Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

കേരളത്തിന്റെ ചരിത്രത്തിൽ ഇത്രയും നാണംകെട്ട ഒരു മുഖ്യമന്ത്രി ഉണ്ടായിട്ടുണ്ടോയെന്ന കാര്യം സംശയമാണ്; ഭക്തൻമാർ എന്തെല്ലാം ന്യായീകരണങ്ങൾ നിരത്തിയാലും ഭരണാധികാരി എന്ന നിലയിൽ പിണറായി വിജയൻ വൻ പരാജയമാണെന്ന് സന്ദീപ് വചസ്പതി

18 JANUARY 2019 08:23 PM IST
മലയാളി വാര്‍ത്ത

മുഖ്യമന്ത്രി പിണറായിവിജയനെതിരെ രൂക്ഷവിമർശനവുമായി ബി.ജെ. പി മീഡിയ കോർഡിനേറ്റർ സന്ദീപ് വചസ്പതി രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സന്ദീപ് തന്റെ അഭിപ്രായം രേഖപ്പെടുത്തിയത് .കേരളത്തിന്റെ ചരിത്രത്തിൽ ഇത്രയും നാണംകെട്ട ഒരു മുഖ്യമന്ത്രി ഉണ്ടായിട്ടുണ്ടോയെന്ന കാര്യം സംശയമാണ്.ഭക്തൻമാർ എന്തെല്ലാം ന്യായീകരണങ്ങൾ നിരത്തിയാലും ഭരണാധികാരി എന്ന നിലയിൽ പിണറായി വിജയൻ വൻ പരാജയമാണ്.ഉരുക്കു മുഷ്ടിയും പിടിവാശിയും കൊണ്ട് പാർട്ടിയെ സമർത്ഥമായി നയിച്ചെന്ന ഹുങ്ക് മാത്രം പോരാ നല്ല ഭരണാധികാരിയാകാനെന്ന് പിണറായി മനസ്സിലാക്കണമെന്നും സന്ദീപ് തന്റെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു

സന്ദീപ് വചസ്പതിയുടെ ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെ

കേരളത്തിന്റെ ചരിത്രത്തിൽ ഇത്രയും നാണംകെട്ട ഒരു മുഖ്യമന്ത്രി ഉണ്ടായിട്ടുണ്ടോയെന്ന കാര്യം സംശയമാണ്. ഭക്തൻമാർ എന്തെല്ലാം ന്യായീകരണങ്ങൾ നിരത്തിയാലും ഭരണാധികാരി എന്ന നിലയിൽ പിണറായി വിജയൻ വൻ പരാജയമാണ്. ഉരുക്കു മുഷ്ടിയും പിടിവാശിയും കൊണ്ട് പാർട്ടിയെ സമർത്ഥമായി നയിച്ചെന്ന ഹുങ്ക് മാത്രം പോരാ നല്ല ഭരണാധികാരിയാകാനെന്ന് പിണറായി മനസ്സിലാക്കണം. ശബരിമല യുവതീ പ്രവേശത്തിൽ പിണറായി തൊട്ടതെല്ലാം പിഴയ്ക്കുകയായിരുന്നു. വിശ്വാസികളുടെ സംഘടിത ശക്തിക്ക് മുന്നിൽ മുട്ടുമടക്കിയെന്ന് അംഗീകരിക്കാൻ പിണറായിയുടെ സങ്കുചിത മനസ്സിന് സാധിക്കാത്തതാണ് കാര്യങ്ങൾ വഷളാക്കിയത്. ന്യായീകരണത്തിനായി സുപ്രീംകോടതിക്ക് മുന്നിൽ പോലും കള്ളം പറയേണ്ടി വന്ന ആദ്യ ഭരണാധികാരിയാണ് പിണറായി.

പക്ഷേ അപ്പോഴും ഈ സർക്കാർ പരാജയമാകുന്നതിന്റെ യഥാർത്ഥ കാരണം പിണറായി വിജയനല്ല. ഓരോ തവണയും പിണറായിയിൽ കുറ്റം ആരോപിക്കപ്പെടുമ്പോൾ രക്ഷപ്പെടുന്നത് മാടമ്പള്ളിയിലെ യഥാർത്ഥ മനോരോഗിയാണ്. പാർട്ടി സെക്രട്ടറി എന്ന നിലയിൽ കോടിയേരി ബാലകൃഷ്ണന്റെ പരാജയമോ നിഷ്ക്രിയത്തമോ പിടിപ്പുകേടോ ആണ് പിണറായിയുടെ ശാപം. കേരളത്തിലെ ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രിക്കും ഇത്രയും ദുർബലനായ പാർട്ടി സെക്രട്ടറിയെ പേറേണ്ടി വന്നിട്ടില്ല. ഇഎംഎസിന് എംഎൻ ഗോവിന്ദൻനായരെപ്പോലെ, നായനാർക്ക് ചടയൻ
ഗോവിന്ദനേയും അച്യുതാനന്ദനെയും പോലെ അച്യുതാനന്ദന് പിണറായി വിജയനെപ്പോലെ കരുത്തനായ ഒരു പാർട്ടി സെക്രട്ടറി ഇന്നുണ്ടായിരുന്നെങ്കിൽ മുഖ്യമന്ത്രിക്ക് കള്ളൻ എന്ന പേര് കേൾക്കേണ്ടി വരുമായിരുന്നില്ല.

തിരുത്തൽ ശക്തിയാകാൻ മോഹിച്ചവരെയൊക്കെ വെട്ടി നിരത്തി മുന്നേറിയപ്പോൾ ഇത്തരമൊരു അപകടം പിണറായിയും ഓർത്തിട്ടുണ്ടാവില്ല. പക്ഷേ തിരുവായ്ക്ക് എതിർവായില്ലാത്ത ഈ അവസ്ഥ സൃഷ്ടിച്ച ദുര്യോഗം പേറേണ്ടി വന്നത് പാവം ജനങ്ങളാണെന്ന് മാത്രം.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (7 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (7 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (7 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (7 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (8 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (8 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (8 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (8 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (9 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (9 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (10 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (10 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (11 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (11 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (11 hours ago)

Malayali Vartha Recommends