണ്. ഈ മാറ്റം സര്‍ക്കാര്‍ ആശുപത്രികളില്‍ ഇപ്പോള്‍ തന്നെ ദൃശ്യമാണ്. 170 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളെ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കിയിരുന്നു. 504 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളേയാണ് ഇത്തവണ കുടുംബാരോഗ്യ കേന്ദ്രങ്ങളാക്കാന്‍ തെരഞ്ഞെടുത്തത്. ഇതോടൊപ്പം മറ്റ് തലങ്ങളിലുള്ള ആശുപത്രികളില്‍ നിരവധി സൗകര്യങ്ങളൊരുക്കി. മെഡിക്കല്‍ കോളേജുകളെ മികവിന്റെ കേന്ദ്രമാക്കാനുള്ള ശ്രമത്തിലാണ് സര്‍ക്കാരെന്നും മന്ത്രി പറഞ്ഞു. കോട്ടയം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന്റെ സമഗ്ര വികസനത്തിന്റെ ഭാഗമായി പൂര്‍ത്തീകരിച്ച 13 പദ്ധതികളുടേയും 4 ശിലാസ്ഥാപന നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടേയും ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

ഈ സര്‍ക്കാരിന്റെ കാലാവധിയ്ക്ക് മുമ്പുതന്നെ ക്യാന്‍സര്‍ രജിസ്ട്രി പൂര്‍ത്തിയാക്കുന്നതാണ്. ക്യാന്‍സറിനെ ഫലപ്രദമായി നേരിടാന്‍ മികച്ച സംവിധാനങ്ങളൊരുക്കും. പകര്‍ച്ചവ്യാധികളെ ഫലപ്രദമായി നേരിടാന്‍ ആരോഗ്യ ജാഗ്രത ക്യാംപയിന്‍ സംഘടിപ്പിച്ചു വരുന്നു. ജീവിതശൈലീ രോഗങ്ങളെ നേരിടാനായി പ്രാഥമികാരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ വിപുലമായ പദ്ധതികളാണ് ആവിഷ്‌ക്കരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

മെഡിക്കല്‍ കോളേജുകളെ മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റുന്നതിന്റെ ഭാഗമായി കോട്ടയം മെഡിക്കല്‍ കോളേജിലും നിരവധി വികസന പ്രവര്‍ത്തനങ്ങളാണ് നടന്നുവരുന്നതെന്ന് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജ് ആധുനികവത്ക്കരിക്കുന്നതിന് വേണ്ടി കിഫ്ബി വഴി 564 കോടി രൂപയുടെ ഭരണാനുമതി നല്‍കിയിരുന്നു. ഡോക്ടര്‍മാര്‍ നഴ്‌സുമാര്‍ അടക്കം 201 പുതിയ തസ്തികകളാണ് സൃഷ്ടിച്ചതെന്നും മന്ത്രി പറഞ്ഞു.

കാര്‍ഡിയോളജി വിഭാഗത്തിലെ രണ്ടാമത്തെ കാത്ത് ലാബ്, 128 സ്ലൈസ് സി.റ്റി സ്‌കാന്‍, നവീകരിച്ച ഇന്റേണല്‍ റോഡ്, ഏര്‍ളി ഇന്റര്‍വെന്‍ഷന്‍ ആന്റ് ഓട്ടിസം സെന്റര്‍, റെറ്റിന യൂണിറ്റ്, ക്യാന്‍സര്‍ ശസ്ത്രക്രിയാവിഭാഗം, കുട്ടികളുടെ ഹൃദയശസ്ത്രക്രിയ വിഭാഗം, നവീകരിച്ച വാര്‍ഡുകള്‍, ഗ്രീന്‍ പ്രോട്ടോകോള്‍, നെഫ്രോളജി വിഭാഗത്തിലെ സി.എ.പി.ഡി. ഐ.സി.യു., ഗാസ്‌ട്രോ എന്ററോളജി, അത്യാഹിത വിഭാഗത്തിലെ താക്കോല്‍ദ്വാര ശസ്ത്രക്രിയയ്ക്കുള്ള ആധുനിക ലാപ്രോസ്‌കോപ്പിക് മെഷീന്‍, ഇന്‍ സര്‍വ്വീസ് നഴ്‌സിംഗ് എഡ്യൂക്കേഷന്‍ യൂണിറ്റ് എന്നീ വിഭാഗങ്ങളുടെ ഉദ്ഘാടനമാണ് നടന്നത്. ഹൗസ് സര്‍ജന്‍സ് ക്വാര്‍ട്ടേഴ്‌സ്, രണ്ട് ടോയ്‌ലറ്റ് കോംപ്ലക്‌സ്, അത്യാഹിത വിഭാഗം രണ്ടാംഘട്ടം, സ്ത്രീകളുടെ മെഡിക്കല്‍ വാര്‍ഡ് എന്നിവയുടെ ശിലാസ്ഥാപനവും നിര്‍മ്മാണ ഉദ്ഘാടനവും ഇതോടൊപ്പം നടന്നു.

സുരേഷ് കുറുപ്പ് എം.എല്‍.എ. അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജില്ലാ കളക്ടര്‍ പി.കെ. സുധീര്‍ബാബു ഐ.എ.എസ്. മുഖ്യ പ്രഭാഷണം നടത്തി. മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടര്‍ ഡോ. എ. റംല ബീവി, മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ജോസ് ജോസഫ്, വൈസ് പ്രിന്‍സിപ്പാള്‍ ഡോ. കെ.പി. ജയകുമാര്‍, മുന്‍ എം.എല്‍.എ. വി.എന്‍. വാസവന്‍ എന്നിവര്‍ പങ്കെടുത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (8 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (8 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (8 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (9 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (9 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (9 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (9 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (9 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (10 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (10 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (11 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (11 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (12 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (12 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (12 hours ago)

Malayali Vartha Recommends