Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

എത്ര മനോഹരമായ ആചാരങ്ങള്‍... ശബരിമലയില്‍ യുവതികളെ കയറ്റി നവോത്ഥാനത്തിന്റെ ആള്‍രൂപമാകാന്‍ ശ്രമിച്ച സര്‍ക്കാരിന് എല്ലാം പിഴയ്ക്കുന്നു; സുപ്രീം കോടതിയുടെ മുമ്പില്‍ കള്ളത്തരത്തിന്റെ പ്രതിഛായയുമായി നില്‍ക്കുമ്പോള്‍ നട വരവിലും ഒരിക്കലും പ്രതീക്ഷിക്കാത്ത നഷ്ടം

19 JANUARY 2019 11:20 AM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ 51 യുവതികള്‍ കയറിയെന്ന് അവകാശപ്പെട്ട് സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ സമര്‍പ്പിച്ച പട്ടികയില്‍ 51 വെട്ട് തിരുത്തലുകള്‍ വന്നെന്നാണ് സോഷ്യല്‍ മീഡിയ പറയുന്നത്. പട്ടികയിലെ ആദ്യ പേരുകാരിക്ക് 55 വയസാണെന്നാണ് തിരിച്ചറിഞ്ഞതോടെ ഉപദേശകര്‍ അപകടം മണത്തു. തുടര്‍ന്ന് ദേശീയ തലത്തില്‍ തന്നെ നാണക്കേടിന്റെ ഘോഷയാത്രയായി. കേരള പോലീസിന്റെ ജാഗ്രത കുറവും ഇന്റലിജെന്‍സ് സംവിധാനങ്ങളുടെ പരാജയവും ഇതോടെ വ്യക്തമായി. കനകദുര്‍ഗയ്ക്കും ബിന്ദുവിനും തങ്ങള്‍ നല്‍കുന്ന പോലീസ് സുരക്ഷയെപ്പറ്റി ഇവിടെയാരും ചോദ്യം ചെയ്യാതിരിക്കാനായി ഇറങ്ങിപ്പുറപ്പെട്ട സര്‍ക്കാരാണ് പെട്ടുപോയത്. ഇതിന് പിന്നാലെയാണ് സാമ്പത്തികമായും പോക്കറ്റ് കാലിയായത്.

മകരവിളക്കിനു നട തുറന്ന് 18 ദിവസം വരെയുള്ള വരുമാനത്തില്‍ 36,73,62,461 രൂപയുടെ കുറവ്. കഴിഞ്ഞ വര്‍ഷം ഇതേ സമയം 99,74,32,408 രൂപ വരുമാനം ലഭിച്ചപ്പോള്‍ ഈ വര്‍ഷം കിട്ടിയത് 63,00,69,947 രൂപ. അരവണ വിറ്റ ഇനത്തില്‍ കഴിഞ്ഞ വര്‍ഷം 34,97, 24,875 രൂപ ലഭിച്ചു. ഇക്കുറി അത് 28,32,43,545 രൂപയാണ്.

കഴിഞ്ഞവര്‍ഷം 5,25,31,625 രൂപയ്ക്കുള്ള അപ്പം വിറ്റപ്പോള്‍ ഇക്കുറി 3,09,73,285 രൂപ ഈ ഇനത്തില്‍ ലഭിച്ചു. അഭിഷേകത്തിനു കഴിഞ്ഞ വര്‍ഷം ഇതേ സമയം 80,73,025 രൂപയാണു കിട്ടിയത്. ഈ വര്‍ഷം 73,54,890 രൂപ. കാണിക്കയായി കഴിഞ്ഞ വര്‍ഷം 32,40,01,900 രൂപ ലഭിച്ചപ്പോള്‍ ഈ വര്‍ഷം 24,57,83,875 ലഭിച്ചു.

ശരണം വിളിക്കാരെ പേടിപ്പിക്കാന്‍ ഇറക്കിയ 15,000 പോലീസിന്റെ ചെലവും മറ്റും കൂടിയയാകുമ്പോള്‍ ശത കോടിയാകും നഷ്ടം.

തിരിച്ചറിയല്‍ രേഖകളില്‍ നിന്ന് സര്‍ക്കാരിന് വലിയ നാണക്കേടാണ് ഉണ്ടായത്.പട്ടികയില്‍ ഉള്ളത് പുരുഷന്മാരും 50 വയസ്സിന് മുകളില്‍ പ്രായമുള്ള സ്ത്രീകളുമാണ്. ഫോണ്‍ നമ്പരുകള്‍ പലതും വ്യാജമാണ്. പോലീസ് ഒളിച്ച് കടത്തുകയും ആ വിവരം മുഖ്യമന്ത്രി സ്ഥിരീകരിക്കുകയും ചെയ്ത ബിന്ദുവും കനകദുര്‍ഗയും പട്ടികയില്‍ ഇല്ല.

സുരക്ഷ വേണമെന്ന് ആവശ്യപ്പെട്ട് കനകദുര്‍ഗയും ബിന്ദുവും നല്‍കിയ ഹര്‍ജി ഇന്നലെ സുപ്രീംകോടതി പരിഗണിക്കവെയാണ് ദര്‍ശനം നടത്തിയ 51 യുവതികളുടെ പേരും ഫോണ്‍ നമ്പരും വിലാസവുമുള്ള പട്ടിക സംസ്ഥാന സര്‍ക്കാര്‍ നല്‍കിയത്. എന്നാല്‍, പട്ടികയിലെ വിവരങ്ങള്‍ അനുസരിച്ച് നടത്തിയ അന്വേഷണത്തിലാണ് സര്‍ക്കാര്‍ നടത്തിയ കള്ളക്കളി പൊളിഞ്ഞത്.

പട്ടികയിലെ 21ാം നമ്പര്‍ തമിഴ്‌നാട് ചെന്നൈ തുണ്ടാളം, നെഹ്‌റു എന്ന വിലാസത്തിലെ പരംജ്യോതി 48 വയസ്സ് എന്നതിന് നേരെയുള്ള ഫോണ്‍ നമ്പരില്‍ ബന്ധപ്പെട്ടപ്പോള്‍ പരംജ്യോതി എന്നത് പുരുഷനെന്ന് തെളിഞ്ഞു. താന്‍ ഓണ്‍ലൈനായി ബുക്ക് ചെയ്തപ്പോള്‍ പുരുഷന്‍ എന്ന ഓപ്ഷന്‍ തന്നെയാണ് നല്‍കിയിരുന്നതെന്നും പരംജ്യോതി പറഞ്ഞു.

18ാം നമ്പര്‍ കലാവതിയെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ ലഭിച്ചത് ചെന്നൈ സ്വദേശിയായ ശങ്കര്‍ എന്ന ടാക്‌സി െ്രെഡവറെയാണ്. കൂടാതെ 35ാം നമ്പര്‍ തമിഴ്‌നാട് സ്വദേശി കല, 42ാം നമ്പര്‍ തമിഴ്‌നാട് സ്വദേശി ദൈവ സിഗാമണി എന്നിവരും പുരുഷന്മാരാണെന്ന് തെളിഞ്ഞു.

ആദ്യപേരുകാരി പദ്മാവതിക്ക് പട്ടികയില്‍ 48 വയസ്സാണ്. എന്നാല്‍ തിരിച്ചറിയല്‍ കാര്‍ഡ് അനുസരിച്ച് ഇവര്‍ക്ക് പ്രായം 55. മുപ്പത്തൊമ്പതാം നമ്പരായി ചേര്‍ത്തിരിക്കുന്നത് പുഷ്പത്തെ. പട്ടികയില്‍ ഇവര്‍ക്കു വയസ്സ് 46. പട്ടികയിലെ നമ്പരില്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തത് 48 വയസ്സുള്ള മകന്‍. പുഷ്പത്തിന് 63 വയസ്സുണ്ടെന്നും ഇതിന് മുമ്പും ശബരിമലയില്‍ ദര്‍ശനം നടത്തിയെന്നും പറഞ്ഞു. 23ാം നമ്പര്‍ ചെന്നൈ സ്വദേശി ഷീലയ്ക്ക് സര്‍ക്കാരിന്റെ കണക്കില്‍ 48 ആണ് പ്രായം. എന്നാല്‍ ഷീലയ്ക്ക് 52 വയസ്സുണ്ടെന്നും വോട്ടേഴ്‌സ് കാര്‍ഡ് പമ്പയില്‍ കാണിച്ചതാണെന്നും പറഞ്ഞു.

31ാം നമ്പര്‍ സരോജത്തിന്റെ ഫോണില്‍ വിളിച്ചപ്പോള്‍ അറിയാനായത് 61 വയസ്സെന്നാണ്. പട്ടികയില്‍ ഇവര്‍ക്ക് 48 വയസ്സാണ്. 12ാം നമ്പരില്‍ 48 വയസ്സെന്ന് രേഖപ്പെടുത്തിയ തമിഴ്‌നാട് സ്വദേശി ശാന്തിക്ക് 50 വയസ്സുണ്ടെന്ന് ഭര്‍ത്താവ് വ്യക്തമാക്കി. സര്‍ക്കാര്‍ നല്‍കിയ പട്ടികയിലുള്ളവരില്‍ അധികവും 50 വയസ്സിന് മുകളിലുള്ളവരാണ്. ചിലരുടെ ഫോണ്‍ എടുക്കുന്നത് യാതൊരു ബന്ധവും ഇല്ലാത്തവരും. മറ്റ് ചിലരുടെ നമ്പര്‍ നിലവില്‍ ഇല്ല.

മുഖ്യമന്ത്രി പൊതുപരിപാടിയില്‍ വെളിപ്പെടുത്തിയ ശ്രീലങ്കന്‍ സ്വദേശി ശശികലയുടെ ദര്‍ശനവും അന്ന് തന്നെ പൊളിഞ്ഞതാണ്. താന്‍ ദര്‍ശനം നടത്തിയില്ലെന്ന് ശശികല വ്യക്തമാക്കിയിരുന്നു. സര്‍ക്കാര്‍ പുറത്തുവിട്ട ദൃശ്യങ്ങളും വ്യാജമാണെന്ന് തെളിഞ്ഞിരുന്നു. ഇതു കൂടാതെയാണ് വരുമാന നഷ്ടവും ഉണ്ടാകുന്നത്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (6 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (6 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (6 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (7 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (7 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (7 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (7 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (7 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (8 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (9 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (9 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (9 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (10 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (10 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (10 hours ago)

Malayali Vartha Recommends