Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

വർഗീയത വളർന്നാലും അധികാരം മതി; സി.പി.എമ്മിനെതിരെ ശക്തമായ പ്രതികരിച്ചവരെ സംഘിയാക്കി പ്രതിരോധിക്കുന്ന തന്ത്രത്തിന്റെ അവസാ നത്തെ ഇരയാണ് താനാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ

18 JANUARY 2019 06:13 PM IST
മലയാളി വാര്‍ത്ത

സി.പി.എമ്മിനെതിരെ ശക്തമായ ആരോപണവുമായി കൊല്ലം എം.പി എൻ.കെ. പ്രേമചന്ദ്രൻ. സി.പി.എമ്മിനെതിരെ ശക്തമായ പ്രതികരിച്ചവരെ സംഘിയാക്കി പ്രതിരോധിക്കുന്ന തന്ത്രത്തിന്റെ അവസാ നത്തെ ഇരയാണ് താനാണെന്ന് എൻ.കെ. പ്രേമചന്ദ്രൻ പറഞ്ഞു. ഒരു പ്രമുഖമാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് പ്രേമചന്ദ്രന്റെ പ്രതികരണം.

ലോക്സഭാ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് മതേതര ന്യൂനപക്ഷ വോട്ടുകളിൽ വിള്ളലുണ്ടാക്കാനുള്ള ശ്രമം പരാജയ പെട്ടതിനെ തുടർന്നുള്ള സി.പി.എമ്മിന്റെ ഹീനനീക്കമാണിത്. മുത്തലാ ക്ക് ബില്ലിനെതിരെ 23 മിനിട്ട് താൻ പാർലമെന്റിൽ നടത്തിയ പ്രസംഗം മുസ്ലീം സമൂഹത്തിലും മറ്റും ഉണ്ടാക്കിയ സ്വീകാര്യത തകർക്കാനാണ് തന്നെ സംഘിയാ ക്കി ചിത്രീകരിക്കുന്നത് എന്നും അദ്ദേഹം പ്രതികരിച്ചു.

കേരളത്തിൽ മതപരമായ ചേരിതിരിവ് ഉണ്ടാക്കി ബി .ജെ.പി വളർത്താനും യു.ഡി.എഫിനെ ദുർബലപ്പെടുത്താനുമുള്ള ദീർഘകാല അജൻഡയുടെ ഭാഗമാണിത്. ബി.ജെ.പിയെ പ്രധാന പ്രതിപക്ഷമാക്കി മാറ്റി കേരളത്തിൽ സ്ഥിരമായി ഭരിക്കാനുള്ള സി.പി.എം കണക്കുകൂട്ടിലിന്റെ ഭാഗമാണിത്. വർഗീയത വളർന്നാലും വേണ്ടില്ല തങ്ങൾക്ക് അധികാരം മതിയെന്ന മിനിമം പരിപാടിയാണ് സി.പി.എമ്മിന്. കൊല്ലം ബൈപാസുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണവും അടിസ്ഥാനരഹിതമാണ്. പ്രധാനമന്ത്രി പങ്കെടുത്തതിലാണ് തന്നെ സംഘിയാക്കാൻ ശ്രമം നടക്കുന്നത്. കൊച്ചി മെട്രോ ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയെ പങ്കെടുപ്പിക്കാൻ മൂന്നു തവണ ഉദ്ഘാടനം നീട്ടിയവരാണ് സി.പിഎമ്മുകാർ. കേരളത്തി ലെ സി.പി.എം നേതൃത്വവും കേന്ദ്ര ബി .ജെ.പി നേതൃത്വ വും തമ്മിൽ അവിശുദ്ധ അവിഹിത ബന്ധമുണ്ട്. 2016ലെ നി യമസഭാ തിരഞ്ഞെടുപ്പിലും ചെങ്ങന്നൂർ ഉപതിരഞ്ഞെടുപ്പിലും സി.പി എം പയറ്റിയ തന്ത്രം ഇനി വിലപ്പോവില്ല. രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിലുള്ള മതേതര ജനാധിപത്യ സഖ്യത്തെ അധികാരത്തിലെത്തിക്കാൻ കേരളത്തിൽ നിന്ന് പരമാവധി പേരെ ഡൽഹിയിലെത്തിക്കുകയാണ് തങ്ങളുടെ ലക്ഷ്യം. അതിന് യു.ഡി.എഫും ആർ.എസ്.പിയും ഒറ്റക്കെട്ടായി മുന്നേറും. രാഷ്ട്രീയമായി പ്രതിരോധിക്കാൻ കഴിയാത്തപ്പോൾ അപവാദ പ്രചാരണത്തിലൂടെ വ്യക്തിഹത്യനടത്തി ഉന്മൂലനം ചെയ്യലാണ് കേരളത്തിൽ സി.പി.എം പരമ്പരാഗതമായി ചെയ്യുന്നത്. പഴകിതുരുമ്പിച്ച ഈ തന്ത്രം അർഹിക്കുന്ന അവഗണനയോടെ ജനം പുച്ഛിച്ചു തള്ളുമെന്നും പ്രേമചന്ദ്രൻ പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

അതേസമയം നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി കൊ​ല്ല​ത്ത് സ്ഥാ​നാ​ര്‍​ഥി​യെ പ്ര​ഖ്യാ​പി​ച്ച്‌ ആ​ര്‍​എ​സ്പി സം​സ്ഥാ​ന സെ​ക്ര​ട്ട​റി എ.​എ. അ​സീ​സ്. സി​റ്റിം​ഗ് എം​പി​യാ​യ എ​ന്‍.​കെ. പ്രേ​മ​ച​ന്ദ്ര​നാ​യി​രു​ക്കും കൊ​ല്ല​ത്ത് യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി​യെ​ന്ന് അ​സീ​സ് പ​റ​ഞ്ഞു. എം.​എ. ബേ​ബി​യെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് 2014ല്‍ ​പ്രേ​മ​ച​ന്ദ്ര​ന്‍ മ​ണ്ഡ​ല​ത്തെ യു​ഡി​എ​ഫി​നൊ​പ്പം നി​ര്‍​ത്തി​യ​ത്. 37,649 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​യി​രു​ന്നു പ്രേ​മ​ച​ന്ദ്ര​ന്‍റെ ജ​യം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (7 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (7 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (7 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (7 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (8 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (8 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (8 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (8 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (9 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (9 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (10 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (10 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (11 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (11 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (11 hours ago)

Malayali Vartha Recommends