Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

എന്‍ഡിഎയിലേക്കില്ലെന്ന പിസിയുടെ നിലപാട് മാറ്റുന്നു ?; അടിക്കടി നിലപാട് മാറ്റുന്ന പി.സിയെ യുഡിഎഫിനും വേണ്ടെന്ന്

17 JANUARY 2019 08:29 PM IST
മലയാളി വാര്‍ത്ത

ലോക്സഭ തെരെഞ്ഞെടുപ്പ് അടുത്തുകൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ ജനപക്ഷം പാര്‍ട്ടി നേതാവ് പിസി ജോര്‍ജിന്റെ മുന്നണി പ്രവേശനം അവതാളത്തിലായിരിക്കുകയാണ്. യുഡിഎഫും പിസിയെ കയ്യൊഴിഞ്ഞിരിക്കുകയാണ്. അടിക്കടി നിലപാട് മാറ്റുന്ന പി.സി ജോര്‍ജ് യു.ഡി.എഫില്‍ വേണ്ടെന്നും അപേക്ഷ പോലും പരിഗണിക്കരുതെന്നുമാണ് ഭൂരിപക്ഷം നേതാക്കളുടെയും അഭിപ്രായം. ഇസാഹചര്യത്തില്‍ ഇത്രയും നേതാക്കളുടെ എതിര്‍പ്പ് മറികടന്ന് പിസിയെ മുന്നണിയിലെടുത്താല്‍ അത് യുഡിഎഫില്‍ അടുത്ത പൊട്ടിത്തെറികള്‍ക്ക് കാരണമാകും എന്ന കാര്യത്തില്‍ സംശയമില്ല. ഈ സാഹചര്യത്തില്‍ ക്ഷണം ലഭിച്ച എന്‍ഡിഎയിലേക്ക് തിരിച്ചു പോവുകയേ നിവര്‍ത്തിയുള്ളു. എന്നാല്‍ എന്‍ഡിഎയിലേക്കില്ലെന്ന് പിസി നേരത്തേ നിലപാടെടുത്തിരുന്നു. എന്തിരുന്നാലും ഈ അടിയന്തര ഘട്ടത്തില്‍ അവിടെക്കു പോവുകയല്ലാതെ പിസിക്ക വേറി നിവര്‍ത്തിയില്ല. അല്ലെങ്കില്‍ ഒറ്റക്ക് മത്സരിക്കേണ്ടി വരും.

അടിക്കടി നിലപാട് മാറ്റുന്ന ജനപക്ഷം പാര്‍ട്ടി നേതാവും പൂഞ്ഞാര്‍ എം.എല്‍.എയുമായ പി.സി ജോര്‍ജിനെ മുന്നണിയില്‍ എടുക്കേണ്ടെന്നാണ് യുഡിഎഫിന്റെ പൊതുവികാരം. പി.സി ജോര്‍ജിന്റെ അപേക്ഷ പോലും പരിഗണിക്കരുതെന്ന് യു.ഡി.എഫിലെ ഭൂരിപക്ഷം പ്രതിനിധികളും അഭിപ്രായപ്പെടുകയായിരുന്നു. ജോര്‍ജിനെ മുന്നണിയില്‍ എടുക്കുന്നത് ഗുണത്തേക്കാളും ദോഷമാണ് ഉണ്ടാക്കുക എന്ന വിലയിരുത്തലിനെ തുടര്‍ന്നാണിത്.

ഇതിനെ തുടര്‍ന്ന് പി.സി ജോര്‍ജിന്റെ കാര്യം ഇനി ചര്‍ച്ച ചെയ്യില്ലെന്നാണ് വിലയിരുത്തല്‍. ജോര്‍ജിനെ മുന്നണിയില്‍ എടുക്കുന്നതില്‍ പ്രതിഷേധിച്ച് നേരത്തെ കേരള കോണ്‍ഗ്രസ് എം, മുസ്ലീം ലീഗ് എന്നിവര്‍ പരസ്യമായി രംഗത്തെത്തിയിരുന്നു. അതേസമയം,? ലോക്‌സഭാസീറ്റ് വിഭജനത്തില്‍ ഉഭയകക്ഷിചര്‍ച്ച നിര്‍ബന്ധമെന്ന് ഘടകകക്ഷികള്‍ ആവശ്യപ്പെട്ടു. രണ്ട് സീറ്റ് വേണമെന്ന് കേരള കോണ്‍ഗ്രസ് (എം) ആവശ്യം ഉന്നയിച്ചു.

കോണ്‍ഗ്രസുമായി സഹകരിക്കാന്‍ ആഗ്രഹം പ്രകടിപ്പിച്ച് പിസി ജോര്‍ജ്ജ് കത്ത് നല്‍കിയതിന് പിന്നാലെ പി സി ജോര്‍ജ് എംഎല്‍എക്കെതിരെ രൂക്ഷ വിമര്‍ശനവുമായി എന്‍എസ്യു സെക്രട്ടറി രാഹുല്‍ മംങ്കൂട്ടത്തിലും രംഗത്തെത്തിയിരുന്നു. വ്യാഴാഴ്ച നടക്കുന്ന യോഗത്തില്‍ കത്ത് ലഭിച്ചു എന്ന കാര്യം യോഗത്തില്‍ പരാമര്‍ശിക്കുക മാത്രമേയുണ്ടാകുകയുള്ളൂ എന്നും. പക്ഷേ ചര്‍ച്ച ഉണ്ടാകില്ലെന്നും. കത്ത് ഉടന്‍ പരിഗണിക്കേണ്ടതില്ലെന്നും കോണ്‍ഗ്രസ് നേതൃത്വം നേരത്തേ തീരുമാനം എടുത്തിരുന്നത്.

കോണ്‍ഗ്രസ് നേതൃത്വത്തിലെ പ്രബല വിഭാഗത്തിനും പി സി ജോര്‍ജ്ജിനോട് താത്പര്യമില്ല. യുഡിഎഫിലെ പ്രബല കക്ഷികളായ മുസ്ലീംലീഗിനും കേരളാ കോണ്‍ഗ്രസ് എമ്മിനും പി.സി.ജോര്‍ജിന്റെ നേതൃത്വത്തിലുള്ള ജനപക്ഷത്തെ യു.ഡി.എഫില്‍ ഉള്‍പ്പെടുത്തുന്നതിനോട് കടുത്ത എതിര്‍പ്പുമാണ്. മുന്‍കാലങ്ങളില്‍ പി.സി.ജോര്‍ജ് സ്വീകരിച്ച നിലപാടുകളാണ് യുഡിഎഫിലെ പലരെയും അതൃപ്തിപ്പെടുത്തുന്നത്.

മുന്‍പൊരിക്കല്‍ നമ്മുടെ പറമ്ബില്‍ കിടന്ന് ചീഞ്ഞ് നാറിയ കേരള രാഷ്ട്രിയത്തിലെ രാഷ്ട്രീയ വിസര്‍ജ്ജനമാണ് പിസി ജോര്‍ജ്ജ്. അയാള്‍ തിരിച്ച് വന്നാല്‍ ഇനി 20 ലോക്സഭ സീറ്റും 140 നിയമസഭാ സീറ്റും യുഡിഎഫിനു കിട്ടുമെന്ന് പറഞ്ഞാലും നമ്മള്‍ അയാളെ മുന്നണിയില്‍ എടുക്കരുതെന്ന് രാഹുല്‍ മംങ്കൂട്ടത്തില്‍ ഫേയ്സ് ബുക്കില്‍ കുറിച്ചിരിക്കുകയാണ്. ഫ്രാങ്കോയെ പിന്തുണച്ചും നീതി തേടി സമരം ചെയ്ത കന്യാസ്ത്രീകളെ കര്‍ത്താവും സാത്താനും കേട്ടാല്‍ അറയ്ക്കുന്ന അപരാധം പറഞ്ഞ അപാരതയാണ് അയാള്‍. രാത്രിയില്‍9 മണി കഴിഞ്ഞാല്‍ പുറത്തിറങ്ങുന്ന സ്ത്രീകള്‍ കുടുംബത്തില്‍ പിറന്ന മാന്യതയുള്ളവരല്ലെന്ന് പറഞ്ഞ സ്ത്രീ വിരുദ്ധനായ അയാളെ പാര്‍ട്ടിയില്‍ എടുക്കരുതെന്നും മറിച്ചുള്ള തീരുമാനം പട്ടിണിക്കും പ്രാരാബ്ദത്തിനുമിടയില്‍ ഉള്ള കാശെടുത്ത് മക്കള്‍ക്ക് അരി വാങ്ങുന്നതിനൊപ്പം പാര്‍ട്ടി പോസ്റ്ററൊട്ടിക്കാന്‍ മൈദമാവ് വാങ്ങുന്ന സാധാരണ പാര്‍ട്ടിക്കാരന്റെ അഭിമാന ബോധത്തിനെ വില്‍ക്കുന്നതിനു തുല്യമാണെന്നും രാഹുല്‍ കുറിച്ചു.

പിസി ജോര്‍ജ്ജിനെ മുന്നണിയിലെടുക്കരുതെന്ന് അഭ്യര്‍ത്ഥിച്ച് ഔദ്യോഗികമായി അപേക്ഷ യുഡിഎഫ് കണ്‍വീനറായ ബെന്നി ബഹന്നാനും, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കും, പ്രതിപക്ഷ നേതാവും യുഡിഎഫ് ചെയര്‍മാനുമായ രമേശ് ചെന്നിത്തലക്കും കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍നും നല്കിയിട്ടുണ്ടെന്നും രാഹുല്‍ വ്യക്തമാക്കിയിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (8 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (8 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (8 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (9 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (9 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (9 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (9 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (9 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (10 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (11 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (11 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (11 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (12 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (12 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (12 hours ago)

Malayali Vartha Recommends