Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചതായി കണക്കു തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ച ഉദ്യോഗസ്ഥനെ കുറിച്ച് സര്‍ക്കാര്‍ രഹസ്യാന്വേഷണം തുടങ്ങി

19 JANUARY 2019 09:10 AM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ 51 യുവതികള്‍ പ്രവേശിച്ചതായി കണക്കു തയ്യാറാക്കി കോടതിയില്‍ സമര്‍പ്പിച്ച ഉദ്യോഗസ്ഥനെ കുറിച്ച് സര്‍ക്കാര്‍ രഹസ്യാന്വേഷണം തുടങ്ങി.

സംസ്ഥാന സര്‍ക്കാര്‍ ഓണ്‍ലൈന്‍ വഴി ലഭിച്ച യുവതികളുടെ ലിസ്റ്റാണ് സുപ്രീം കോടതിയില്‍ നല്‍കിയത്. ഇവരില്‍ പലര്‍ക്കും അന്‍പതിന് മേല്‍ പ്രായമായെന്നാണ് വിവിധ മാധ്യമങ്ങള്‍ പുറത്തുവിട്ട വിവരം. പട്ടികയിലെ ആദ്യ പേരുകാരിക്ക് 48 വയസായെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ അവര്‍ക്ക് 55 വയസുണ്ടെന്ന വിവരം മാധ്യമങ്ങള്‍ പുറത്തു വിട്ടു. വിര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവരുടെ തെറ്റായ വിവരങ്ങളാണ് സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്നത്.

സര്‍ക്കാരിന്റെ പോളിസിയില്‍ ആവേശം കൊണ്ടവര്‍ ആരോ ആണ് സര്‍ക്കാരിനെ ബുദ്ധിമുട്ടിലാക്കിയത്. ഇത് സര്‍ക്കാരിന്റെ ഇമേജ് ഇല്ലാതാക്കിയെന്ന് മാത്രമല്ല നിയമപ്രശ്‌നങ്ങള്‍ക്കും കാരണമായി. സുപ്രീം കോടതിയില്‍ തെറ്റായ വിവരങ്ങള്‍ നല്‍കുന്നത് ഗുരുതര കൃത്യ വിലോപമാണ്. സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ നല്‍കിയ പട്ടിക ചോദ്യം ചെയ്യപ്പെടും എന്ന കാര്യത്തില്‍ ഒരു സംശയവുമില്ല. അങ്ങനെ വരുമ്പോള്‍ സര്‍ക്കാരിനെതിരെ കോടതി നിലപാട് എടുക്കാന്‍ സാധ്യതയുണ്ട്.

പൊതുഭരണം, ദേവസ്വം വകുപ്പുകള്‍ നല്‍കിയ പട്ടികയാണ് നിയമവകുപ്പ് സുപ്രീം കോടതിക്ക് കൈമാറിയത്. ക്യൂ ബുക്ക് ചെയ്ത യുവതികള്‍ സന്നിധാനത്തെത്തി എന്നതിന് ഉറപ്പില്ല. അതു കൊണ്ടാണ് ഇവരുടെ വീഡിയോ പുറത്തുപിടാന്‍ ആര്‍ എസ് എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ വെല്ലുവിളിച്ചത്. ഓണ്‍ലൈനില്‍ സ്ത്രീകള്‍ നല്‍കിയ പ്രായം പരിശോധിച്ചിട്ടില്ലെന്ന് സര്‍ക്കാര്‍ വാദിച്ചാലും സുപ്രീംകോടതി പോലൊരു പരമോന്നത സ്ഥാപനത്തെ മോശമാക്കി എന്ന അബദ്ധത്തിന് സര്‍ക്കാരിന് മറുപടി പറയേണ്ടി വരും.

പട്ടിക ആരാണ് പുറത്തു വിട്ടതെന്ന് സര്‍ക്കാര്‍ അന്വേഷിക്കുകയാണ്. പട്ടിക പുറത്തായതു കൊണ്ടാണ് മാധ്യമങ്ങള്‍ അന്വേഷണം നടത്തിയതെന്നാണ് സര്‍ക്കാരിന്റെ ആരോപണം. ആരാണ് പട്ടിക പുറത്തു വിട്ടതെന്നാണ് സര്‍ക്കാര്‍ അന്വേഷിക്കുന്നത്. അത് സുപ്രീം കോടതിയില്‍ നിന്നും പുറത്തു പോയതാണെന്നും വാര്‍ത്തയുണ്ട്. അതെന്തായാലും സുപ്രീം കോടതിയില്‍ നല്‍കിയ രേഖ പൊതുരേഖയാണ്.

അതിനിടെ ലിസ്റ്റില്‍ പുരുഷനുമുണ്ടെന്ന വാര്‍ത്ത പുറത്തു വന്നു. ഇതെല്ലാം ചേര്‍ന്നപ്പോള്‍ സര്‍ക്കാര്‍ കൂടുതല്‍ പരിഹാസ്യമായി. സുപ്രീം കോടതിയില്‍ നല്‍കിയ പട്ടിക തങ്ങളെ വളര്‍ത്താനാണോ കൊല്ലാനാണോ എന്നാണ് സര്‍ക്കാരിന്റെ സംശയം.

പോലീസില്‍ സര്‍ക്കാരിന് പൂര്‍ണ വിശ്വാസമില്ല. ബിന്ദുവിനെയും കനകദുര്‍ഗയെയും മലയില്‍ കയറ്റിയപ്പോള്‍ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ നിരവധി പേരെ സര്‍ക്കാര്‍ സ്ഥലം മാറ്റിയിരുന്നു. വിശ്വസ്തരായ ഉദ്യോഗസ്ഥരെ മാത്രമാണ് സര്‍ക്കാര്‍ മലയില്‍ കയറ്റാന്‍ ഉപയോഗിച്ചത് . സര്‍ക്കാരിനെ കൂടുതല്‍ മോശമാക്കാനാണോ ഇത്തരമൊരു പട്ടിക നല്‍കിയതതെന്നും സര്‍ക്കാര്‍ സംശയിക്കുന്നു. സുപ്രീം കോടതിയില്‍ നല്‍കുന്ന ഒരു രേഖക്ക് ഇത്രയും ധാര്‍മ്മികത മതിയോ എന്നാണ് ചോദ്യം. അതായത് ആരെങ്കിലും തങ്ങളെ അട്ടിമറിച്ചോ എന്നാണ് സംശയം. പട്ടികയില്‍ പിഴവുണ്ടെന്ന് സമ്മതിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല.

ചുരുക്കത്തില്‍ പിണറായിയുടെ എടുത്തുചാട്ടമായി സംഭവം വ്യാഖ്യാനിക്കപ്പെട്ടു. ശബരി മലയുടെ പേരില്‍ സര്‍ക്കാരിന് എതിരായ ഹൈന്ദവര്‍ ഇതോടെ കൂടുതല്‍ എതിരായി. തങ്ങളെ ഒറ്റപ്പെടുത്താന്‍ സര്‍ക്കാര്‍ മനപൂര്‍വം ശ്രമിക്കുന്നു എന്ന ധാരണയിലെത്തി നില്‍ക്കുകയാണ് കാര്യങ്ങള്‍. നാളെ തിരുവനന്തപുരത്ത് അയ്യപ്പഭക്ത സംഗമം നടത്താനിരിക്കെ വേലിയില്‍ കിടന്ന് പാമ്പിനെ എടുത്ത് മര്‍മ്മത്തില്‍ വച്ച അവസ്ഥയിലായി സര്‍ക്കാര്‍. 

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (6 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (6 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (6 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (7 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (7 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (7 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (7 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (7 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (8 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (9 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (9 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (9 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (10 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (10 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (10 hours ago)

Malayali Vartha Recommends