Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

മറ്റൊരു സര്‍ജിക്കല്‍ അറ്റാക്ക്... അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ പ്രകോപനത്തിന് കനത്ത തിരിച്ചടി നല്‍കി ഇന്ത്യന്‍ സൈന്യം; അഞ്ച് പാക് സൈനികരെ വധിച്ചു; ഏഴ് ബങ്കറുകളും നശിപ്പിച്ചു

18 JANUARY 2019 10:20 AM IST
മലയാളി വാര്‍ത്ത

ഇന്ത്യയെ പ്രകോപിപ്പിക്കുക എന്ന പാകിസ്ഥാന്റെ ലക്ഷ്യമാണ്. സമാധാനം പുലരുന്ന ഇന്ത്യന്‍ അതിര്‍ത്തിയില്‍ പാക്കിസ്ഥാന്റെ പ്രകോപനത്തിന് കനത്ത തിരിച്ചടി നല്‍കിയിരിക്കുകയാണ് ഇന്ത്യ. സര്‍ജിക്കല്‍ അറ്റാക്കിനെ ഓര്‍മ്മിപ്പിക്കുന്നതായിരുന്നു ഇന്ത്യന്‍ പ്രത്യാക്രമണം. തുടര്‍ച്ചയായുള്ള വെടിനിര്‍ത്തല്‍ കരാര്‍ ലംഘനത്തിന് അതേ നാണയത്തില്‍ മറുപടി നല്‍കിയ ഇന്ത്യ, അഞ്ച് പാക് സൈനികരെ വധിച്ചു. മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഏഴ് ബങ്കറുകളും നശിപ്പിച്ചു. അപ്രതീക്ഷിതമായി ഏറ്റ ആക്രമണത്തില്‍ പാകിസ്ഥാന്‍ ഞെട്ടിപ്പോയി. ഇതോടെ പാക്‌സൈന്യം പിന്‍മാറിയിട്ടുണ്ട്.

ഈ മാസം ഇതുവരെ 12 ദിവസമാണ് പാക്കിസ്ഥാന്‍ വെടിയുതിര്‍ത്തത്. കുഴിബോംബ് സ്‌ഫോടനത്തില്‍ മലയാളി മേജര്‍ ശശിധരന്‍ വി. നായര്‍, പാക് വെടിവെപ്പില്‍ ബിഎസ്എഫ് അസിസ്റ്റന്റ് കമാന്‍ഡന്റ് എന്നിവരുള്‍പ്പെടെ നാല് പേര്‍ കൊല്ലപ്പെട്ടിരുന്നു. കത്വ ജില്ലയിലെ ഹിരാനഗര്‍, രജൗരി ജില്ലയിലെ നൗഷര, സുന്ദര്‍ബനി, ഝാന്‍ഗര്‍, ലാം, പുഖര്‍നി മേഖലകള്‍, പൂഞ്ച് സെക്ടര്‍ എന്നിവിടങ്ങളിലായിരുന്നു പാക് സൈന്യത്തിന്റെ ആക്രമണം. ഇതിന് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കുകയായിരുന്നു.

പാക്കിസ്ഥാന്‍ ഹൈക്കമ്മീഷന്‍ ഉദ്യോഗസ്ഥനെ വിളിച്ചുവരുത്തി ഇന്ത്യ പ്രതിഷേധം അറിയിച്ചിരുന്നു. ഫെബ്രുവരി മൂന്നിന് അതിര്‍ത്തി ജില്ലയായ സാംബയില്‍ ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി എത്താനിരിക്കെയാണ് പാക്കിസ്ഥാന്‍ ആക്രമണം കടുപ്പിച്ചത്. കനത്ത പ്രത്യാക്രമണമാണ് ഏതാനും ദിവസങ്ങളായി ഇന്ത്യ നടത്തുന്നതെന്ന് നോര്‍ത്തേണ്‍ കമാന്‍ഡര്‍ ലഫ്. ജനറല്‍ രണ്‍ബീര്‍ സിങ് പറഞ്ഞു.

പാക്കിസ്ഥാനേക്കാള്‍ ഒരു പടി മുന്നിലാണ് ഇന്ത്യന്‍ സേന. ഓരോ തവണയും തക്കതായ മറുപടി നല്‍കുന്നുണ്ട്. സുരക്ഷാ സേനയ്ക്ക് 2018 ഏറ്റവും മികച്ച വര്‍ഷമായിരുന്നു. 250 ഭീകരരെ വധിച്ചു. 54 പേരെ ജീവനോടെ പിടികൂടി. നാലു പേര്‍ കീഴടങ്ങി. കശ്മീരിലെ പൂഞ്ച് ജില്ലയില്‍ കലായ് പാലം ഉദ്ഘാടനത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സൈനിക നീക്കങ്ങള്‍ വേഗത്തിലാക്കാന്‍ ഉദ്ദേശിച്ചാണ് പാലം നിര്‍മിച്ചത്. അതിര്‍ത്തി മേഖലയിലെ അടിസ്ഥാന സൗകര്യ വികസനം പ്രത്യേക പരിഗണന നല്‍കി പൂര്‍ത്തിയാക്കണമെന്ന് പ്രധാനമന്ത്രി ആവശ്യപ്പെട്ടിരുന്നു.

കശ്മീരില്‍ ഭീകരരെ തുടച്ചുനീക്കാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ഓപ്പറേഷന്‍ ഓള്‍ ഔട്ട് പദ്ധതി വിജയം കാണുന്നു. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ 709 ഭീകരര്‍ കൊല്ലപ്പെട്ടതായാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ കണക്ക്. 2018ല്‍ 587 സംഭവങ്ങളിലായി 250 ഭീകരരെ കൊലപ്പെടുത്തി.

2017ല്‍ 206 ഉം 2016ല്‍ 165 ഉം 2015ല്‍ 100 ഉം ഭീകരര്‍ കൊല്ലപ്പെട്ടു. 2018ല്‍ 86 സുരക്ഷാ ഭടന്മാരും കഴിഞ്ഞ വര്‍ഷം 77 സുരക്ഷാ ഭടന്മാരും വീരമൃത്യു വരിച്ചു. 2010ല്‍ 270 ഭീകരരെ വധിക്കാന്‍ സൈന്യത്തിന് സാധിച്ചിരുന്നു. എന്നാല്‍ മുസ്ലിം വോട്ട് ബാങ്ക് ലക്ഷ്യമിട്ട് പ്രവര്‍ത്തിച്ച കോണ്‍ഗ്രസ് സര്‍ക്കാര്‍ സൈന്യത്തിന് നിയന്ത്രണമേര്‍പ്പെടുത്തി.

2014ല്‍ യുപിഎ സര്‍ക്കാര്‍ ഭരണമൊഴിയുമ്പോള്‍ കൊല്ലപ്പെടുന്ന ഭീകരരുടെ എണ്ണം പകുതിയായി കുറഞ്ഞു. തിരിച്ചടിക്ക് മോദി സര്‍ക്കാര്‍ സൈന്യത്തിന് പൂര്‍ണ അധികാരം നല്‍കി. കീഴടങ്ങാന്‍ തയ്യാറല്ലെങ്കില്‍ മരിക്കുക എന്ന സന്ദേശം ഭീകരര്‍ക്ക് നല്‍കി 2017ലാണ് ഓപ്പറേഷന്‍ ഓള്‍ ഔട്ട് ആരംഭിച്ചത്.

ഇന്ത്യന്‍ അടുത്ത സര്‍ജിക്കല്‍ സ്‌െ്രെടക്കിന് തയ്യാറെടുക്കുന്നുവെന്ന ആശങ്ക നേരത്തെ പാക്കിസ്ഥാന്‍ റെയില്‍വേ മന്ത്രി ഷേയ്ക്ക് റാഷിദ് പ്രകടിപ്പിച്ചിരിരുന്നു. മന്ത്രിയുടെ ഈ ആശങ്ക പാക്കിസ്ഥാനില്‍ ഭീകരവാദികളുടെ ക്യാമ്പുകള്‍ ഉണ്ടെന്നുള്ളതിന്റെ തെളിവാണെന്ന് ബി.ജെ.പിയും തിരിച്ചടിച്ചിരുന്നു.

2019ല്‍ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പ് പാക്കിസ്ഥാനെ സംബന്ധിച്ചിടത്തോളം വളരെ പ്രധാനമാണെന്നും ഈ തിരഞ്ഞെടുപ്പിന് മുന്‍പ് തന്നെ മോദി ഒരു സര്‍ജിക്കല്‍ സ്‌െ്രെടക്കിന് തയ്യാറെടുത്തേക്കുമെന്നും റെയില്‍വേ മന്ത്രി ഷേയ്ക്ക് റാഷിദ് അഭിപ്രായപ്പെട്ടിരുന്നു. ഈ പ്രസ്താവന ഒരു കുറ്റസമ്മതമാണെന്ന് ബി.ജെ.പി വക്താവ് നളിന്‍ കോഹ്‌ലി പറഞ്ഞു. പുതിയ പാക്കിസ്ഥാന്‍ പടുത്തുയര്‍ത്തുമെന്ന് പറയുന്ന ഇമ്രാന്‍ ഖാന്‍ സര്‍ക്കാര്‍ ഇന്ത്യയെപ്പറ്റിയാണ് കൂടുതല്‍ വേവലാതിപ്പെടുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യയുടെ സുരക്ഷയും അതിര്‍ത്തിയും കാക്കാനുള്ള അവകാശം ഇന്ത്യയ്ക്കുണ്ടെന്ന് പാക്കിസ്ഥാന്‍ സമ്മതിക്കുകയാണെന്നും കോഹ്‌ലി പറഞ്ഞു. ഇതിന് പിന്നാലെയാണ് പാകിസ്ഥാന്റെ ആക്രമണവും വലിയ തിരിച്ചടിയും നല്‍കിയത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (8 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (8 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (8 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (8 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (9 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (9 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (9 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (9 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (10 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (10 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (11 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (11 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (11 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (11 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (12 hours ago)

Malayali Vartha Recommends