Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

അയ്യപ്പ ദർശനം സാധ്യമാകാമെന്ന് ഉറപ്പ് നൽകിയവരിൽ രാഷ്ട്രീയ നേതാവും, വെളിപ്പെടുത്തലിൽ ഞെട്ടി ഭക്തർ

19 JANUARY 2019 11:10 AM IST
മലയാളി വാര്‍ത്ത

ദര്‍ശനത്തിനെത്തിയ യുവതികളെ പൊലീസ് പറഞ്ഞ് പറ്റിച്ചെന്ന് നവോത്ഥാന കേരളം ഫെയ്‌സ്ബുക്ക് കൂട്ടായ്മ ആരോപിച്ചു. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ ശബരിമല ദര്‍ശനത്തിനെത്തിയ രേഷ്മ നിശാന്തിനേയും ഷാനിലയേയും പൊലീസ് പറഞ്ഞു പറ്റിച്ചെന്ന് നവോഥാന കേരളം ഫേസ്ബുക്ക് കൂട്ടായ്മ അംഗം ശ്രേയസ് കണാരന്‍ പറഞ്ഞു. തലസ്ഥാനത്തെ ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ ഉറപ്പിലാണ് ശബരിമല ദര്‍ശനത്തിന് യുവതികളെത്തിയത്. ഉന്നത രാഷ്ട്രീയ നേതാവും ദര്‍ശന സൗകര്യം ഉറപ്പു നല്‍കിയിരുന്നതായി ശ്രേയസ് കണാരന്‍ പറഞ്ഞു.

ശബരിമല ദര്‍ശനത്തിന് അവസരം ഒരുക്കാമെന്ന് പൊലീസ് യുവതികള്‍ക്ക് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ശബരിമല ദര്‍ശനത്തിന് നിലയ്ക്കലെത്തിയപ്പോള്‍ പ്രതിഷേധത്തിന്റെ പേരുപറഞ്ഞ് മടക്കി അയക്കുന്ന നിലപാടാണ് പൊലീസ് സ്വീകരിക്കുന്നത്. തങ്ങളെ കബളിപ്പിച്ച ഉദ്യോഗസ്ഥരുടെ പേര് പിന്നീട് വെളിപ്പെടുത്തും. കൂടുതല്‍ യുവതികളുമായി ഇന്ന് മല കയറുമെന്നും ശ്രേയസ്സ് പറഞ്ഞു.

ദര്‍ശനത്തിനെത്തിയ യുവതികളെ തടയാനായി സംഘപരിവാര്‍ സംഘടനകള്‍ ആദ്യഘട്ടം മുതലേ ശ്രമിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ശബരിമല ദര്‍ശനത്തിന് താല്പര്യമുള്ള യുവതികളെ സഹായിക്കാനായി നവോഥാന കേരളം ഫേസ്ബുക്ക് കൂട്ടായ്മ രൂപപ്പെട്ടത്. നിരവധി സ്ത്രീകളെ ശബരിമലയില്‍ ദാര്‍ശനത്തിന് കൊണ്ടുപോകാന്‍ കഴിഞ്ഞുവെന്ന് സംഘടന പറയുന്നുണ്ടെങ്കിലും ബിന്ദു, കനകദുര്‍ഗ്ഗ, മഞ്ജു എന്നിവരെ ദര്‍ശനത്തിന് സഹായിച്ചത് കൂട്ടായ്മയാണെന്ന് വാര്‍ത്തകള്‍ വന്നിരുന്നു.

ശബരിമല ദര്‍ശനത്തിനായി വീണ്ടും എത്തിയ കണ്ണൂര്‍ സ്വദേശിനി രേഷ്മ നിശാന്തിനെയും ഷാനിലയെയും പൊലീസ് മടക്കി അയക്കുകയായിരുന്നു. നീലിമലയിലെത്തിയ ഇരുവരെയും പ്രതിഷേധം കണക്കിലെടുത്ത് എരുമേലിയിലേക്ക് മടക്കി അയച്ചതായാണ് പൊലീസ് അറിയിച്ചത്. പമ്ബയിലും പരിസരങ്ങളിലും പൊലീസ് സുരക്ഷയും ശക്തമാക്കിയിട്ടുണ്ട്. കഴിഞ്ഞ ബുധനാഴ്ച ദര്‍ശനത്തിനെത്തിയെങ്കിലും, പ്രതിഷേധം മൂലം തിരികെ പോകേണ്ടി വന്ന രണ്ട് യുവതികളാണ് വീണ്ടും മല ചവിട്ടാന്‍ എത്തിയത്.

ഇന്ന് ഭക്തദര്‍ശനത്തിന് അവസരമുള്ള അവസാന ദിവസമാണ്. അതിനാല്‍ തന്നെ കൂടുതല്‍ പ്രശ്നങ്ങള്‍ ഒഴിവാക്കാന്‍ ഇരുവരേയും പൊലീസ് തടഞ്ഞ് കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റിയ ശേഷം കാര്യങ്ങള്‍ പറഞ്ഞു ബോധിപ്പിക്കുകയായിരുന്നു. എന്നാല്‍ ഇന്ന് ദര്‍ശനം നടത്തിയേ മടങ്ങൂ എന്ന ഉറച്ച നിലപാടാണ് യുവതികള്‍ കൈക്കൊണ്ടത്. എന്നാല്‍ പൊലീസ് യുവതികളെ എരുമേലിയിലേക്ക് മടക്കി അയക്കുകയായിരുന്നു. അരമണിക്കൂറോളം ചര്‍ച്ച നടത്തുകയും ചെയ്തു. പിന്നീട് ഇവരെ പൊലീസ് വാഹനത്തില്‍ നിലയ്ക്കലില്‍നിന്ന് മാറ്റിയത്.

യുവതികള്‍ ദര്‍ശനത്തിനെത്തുന്നതായി അറിഞ്ഞ് പമ്ബയിലും പരിസരങ്ങളിലും പ്രതിഷേധക്കാര്‍ സംഘടിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ചയും ഈ യുവതികള്‍ മല ചവിട്ടാനെത്തിയിരുന്നു. എന്നാല്‍ പ്രതിഷേധം ഉയര്‍ന്നതിനെ തുടര്‍ന്ന് ഇവരെ പൊലീസ് ഇടപെട്ട് തിരിച്ചയച്ചിരുന്നു. നൂറുദിവസത്തോളം വ്രതമെടുത്താണ് കണ്ണൂരുകാരി രേഷ്മ ശബരീശനെ കാണാന്‍ എത്തിയത്. ഇത് മൂന്നാം തവണയാണ് രേഷ്മ ശബരിമല ദര്‍ശനത്തിനായി പുറപ്പെട്ടത്. എന്നാല്‍, മൂന്ന് തവണയും ഭക്തപ്രതിഷേധത്തെ തുടര്‍ന്ന് മടങ്ങേണ്ടി വന്നു. ഇതിനിടയിലാണ് പൊലീസ് പറഞ്ഞു പറ്റിച്ചതായി നവോത്ഥാന കേരളം കൂട്ടായ്മയുടെ ഉടമ ശ്രേയസ് കണാരന്‍ രംഗത്ത് എത്തിയത്.

ഇന്ന് വീണ്ടും യുവതികളുമായി എത്തുമെന്നു ശ്രേയസ് പറയുന്നു. ഉന്നത രാഷ്ട്രീയ നേതാക്കളുടെ ഉറപ്പിലാണ് മല കയറാന്‍ എത്തിയത്. എന്നാല്‍ പൊലീസ് പതിവു നാടകം കളിക്കുകയായിരുന്നു എന്നും നവോത്ഥാന കേരളം കൂട്ടായ്മ ആരോപിച്ചു. രാവിലെ പമ്ബയില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞ ശേഷം എരുമേലിയിലേക്ക് മാറ്റിയെന്നാണ് ആരോപണം.

നിലയ്ക്കല്‍ മുതല്‍ സന്നിധാനം വരെ പല സ്ഥലങ്ങളിലായി ശബരിമല കര്‍മ്മസമിതിയുടെയും മറ്റ് സംഘപരിവാര്‍ സംഘടനകളുടെയും നേതൃത്വത്തില്‍ സ്ത്രീകളും പുരുഷന്മാരുമടങ്ങിയ വിവിധ ഗ്രൂപ്പുകളായി പ്രതിഷേധക്കാര്‍ തമ്ബടിച്ചിട്ടുണ്ട്. ഇവരെ മറികടന്ന് സന്നിധാനത്തെത്തുക ഏറെ ശ്രമകരമാണ്. ഇതിനാല്‍ തന്നെ ഇരുവരെയും ദര്‍ശനത്തിനായി കൊണ്ടുപോകുക പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കുമെന്ന് പൊലീസ് പറയുന്നു.

ബുധനാഴ്ച മലകയറാനെത്തിയ യുവതികളെയും പ്രതിഷേധത്തെ തുടര്‍ന്ന് പൊലീസ് തിരിച്ചിറക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇന്ന് പുലര്‍ച്ചെ ഇവര്‍ ശബരിമല കയറാന്‍ നിലയ്ക്കല്‍ എത്തിയത്. ശബരിമലയിലേക്ക് കയറണം എന്ന് ഇവര്‍ ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് ഇവരുമായി പൊലീസ് ചര്‍ച്ച നടത്തിയിരുന്നു. ഇന്നും കൂടിയാണ് ഈ സീസണില്‍ ഭക്തന്മാര്‍ക്ക് ശബരിമലയില്‍ ദര്‍ശനം നടത്താന്‍ അനുമതിയുള്ളത്. ഫേസ്‌ബുക്ക് കൂട്ടായ്മയുടെ ഭാഗമായിമായാണ് ഇരുവരും ശബരിമല ദര്‍ശനത്തിനെത്തിയത്.

മണ്ഡല-മകരവിളക്ക് കാലത്തിന് സമാപനം കുറിച്ച്‌ നാളെ നട അടയ്ക്കാനിരിക്കെ കൂടുതല്‍ പ്രശ്നങ്ങള്‍ ഈ അവസാന ദിവസം ഉണ്ടാക്കാന്‍ പൊലീസ് ആഗ്രഹിക്കുന്നില്ലെന്നാണ് സൂചന. ഇതിന്റെ ഭാഗമായാണ് ഇരുവരേയും നിലയ്ക്കലില്‍ തടഞ്ഞത്. ശബരിമലയില്‍ ഈ മണ്ഡലകാലത്ത് 51 യുവതികള്‍ ദര്‍ശനം നടത്തിയെന്ന സത്യവാങ്മൂലം സര്‍ക്കാര്‍ ഇന്നലെ സുപ്രീംകോടതിയില്‍ നല്‍കിയതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്. ഈ സാഹചര്യത്തില്‍ ഇനിയും സ്ഥിതി വഷളാക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്താതിരിക്കാനുള്ള കരുതലിലാണ് സന്നിധാനത്തും പമ്ബയിലും നിലയ്ക്കലും പൊലീസ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (6 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (6 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (6 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (7 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (7 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (7 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (7 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (7 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (8 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (9 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (9 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (9 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (10 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (10 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (10 hours ago)

Malayali Vartha Recommends