ശബരിമല റിട്ട് ഹര്‍ജികള്‍ ഫെബ്രുവരി 8ന് സുപ്രീംകോടതി പരിഗണിച്ചേക്കും ; ഭരണഘടനാ ബഞ്ചിന്റെ വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികള്‍ തീര്‍പ്പാക്കിയ ശേഷം മാത്രമേ റിട്ട് ഹര്‍ജികള്‍ പരിഗണിക്കൂവെന്ന് നേരത്തെ ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു

ശബരിമല റിട്ട് ഹര്‍ജികള്‍ ഫെബ്രവരി എട്ടിന് സുപ്രീംകോടതി പരിഗണിച്ചേക്കും. സുപ്രീംകോടതി വെബ്സൈറ്റില്‍ കാണിച്ചിരിക്കുന്ന താല്‍ക്കാലിക തീയതി പ്രകാരമാണിത്. ശൈലജ വിജയന്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജികളാണ് എട്ടാം തീയതി പരിഗണിക്കാന്‍ സാധ്യത. ഭരണഘടനാ ബഞ്ചിന്റെ വിധിക്കെതിരായ പുനഃപരിശോധന ഹര്‍ജികള്‍ തീര്‍പ്പാക്കിയ ശേഷം മാത്രമേ റിട്ട് ഹര്‍ജികള്‍ പരിഗണിക്കൂവെന്ന് നേരത്തെ ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു.
ഇതേത്തുടര്‍ന്ന് പുനഃപരിശോധന ഹര്‍ജികള്‍ ജനുവരി 22 ന് പരിഗണിക്കാന്‍ നേരത്തെ തീരുമാനിച്ചെങ്കിലും ജസ്റ്റിസ് ഇന്ദു മല്‍ഹോത്രയുടെ അസൗകര്യം കാരണം മാറ്റിവച്ചിരുന്നു. പുതിയ തീയതി ഇതുവരെ നിശ്ചയിച്ചിട്ടില്ല.
അതേസമയം ശബരിമലയിൽ രണ്ട് യുവതികൾ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് ശുദ്ധിക്രിയകൾ നടത്തിയതില്‍ മറുപടി നല്കാൻ തന്ത്രിക്ക് സാവകാശം ലഭിച്ചു. മറുപടി നല്‍കാന്‍ സമയം നീട്ടി നല്‍കണമെന്ന തന്ത്രിയുടെ ആവശ്യം ദേവസ്വം ബോർഡ് അംഗീകരിച്ചു. മറുപടി നൽകാനുള്ള സാവകാശം ഇന്നായിരുന്നു തീരേണ്ടത്. തന്ത്രി കണ്ഠരര് രാജീവര് മറുപടി തയ്യാറാക്കാൻ നിയമ വിദഗ്ധരുമായി ആലോചന തുടങ്ങി.
അതേസമയം ശബരിമലയിൽ രണ്ട് യുവതികൾ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് ശുദ്ധിക്രിയകൾ നടത്തിയതിന് തന്ത്രി കണ്ഠരര് രാജീവരർക്ക് തിരുവിതാംകൂർ ദേവസ്വം ബോർഡ് കാരണം കാണിക്കൽ നോട്ടീസ് നൽകിയത് ചോദ്യം ചെയ്ത് സമർപിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.
ക്ഷേത്രാചരങ്ങളുമായി ബന്ധപ്പെട്ട കർമങ്ങളുടെ കാര്യത്തിൽ തന്ത്രിയുടെ നടപടികളെ ചോദ്യം ചെയ്യാനുള്ള അധികാരം ദേവസ്വം ബോർഡിനില്ലെന്ന് ചൂണ്ടിക്കാട്ടി ബെംഗലുരു സ്വദേശി വി രഞ്ജിത് ശങ്കറാണ് ഹർജി നൽകിയിരിക്കുന്നത്. തന്ത്രിക്ക് കാണിക്കൽ നോട്ടീസ് നൽകിയത് നിയമവിരുദ്ധമാണെന്ന്ചൂണ്ടി കാട്ടിയാണ് ഹർജി.
https://www.facebook.com/Malayalivartha


























