മാന്ദാമംഗലം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ യാക്കോബായ ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ തമ്മില്‍ ഏറ്റുമുട്ടി, കല്ലേറില്‍ നിരവധി പേര്‍ക്ക് പരിക്ക്

മാന്ദാമംഗലം സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയില്‍ യാക്കോബായ ഓര്‍ത്തഡോക്‌സ് വിശ്വാസികള്‍ തമ്മില്‍ ഏറ്റുമുട്ടി. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവമുണ്ടായത്. കല്ലേറില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റു. പള്ളിയുടെ ജനല്‍ ചില്ലുകളും തകര്‍ന്നിട്ടുണ്ട്. ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് പ്രാര്‍ഥന സ്വാതന്ത്ര്യം നിഷേധിച്ചെന്നാരോപിച്ച് ബുധനാഴ്ച ഭദ്രാസനാധിപന്റെ നേതൃത്വത്തില്‍ പള്ളിക്കു പുറത്ത് കുത്തിയിരിപ്പ് സമരം തുടങ്ങിയിരുന്നു. യാക്കോബായ വിഭാഗം പള്ളിക്കകത്ത് പ്രാര്‍ഥനാ സമരവും നടത്തുന്നുണ്ട്. ഇതിനിടെയാണ് രാത്രി ഇരുവിഭാഗങ്ങളും ഏറ്റുമുട്ടിയത്.
ഒരു വിഭാഗം വിശ്വാസികള്‍ ഗേറ്റ് തുറന്നതിന് പിന്നാലെ പള്ളിയില്‍ നിന്നും കല്ലേറ് ഉണ്ടാവുകയായിരുന്നു. പിന്നാലെ തിരിച്ചും കല്ലേറുണ്ടായി. ഇന്നലെ രാത്രി ഓര്‍ത്തഡോക്‌സ് വിഭാഗക്കാര്‍ പള്ളിക്കുള്ളിലേക്ക് കയറാന്‍ ശ്രമിച്ചതാണ് സംഘര്‍ഷത്തിന് കാരണമെന്നും ഇതര ജില്ലകളില്‍ നിന്നുള്ളവരാണ് പള്ളി ആക്രമിച്ചതെന്നും യാക്കോബായ വിഭാഗം ആരോപിച്ചു.
അതേസമയം, യാക്കോബായ വിഭാഗം സമരപന്തല്‍ പൊളിച്ചതാണ് സംഘര്‍ഷത്തിനിടയാക്കിയതെന്നാണ് ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ആരോപണം.
https://www.facebook.com/Malayalivartha


























