Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ചിരിപടര്‍ത്തി ഒരു കുടുംബം... ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന് വരുത്തിത്തീര്‍ക്കാന്‍ ചോദിക്കാതെ സുപ്രീം കോടതിയില്‍ നല്‍കിയ ലിസ്റ്റ് കണ്ട് ഞെട്ടി അന്യ സംസ്ഥാനക്കാര്‍; പരമ ഭക്തനായ ഗുരുസ്വാമിയും ഭാര്യയും കൂടി പറയുന്നത് കേട്ടാല്‍ ചിരിച്ച് ചാവും

19 JANUARY 2019 10:19 AM IST
മലയാളി വാര്‍ത്ത

വഴിയെ പോയ വയ്യാവേലിയെ എടുത്ത് വേണ്ടാത്തിടത്ത് വച്ചതുപോലെയായി സംസ്ഥാന സര്‍ക്കാര്‍. യുവതീപ്രവേശം അനുവദിച്ചുകൊണ്ടുള്ള കോടതിവിധിക്കു ശേഷം ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയെന്ന പട്ടികയുമായി സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയില്‍ എത്തിയതോടെയാണ് ദേശീയ തലത്തില്‍ തന്നെ പോലീസിന്റെ കള്ളക്കഥ പൊളിഞ്ഞത്. കനക ദുര്‍ഗയും ബിന്ദുവും ശബരിമലയില്‍ കയറി എന്ന് വിളിച്ചു പറഞ്ഞ സര്‍ക്കാര്‍ ഈ ലിസ്റ്റില്‍ കയറിപ്പറ്റിയില്ല. മാത്രമല്ല ഇതില്‍ ഒരു മലയാളി പോലും വരാത്തത് അമ്പരപ്പിച്ചു. അപ്പോള്‍ മലയാളികളുടെ സ്വന്തം ശബരിമലയില്‍ കയറാന്‍ മലയാളി യുവതികള്‍ക്ക് താത്പര്യമില്ലെന്നല്ലേ അര്‍ത്ഥം. അന്യദേശ ഭക്തരുടെ ഫോണ്‍ നമ്പര്‍ ഉള്‍പ്പെടെ നല്‍കിയാല്‍ ആരും അന്വേഷിച്ച് പോകില്ലെന്നും മാത്രമല്ല അതിന്റെ പേരില്‍ അവിടെ അക്രമം ഉണ്ടായാല്‍ പോലും തങ്ങളെ ബാധിക്കില്ലല്ലോ എന്നാണ് ഉപദേശകര്‍ കരുതിയത്. എന്നാല്‍ ലിസ്റ്റ് വന്നപ്പോള്‍ കഥയാകെ മാറി പത്രക്കാര്‍, അഭിഭാഷകര്‍ മുതല്‍ സാധരണക്കാര്‍ വരെ ആ ലിസ്റ്റില്‍ വിളി തുടങ്ങി. അതോടെ സര്‍ക്കാരിന്റെ കള്ളം പുറത്തായി. പട്ടികയില്‍ പുരുഷനും 50 വയസ് പിന്നിട്ടവരും ഉള്‍പ്പെട്ടുവെന്ന വിവരമാണ് സര്‍ക്കാരിനെ വെട്ടിലാക്കും വിധം വിവാദമായത്.

അന്യഭാഷക്കാരായ ഭക്തരുടെ ഭക്തി എന്താണെന്ന് ഇതോടെ വെളിപ്പെട്ടു. തങ്ങളെല്ലാം വിശ്വാസികളാണെന്നും 50 കഴിയാതെ ശബരിമലയില്‍ പോകാന്‍ പാടില്ലെന്നുമാണ് അവര്‍ തന്നെ പറയുന്നത്. ഇതിന് പിന്നാലെയാണ് സര്‍ക്കാരിനെ കളിയാക്കിക്കൊണ്ട് ഗോവയില്‍ നിന്നുള്ള കുടുംബം രംഗത്തെത്തിയത്. സര്‍ക്കാര്‍ പട്ടികയിലെ ഏഴാമത്തെ പേരിലുള്ള ഗോവ സ്വദേശിനി കലാവതിയ്ക്ക് സര്‍ക്കാര്‍ കണക്ക് പ്രകാരം 43 വയസാണ് പ്രായം. ഇതറിഞ്ഞ് പത്രക്കാര്‍ അവരെ ബന്ധപ്പെട്ടപ്പോഴാണ് തമാശ പുറത്തായത്. അവര്‍ ഭര്‍ത്താവുമൊന്നിച്ചാണ് മല കയറിയത്. 50 വയസ് കഴിയാന്‍ കാത്തിരുന്നാണ് മലകയറിയത്. ശബരിമലയെപ്പറ്റി എല്ലാം അറിയാവുന്ന വര്‍ഷങ്ങളായി മലകയറുന്നയാളാണ് ഭര്‍ത്താവായ ഗുരുസ്വാമി. ഭാര്യയ്ക്ക് 50 കഴിഞ്ഞെന്ന് തെളിയിക്കാന്‍ 36 വയസുള്ള മകുമൊന്നിച്ചാണ് മാധ്യമങ്ങളെ കണ്ടത്. അപ്പോഴേ സാറെ... സര്‍ക്കാര്‍ പറയുന്നത് എന്റെ ഭാര്യ മല കയറിയത് 43ആം വയസിലാണെന്ന്. ഈ നില്‍ക്കുന്നത് ഞങ്ങളുടെ മകനാണ്. 36 വയസുണ്ട്. അങ്ങനെയെങ്കില്‍ ഭാര്യ ഇവനെ പ്രസവിച്ചത് 6 വയസിലാണോ? ഇത് പറഞ്ഞ് ഈ കുടുംബം പൊട്ടിച്ചിരിക്കുന്നു. ജനവും ഇതോടൊപ്പം ആര്‍ത്ത് ചിരിക്കുന്നു. ഇതിലും വലിയ ട്രോളില്ലല്ലോ...

ഇങ്ങനെയാണ് സര്‍ക്കാര്‍ നല്‍കിയ ലിസ്റ്റിലെ പൊള്ളത്തരം പൊളിച്ചടുങ്ങുന്നത്. പുനഃപരിശോധനാ ഹര്‍ജി പരിഗണിക്കുന്ന സമയത്ത് പട്ടികയിലെ തെറ്റുകള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് അറിയിക്കാനൊരുങ്ങുകയാണ് എതിര്‍കക്ഷികള്‍. രസകരമായ തെറ്റുകള്‍ ഇങ്ങനെ

പരംജ്യോതി പട്ടികയിലെ പുരുഷന്‍

പട്ടികയിലുള്ള പരംജ്യോതി(47) ചെന്നൈയില്‍നിന്നുള്ള പുരുഷനാണ്. അയ്യപ്പാക്കത്തിനു സമീപമുള്ള തുണ്ടാലം നെഹ്രു സ്ട്രീറ്റിലെ താമസക്കാരന്‍. സര്‍ക്കാരിന്റെ പട്ടികയിലെ പ്രായവും മേല്‍വിലാസവും ആധാര്‍ കാര്‍ഡ് വിവരങ്ങളും ഇയാളുടേത് തന്നെ. നവംബര്‍ 29നാണ് താന്‍ ദര്‍ശനം നടത്തിയതെന്ന് പരംജ്യോതി പറയുന്നു. ഓണ്‍ലൈനിലാണ് ബുക്ക് ചെയ്തത്. ആദ്യം 'ഫീമെയില്‍' എന്ന് തെറ്റായി രേഖപ്പെടുത്തി. ഇത് തിരുത്താനായില്ല. 'പുരുഷന്‍' എന്ന് രേഖപ്പെടുത്തി വീണ്ടും ബുക്ക് ചെയ്തു. ഇതായിരിക്കാം പിഴവിനു കാരണമെന്നും പരംജ്യോതി പറയുന്നു.

പട്ടികയില്‍ പേരുള്ള മറ്റു ചിലര്‍

പത്മാവതി, ആന്ധ്ര സ്വദേശിനി: പട്ടികയില്‍ 48 വയസ്സ്. യഥാര്‍ഥ വയസ്സ് 55.

ഷീല, ചെന്നൈ കുറുക്കുപേട്ട സ്വദേശി: യഥാര്‍ഥ വയസ്സ് 52. വയസ്സില്‍ പിഴവ് പറ്റിയത് ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്ത കേന്ദ്രത്തില്‍ നിന്നാണെന്ന് അവര്‍ പറയുന്നു. പ്രായം 52 ആണെന്ന് തെളിയിക്കുന്ന രേഖയും ഷീല കാട്ടി. ദര്‍ശനത്തിനെത്തിയത് ഡിസംബര്‍ 15ന്. മലകയറുമ്പോള്‍ ശരംകുത്തിയില്‍ വെച്ച് പോലീസ് തിരിച്ചറിയല്‍ രേഖ പരിശോധിച്ചിരുന്നു.

ഗുണ്ടൂര്‍ സ്വദേശി രമാദേവി: പട്ടികയില്‍ 49 വയസ്സ്. യഥാര്‍ഥ വയസ്സ് 50. ആചാരം മാനിക്കുന്നുവെന്നും നിശ്ചിത പ്രായമായതുകൊണ്ടാണ് ശബരിമലയില്‍ ഡിസംബര്‍ 25ന് വന്നതെന്നും ഇവര്‍ പറഞ്ഞു.

കലാവതി, പുതുച്ചേരി: ഇവരുടെ ഫോണ്‍നമ്പറില്‍ ലഭിക്കുന്നത് ശങ്കര്‍ എന്ന ടാക്‌സി െ്രെഡവറെ. തനിക്ക് വിളികാരണം വണ്ടിയോടിക്കാന്‍ പറ്റുന്നില്ലെന്ന് പരാതി.

സീത, കാഞ്ചീപുരം: ഇപ്പോള്‍ 55 വയസ്സ്. ഡോക്ടറുടെ സര്‍ട്ടിഫിക്കറ്റ് സഹിതമാണ് ദര്‍ശനത്തിന് വന്നത്. ആചാരപ്രകാരം നിശ്ചിതപ്രായം കഴിയുംവരെ കാത്തിരുന്നു.

പുഷ്പ, മധുര സ്വദേശി: പട്ടികയില്‍ 46 വയസ്സ്. യഥാര്‍ഥ വയസ്സ് 63. പഴയ തിരിച്ചറിയല്‍ കാര്‍ഡിലെ പ്രായം 46 ആയിരുന്നു. ഇത് പ്രകാരമാണോ പട്ടികയില്‍ രേഖപ്പെടുത്തിയതെന്ന് സംശയിക്കുന്നു. ആധാറിലെ പ്രായം 2011ലേതാണ്. അതുപ്രകാരവും 50 കഴിഞ്ഞു.

സരോജ, സേലം സ്വദേശിനി: പട്ടികയില്‍ 48 വയസ്സ്. യഥാര്‍ഥപ്രായം 61.

പത്മാവതി, നെല്ലൂര്‍ സ്വദേശിനി: പട്ടികയിലെ വയസ്സ് 45. യഥാര്‍ഥ വയസ്സ് 60.

സായ് സുകന്യ, നെല്ലൂര്‍ സ്വദേശിനി: ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ പറഞ്ഞത് ശബരിമലയില്‍ വന്നിട്ടില്ലെന്ന്.

പട്ടികയിലുള്ള മഹാമണി, ചക്രമ്മ, ശശികല, രാമുലമ്മ എന്നിവര്‍ 50 വയസ്സില്‍ കൂടുതലുള്ളവരാണെന്ന് ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ പറഞ്ഞു.

യഥാര്‍ത്ഥത്തില്‍ നാണം കെട്ടിരിക്കുകയാണ് സര്‍ക്കാര്‍. ഇത്രയും കൊട്ടിഘോഷിച്ച് നടത്തിയ വെര്‍ച്വല്‍ ക്യൂവിന്റെ പൊള്ളത്തരം കൂടി പൊളിയുകയാണ്. ശബരിമലയില്‍ പ്രക്ഷോഭം നടത്തുന്നവരെ കണ്ടെത്താന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കിയപ്പോള്‍. ഏത് പേരിലും ആര്‍ക്കും കയറിപ്പറ്റാവുന്ന അവസ്ഥയാണെന്നു കൂടി ഇത് കാട്ടിക്കൊടുക്കുകയാണ്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (6 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (6 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (6 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (7 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (7 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (7 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (7 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (7 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (8 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (9 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (9 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (10 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (10 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (10 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (10 hours ago)

Malayali Vartha Recommends