Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ദേവസ്വം ബോര്‍ഡിനെ വെട്ടിലാക്കിയ പൊലീസിന്റെ യുവതീ പട്ടികയ്‌ക്കെതിരെ പ്രസിഡന്റ് പത്മകുമാര്‍, ബോര്‍ഡല്ല സര്‍ക്കാരാണ് പട്ടിക നല്‍കിയതെന്നും അതിന്റെ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും അദ്ദേഹം തുറന്നടിച്ചു

19 JANUARY 2019 12:39 PM IST
മലയാളി വാര്‍ത്ത

ശബരിമലയില്‍ 51 യുവതികള്‍ ദര്‍ശനം നടത്തിയെന്നുള്ള പട്ടികയുടെ പൂര്‍ണ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും ദേവസ്വം ബോര്‍ഡിനല്ലെന്നും പ്രസിഡന്റ് എ.പത്മകുമാര്‍. ഇതോടെ യുവതീപ്രവേശനം സംബന്ധിച്ച് സര്‍ക്കാരുമായുള്ള ഭിന്നത ദേവസ്വം പ്രസിഡന്റ് പരസ്യമാക്കിയിരിക്കുകയാണ്. സര്‍ക്കാരിന്റെ പക്കല്‍ വ്യക്തമായ കണക്ക് കാണും. ദേവസ്വം ബോര്‍ഡല്ല കോടതിയില്‍ പട്ടിക നല്‍കിയതെന്നും അദ്ദേഹം തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പറഞ്ഞു. പൊലീസാണ് പട്ടിക തയ്യാറാക്കിയത്. യുവതികള്‍ കയറുന്നുണ്ടോ എന്ന് നോക്കാന്‍ ബോര്‍ഡിന്റെ പക്കല്‍ സംവിധാനമില്ലെന്നും പത്മകുമാര്‍ പറഞ്ഞു.

51 യുവതികള്‍ ദര്‍ശനം നടത്തിയ വാര്‍ത്ത ഇന്നലെ പുറത്ത് വന്നെങ്കിലും പത്മകുമാര്‍ പ്രതികരിച്ചിരുന്നില്ല. ബോര്‍ഡ് മെമ്പര്‍മാരായ ശങ്കര്‍ദാസും വിജയകുമാറും പറഞ്ഞത് സര്‍ക്കാരിന്റെ കണക്ക് ശരിയായിരിക്കാം എന്നാണ്. യുവതികള്‍ പ്രവേശിച്ചോ ഇല്ലയോ എന്ന് പറയാന്‍ ദേവസ്വംബോര്‍ഡിന്റെ പക്കല്‍ സംവിധാനങ്ങളില്ലെന്നും ശങ്കര്‍ദാസ് വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിന് ആശയക്കുഴപ്പമില്ലെന്നും സുപ്രീംകോടതിയില്‍ നല്‍കിയ പട്ടികയില്‍ അവ്യക്തതയില്ലെന്നും ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ വ്യക്തമാക്കി. പത്മകുമാറിനൊപ്പമാണ് മന്ത്രിയും ഉണ്ടായിരുന്നത്. അതേസമയം പട്ടികയുടെ ഉത്തരവാദിത്തം സര്‍ക്കാരിനാണെന്നും പാര്‍ട്ടി ഓഫീസില്‍ പട്ടിക സൂക്ഷിച്ചിട്ടില്ലെന്നും സി.പി.ഐ സംസ്ഥാ സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.

യുവതീപ്രവേശന വിഷയത്തില്‍ പാര്‍ട്ടിക്കും സര്‍ക്കാരിനും വിരുദ്ധമായ നിലപാട് സ്വീകരിച്ച എ. പത്മകുമാറിനെ വിമര്‍ശിക്കേണ്ടി വന്നെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയിരുന്നു. യുവതീ പ്രവേശന വിഷയത്തില്‍ തുടക്കം മുതല്‍ പത്മകുമാര്‍ സര്‍ക്കാര്‍ വിരുദ്ധനിലപാടാണ് സ്വീകരിച്ചത്. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. വിധി വന്ന ശേഷം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം പുറത്ത് വന്ന പത്മകുമാര്‍ ദേവസ്വം ബോര്‍ഡ് റിവ്യൂഹര്‍ജി നല്‍കുമെന്ന് മാധ്യമങ്ങളോട് പറഞ്ഞു. ഇത് ആശയക്കുഴപ്പം സൃഷ്ടിച്ചിരുന്നു. അങ്ങനെയൊരു തീരുമാനം എടുത്തിട്ടില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രസിഡന്റ് മറ്റാരുടെയോ ചട്ടുകമായി പ്രവര്‍ത്തിക്കുകയാണെന്നും അദ്ദേഹം തിരുത്തണമെന്നും മുഖ്യമന്ത്രി പത്തനംതിട്ടയില്‍ ആവശ്യപ്പെട്ടിരുന്നു.

തന്റെ കുടുംബത്തില്‍ നിന്ന് യുവതികളാരും ശബരിമലയില്‍ പോകില്ലെന്ന് പത്മകുമാര്‍ പറഞ്ഞതും വിവാദമായിരുന്നു. ഭാര്യ ഭര്‍ത്താവിന്റെ സ്വത്തല്ലെന്ന സുപ്രീംകോടതി വിധി വന്നതിന്റെ അടുത്ത ദിവസമായിരുന്നു ദേവസ്വം പ്രസിഡന്റിന്റെ പ്രതികരണം. അതോടെ അദ്ദേഹം യുവതീപ്രവേശന വിഷയത്തില്‍ മൗനം തുടര്‍ന്നു. പിന്നീട് യുവതികള്‍ ദര്‍ശനത്തിന് എത്തരുതെന്നാണ് തന്റെ വ്യക്തിപരമായ നിലപാടെന്നും എന്നാല്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും നിലപാടിന് വഴങ്ങി പ്രവര്‍ത്തിക്കുമെന്നും പറഞ്ഞു.

മകരവിളക്ക് സമയത്ത് വലിയതിരക്കായതിനാല്‍ യുവതികള്‍ എത്തരുതെന്ന് പറഞ്ഞതും വിവാദമായിരുന്നു. ശ്രീലങ്കന്‍ യുവതി ദര്‍ശനം നടത്തിയത് സ്ഥിരീകരിക്കാനും അദ്ദേഹം തയ്യാറായില്ല. ഇതിനെല്ലാം പുറമേയാണ് സര്‍ക്കാര്‍ കോടതിയില്‍ നല്‍കിയ പട്ടികയ്‌ക്കെതിരെയും രംഗത്തെത്തിയത്. 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (6 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (6 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (6 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (7 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (7 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (7 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (7 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (7 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (8 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (9 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (9 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (9 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (10 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (10 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (10 hours ago)

Malayali Vartha Recommends