Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ശബരിമല ദര്‍ശനത്തിനായി വീണ്ടും രേഷ്മ നിഷാന്തും ഷാനിലയും... മൂന്നാമത് ഇറങ്ങേണ്ടി വന്നത് നീലിമലയില്‍ നിന്നും, ഒടുവില്‍ കെട്ടുകെട്ടിച്ചത് നിലയ്ക്കലില്‍ നിന്ന്

19 JANUARY 2019 08:45 AM IST
മലയാളി വാര്‍ത്ത

ആദ്യ തവണ വീട്ടില്‍ നിന്നും ഇറങ്ങാനായില്ല, രണ്ടാമത്തെ ശ്രമം റെയില്‍വേ സ്‌റ്റേഷനില്‍ അവസാനിച്ചു, മൂന്നാമത് ഇറങ്ങേണ്ടി വന്നത് നീലിമലയില്‍ നിന്നും, ഒടുവില്‍ നിലയ്ക്കലില്‍ നിന്ന് തന്നെ കെട്ട് കെട്ടിച്ചു.

ശബരിമല ദര്‍ശനത്തില്‍ രേഷ്മാ നിശാന്ത് തോറ്റത് നാലാം തവണ. ശബരിമല ദര്‍ശനത്തിനായി രേഷ്മ നിഷാന്തും ഷാനിലയും വീണ്ടും എത്തി. നിലയ്ക്കലില്‍ എത്തിയ ഇരുവരെയും പോലീസ് തടഞ്ഞു. ഇരു യുവതികളെയും കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റി. ബുധനാഴ്ച ഇവര്‍ മലകയറാന്‍ എത്തിയിരുന്നു. എന്നാല്‍ ഭക്തരുടെ വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് പോലീസ് ബലം പ്രയോഗിച്ച് തിരികെ ഇറക്കുകയായിരുന്നു.
പിന്നീട് പോലീസ് നിലയ്ക്കലില്‍നിന്ന് എരുമേലിയിലേക്കു മടക്കി അയച്ചു.

ശബരിമല ദര്‍ശനത്തിനു സുരക്ഷ നല്‍കാന്‍ കഴിയില്ലെന്നു പോലീസ് യുവതികളെ അറിയിച്ചു. മല കയറാന്‍ ശ്രമിച്ചാല്‍ വന്‍ പ്രതിഷേധമുണ്ടാകുമെന്നും പോലീസ് മുന്നറിയിപ്പ് നല്‍കി. ഇതിനുശേഷമാണ് തിരിച്ചയയ്ക്കാന്‍ തീരുമാനിച്ചത്. സംഘര്‍ഷാവസ്ഥ കണക്കിലെടുത്ത് സ്ഥലത്ത് കൂടുതല്‍ പോലീസിനെ വിന്യസിച്ചിട്ടുണ്ട്. ബുധനാഴ്ച ദര്‍ശനത്തിനെത്തിയ ഇവരെ പ്രതിഷേധക്കാര്‍ നീലിമലയില്‍ തടഞ്ഞിരുന്നു. വ്രതം എടുത്താണ് ദര്‍ശനത്തിനായി എത്തിയതെന്നും പിന്‍മാറാന്‍ തയാറല്ലെന്നും ഇവര്‍ പോലീസിനെ അറിയിച്ചു. എന്നാല്‍ മുന്നോട്ടു പോകാന്‍ അനുവദിക്കില്ലെന്നു പ്രതിഷേധക്കാര്‍ നിലപാടെടുത്തു. ഇതോടെ പോലീസ് ഇടപെട്ട് ഇവരെ മടക്കി അയയ്ക്കുകയായിരുന്നു. മണ്ഡലകാലത്ത് 41 ദിവസത്തെ വ്രതമെടുത്ത് ശബരിമല കയറുമെന്ന് ഫേസ്ബുക്കില്‍ കുറിച്ച രേഷ്മയ്ക്കുനേരേ ഭീഷണി ഉയര്‍ന്ന സാഹചര്യവുമുണ്ടായി. ഇതേതുടര്‍ന്ന് ജില്ലാ പോലീസ് മേധാവിക്ക് ഇവര്‍ പരാതി നല്‍കുകയും രേഷ്മയുടെ വീട്ടുപരിസരത്ത് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തുകയും ചെയ്തു. പോലീസ് ഏറെ പണിപ്പെട്ടാണ് ഇവരെ മടക്കി അയച്ചത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (7 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (7 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (7 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (7 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (8 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (8 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (8 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (8 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (9 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (9 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (10 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (10 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (11 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (11 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (11 hours ago)

Malayali Vartha Recommends