Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികള്‍ക്ക് നല്‍കുന്ന മരുന്നടക്കം സാധനങ്ങള്‍ക്ക് നികുതി ഈടാക്കാനാവില്ലെന്ന് ഹൈക്കോടതി

19 JANUARY 2019 10:07 AM IST
മലയാളി വാര്‍ത്ത

ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്ന രോഗികള്‍ക്ക് നല്‍കുന്ന മരുന്നടക്കം സാധനങ്ങള്‍ക്ക് നികുതി ഈടാക്കാനാവില്ലെന്ന് ഹൈക്കോടതി. മരുന്നുകള്‍, ജീവന്‍രക്ഷാ ഉപകരണങ്ങള്‍, ശസ്ത്രക്രിയ സാമഗ്രികള്‍, മറ്റ് സാധനങ്ങള്‍ എന്നിവക്ക് നികുതി ബാധകമല്ലെന്നാണ് ജസ്റ്റിസുമാരായ കെ. വിനോദ് ചന്ദ്രന്‍, എ. മുഹമ്മദ് മുഷ്താഖ്, അശോക് മേനോന്‍ എന്നിവരടങ്ങിയ ഫുള്‍ ബെഞ്ച് ഉത്തരവ്. ഫാര്‍മസിയില്‍നിന്ന് വാങ്ങുന്ന മരുന്നിന്റെ നികുതി വിഷയം പരിഗണിക്കാനായി ഡിവിഷന്‍ ബെഞ്ചിന് മടക്കിയയച്ചു. അവശ്യ മരുന്നുകള്‍ക്കും ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ക്കും നികുതി ഈടാക്കുന്നതിനെതിരെ നല്‍കിയ ഒരു കൂട്ടം ഹരജികളാണ് കോടതി പരിഗണിച്ചത്.
നേരത്തേ ഡിവിഷന്‍ ബെഞ്ച് പരിഗണിച്ച വിഷയം പിന്നീട് ഫുള്‍ബെഞ്ച് പരിഗണനക്കെത്തുകയായിരുന്നു. ആശുപത്രിയിലെത്തിക്കുന്ന രോഗികള്‍ക്ക് മരുന്നും മറ്റും നല്‍കുന്നതിന് നികുതി ഈടാക്കരുതെന്ന നിലപാടാണ് ഡിവിഷന്‍ ബെഞ്ച് സ്വീകരിച്ചതെങ്കിലും നികുതി ആകാമെന്ന് മറ്റൊരു ബെഞ്ച് നേരത്തേ വിധി പറഞ്ഞ സാഹചര്യത്തിലാണ് ഹര്‍ജികള്‍ അന്തിമ തീരുമാനത്തിന് ഫുള്‍ബെഞ്ചിന് വിട്ടത്.
രോഗിയുടെ ജീവന്‍ രക്ഷിക്കാനുള്ള ചികിത്സയുടെ ഭാഗമായി നല്‍കുന്ന മരുന്നുകളും മറ്റും വില്‍പനയായി കണക്കാക്കാനാവില്ലെന്നും ഇതിന്റെ തുക ആശുപത്രി ബില്ലിനൊപ്പം ഈടാക്കുമ്പോള്‍ കേരള വാറ്റ് പ്രകാരമുള്ള നികുതി ഈടാക്കരുതെന്നും ഫുള്‍ബെഞ്ച് വിധിച്ചു. രോഗികള്‍ക്ക് ആവശ്യമായ ചികിത്സയാണ് ആശുപത്രികളില്‍ നല്‍കുന്നത്.
രോഗിയുടെ താല്‍പര്യ പ്രകാരമല്ല, ഡോക്ടറുടെയോ സര്‍ജന്റെയോ വിദഗ്‌ധോപദേശ പ്രകാരമാണ് മരുന്ന് നല്‍കുന്നത്. ആശുപത്രികളുടെ സേവന വശം പരിഗണിക്കുമ്പോള്‍ മരുന്ന് വില അപ്രസക്തമാണ്. രോഗം ഭേദമാക്കലാണ് ചികിത്സയുടെ ലക്ഷ്യം. ചികിത്സ എന്ന സേവനത്തെ അതിന്റെ ഭാഗമായി നല്‍കുന്ന മരുന്നുകളുടെ വിലയുടെ പേരില്‍ നിയന്ത്രിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (6 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (6 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (6 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (7 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (7 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (7 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (7 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (7 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (8 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (9 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (9 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (9 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (10 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (10 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (10 hours ago)

Malayali Vartha Recommends