Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

സന്തോഷം നൽകിയ തീർഥാടന കാലമല്ല കഴിഞ്ഞ് പോയത്; ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന്‍റെ മറവിൽ സർക്കാർ തന്ത്രിയേയും കൊട്ടാരത്തേയും അപമാനിച്ചെന്ന് പന്തളം കൊട്ടാരം സെക്രട്ടറി നാരയണവർമ്മ

19 JANUARY 2019 11:52 AM IST
മലയാളി വാര്‍ത്ത

ശബരിമലയിൽ സുപ്രീംകോടതി വിധി നടപ്പാക്കുന്നതിന്‍റെ മറവിൽ സർക്കാർ തന്ത്രിയേയും കൊട്ടാരത്തേയും അപമാനിച്ചെന്ന് പന്തളം കൊട്ടാരം സെക്രട്ടറി നാരയണവർമ്മ. സന്തോഷം നൽകിയ തീർഥാടന കാലമല്ല കഴിഞ്ഞ് പോയത്. സുപ്രീംകോടതി വിധി അന്തിമമല്ലെന്നും നാരായണ വർമ്മ പറഞ്ഞു.

യുവതീപ്രവേശന വിധിയെ തുടര്‍ന്ന് സംഘര്‍ഷഭരിതമായ ശബരിമലയിലെ മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനത്തിന് സമാപനമാകുന്നു. അയ്യപ്പ ദര്‍ശനം ഇന്ന് പൂര്‍ത്തിയാകും. ഇന്ന് അഞ്ച് മണി വരെ മാത്രമേ ഭക്തരെ സന്നിധാനത്തിലേക്ക് കയറ്റി വിടുകയുള്ളൂ. മണ്ഡലകാലത്തിന് സമാപനം കുറിച്ച്‌ ശബരിമല നട നാളെ അടയ്ക്കും. തിരുവാഭരണം ചാര്‍ത്തിയുള്ള അയ്യപ്പ ദര്‍ശനം വ്യാഴാഴ്ച പൂര്‍ത്തിയായിരുന്നു.

ശബരിമലയില്‍ പ്രവേശിച്ചു എന്ന് അവകാശപ്പെട്ട് കേരള സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അമ്ബത്തിയൊന്ന് യുവതികളുടെ പേരുവിവരങ്ങള്‍ നല്‍കിയിരുന്നു. എന്നാല്‍ മാദ്ധ്യമങ്ങളുടെ അന്വേഷണത്തില്‍ സര്‍ക്കാര്‍ നല്‍കിയ വിവരത്തില്‍ പല പൊരുത്തക്കേടുകളും കണ്ടെത്തിയിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഓണ്‍ലൈന്‍ വഴി ലഭിച്ച യുവതികളുടെ ലിസ്റ്റാണ് സുപ്രീം കോടതിയില്‍ നല്‍കിയത്. ഇവരില്‍ പലര്‍ക്കും അന്‍പതിന് മേല്‍ പ്രായമായെന്നാണ് വിവിധ മാധ്യമങ്ങള്‍ പുറത്തുവിട്ട വിവരം. പട്ടികയിലെ ആദ്യ പേരുകാരിക്ക് 48 വയസായെന്നാണ് സര്‍ക്കാര്‍ പറഞ്ഞത്. എന്നാല്‍ അവര്‍ക്ക് 55 വയസുണ്ടെന്ന വിവരം മാധ്യമങ്ങള്‍ പുറത്തു വിട്ടു. വിര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്തവരുടെ തെറ്റായ വിവരങ്ങളാണ് സുപ്രീം കോടതിയില്‍ നല്‍കിയിരിക്കുന്നത്.പൊതുഭരണം, ദേവസ്വം വകുപ്പുകള്‍ നല്‍കിയ പട്ടികയാണ് നിയമവകുപ്പ് സുപ്രീം കോടതിക്ക് കൈമാറിയത്. ക്യൂ ബുക്ക് ചെയ്ത യുവതികള്‍ സന്നിധാനത്തെത്തി എന്നതിന് ഉറപ്പില്ല.

അതേസമയം രേഷ്മ നിശാന്തിനേയും ഷാനിലയേയും ശബരിമലയിലേക്ക് കറ്റാനുള്ള എല്ലാ നീക്കവും പൊളിഞ്ഞതോടെ കൊടും വനം വഴി യുവതികളെ കയറ്റാന്‍ നീക്കം. വള്ളക്കടവ് പുല്ലുമേട് വഴി യുവതികളെ കയറ്റാന്‍ വനം വകുപ്പ് അനുമതി നല്‍കി.

പ്രതിഷേധം ശക്തമാകുന്നതിനിടെ ശബരിമല ദര്‍ശനത്തിനെത്തിയ യുവതികള്‍ക്ക് സുരക്ഷ ഒരുക്കാനാകില്ലെന്ന് പൊലീസ് അറിയിചിരുന്നു. ഇന്ന് പുലര്‍ച്ചെ ദര്‍ശനത്തിനെത്തിയ രേഷ്മ നിശാന്തിനേയും ഷാനിലയേയും പൊലീസ് മടക്കി അയക്കുകയായിരുന്നു. നിലയ്ക്കലില്‍ എത്തിയ രേഷ്മ, ഷാനില എന്നിവരെ നിലയ്ക്കലില്‍ വച്ച്‌ തന്നെ പൊലീസ് തടഞ്ഞിരുന്നു. തുടര്‍ന്ന് ഇരുവരെയും കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റി. ദര്‍ശനത്തിന് പോയേ തീരൂവെന്നു രണ്ടുപേരും പറഞ്ഞതിനെ തുടര്‍ന്ന് 6 മണിയോടെ ഇരുവരെയും പമ്ബയിലേക്ക് കൊണ്ടുപോകാമെന്ന് പൊലീസ് അറിയിച്ചു. എന്നാല്‍ പമ്ബയിലേക്ക് പോകുന്നതിന് പകരം ഇരുവരെയും പൊലീസ് എരുമേലിയിലേക്ക് മടക്കി അയക്കുകയായിരുന്നു.

അതേസമയം ശബരിമല ദര്‍ശനത്തിനെത്തിയ യുവതികളെ തിരിച്ചയച്ച പൊലീസ് വാക്ക് പാലിച്ചില്ലെന്ന് നവോത്ഥാന കേരളം കൂട്ടായ്മ ആരോപിച്ചു. ശബരിമലയില്‍ യുവതികള്‍ക്ക് ഇന്ന് ദര്‍ശനം സാധ്യമാക്കാമെന്ന് പൊലീസ് ഉറപ്പ് നല്‍കിയിരുന്നു.

ഉന്നത രാഷ്ട്രീയ നേതാക്കളുടെ ഉറപ്പിലാണ് യുവതികള്‍ മല കയറാനെത്തിയത്. പക്ഷെ പൊലീസ് പതിവ് നാടകം കളിക്കുന്നു. കൂടുതല്‍ യുവതികളുമായി ഇന്ന് മല കയറാന്‍ ശ്രമിക്കുമെന്നും കൂട്ടായ്മയുടെ സംഘാടകനായ ശ്രേയസ് പറഞ്ഞു. ദര്‍ശനത്തിനെത്തിയ യുവതികളെ തടയാനായി സംഘപരിവാര്‍ സംഘടനകള്‍ ആദ്യഘട്ടം മുതലേ ശ്രമിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് ശബരിമല ദര്‍ശനത്തിന് താല്പര്യമുള്ള യുവതികളെ സഹായിക്കാനായി നവോഥാന കേരളം ഫേസ്ബുക്ക് കൂട്ടായ്മ രൂപപ്പെട്ടത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (6 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (6 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (6 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (7 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (7 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (7 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (7 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (7 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (8 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (9 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (9 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (9 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (10 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (10 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (10 hours ago)

Malayali Vartha Recommends