Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

കളി ഞങ്ങളോട് വേണ്ട... ഹിന്ദു ഏകോപനത്തിന് സഹായിച്ച മുഖ്യമന്ത്രി പിണറായി വിജയന് നന്ദി; മന്ത്രിക്ക് താന്‍ രാജാവാണെന്ന് തോന്നുന്ന അനര്‍ത്ഥമാണ് ഇപ്പോള്‍ കേരളത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്; അടിവസ്ത്രം നോക്കുകയാണ് ചില മന്ത്രിമാരുടെ പണി; മത വികാരത്തിന് കേസെടുക്കേണ്ടതാണ്

21 JANUARY 2019 11:06 AM IST
മലയാളി വാര്‍ത്ത

ശബരിമല കര്‍മസമിതിയുടെ ആഭിമുഖ്യത്തിലുള്ള അയ്യപ്പ ഭക്തസംഗമം സര്‍ക്കാരിനെതിരെ പ്രത്യേകിച്ചും പിണറായി വിജയനെതിരെയുള്ള വിമര്‍ശനത്തിന്റെ ശക്തമായ വേദിയായി. സ്വാഗത പ്രാസംഗികനായി വന്ന സെന്‍കുമാര്‍ മുതല്‍ ശ്രീ ശ്രീ രവിശങ്കര്‍ വരെ ഒളിഞ്ഞും തെളിഞ്ഞും സര്‍ക്കാരിനെതിരെ ആഞ്ഞടിച്ചു. ഇന്ന് ശബരിമലയിലാണെങ്കില്‍ നാളെ നമ്മളാണെന്ന ചിന്ത എല്ലാ ഹിന്ദുമത സംഘനകളേയും ചിന്തിപ്പിച്ചു. അതിനാല്‍ തന്നെ ഭാരതത്തിലെ പല മഠാധിപതികളാണ് യോഗത്തില്‍ പങ്കെടുത്തത്.

മുഖ്യമന്ത്രി പിണറായി വിജയനെ കളിയാക്കിക്കൊണ്ടാണ് കുളത്തൂര്‍ അദൈ്വതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി അധ്യക്ഷ പ്രസംഗം തുടങ്ങിയത്. സ്വാമിയുടെ കൂര്‍ത്ത നര്‍മ്മത്തില്‍ ചാലിച്ച പ്രസംഗം ജനങ്ങള്‍ കരഘോഷത്തോടെ സ്വീകരിച്ചു. ഈ കാണുന്ന ലക്ഷങ്ങളുടെ ഹൈന്ദവ ഏകീകരണത്തിന് സാക്ഷ്യം വഹിച്ച മുഖ്യമന്ത്രി പിണറായി വിജയനോട് നന്ദി പറയണം. മന്ത്രിക്ക് താന്‍ രാജാവാണെന്ന് തോന്നുന്ന അനര്‍ത്ഥമാണ് ഇപ്പോള്‍ കേരളത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. ഇതു കേട്ടതോടെ ജനം ആര്‍ത്തിരമ്പി.

മന്ത്രിമാരായ എം.എം. മണിയേയും ജി സുധാകരനേയും പേരെടുത്ത് വിമര്‍ശിച്ചു. മണിയെ കളിയാക്കിക്കൊണ്ട് വിട്ടുകളഞ്ഞെങ്കിലും ജി. സുധാകരനെതിരെ ആഞ്ഞടിച്ചു. പൂജാരിമാരുടെ അടി വസ്ത്രം നോക്കുകയാണ് ചില മന്ത്രിമാരുടെ പണി. ചെറിയ ക്ലാസ് മുതല്‍ അടിവസ്ത്രം ഇട്ടയപ്പിക്കുന്ന കുടുംബമാണ് കേരളത്തിലുള്ളതെന്നും സ്വാമി വ്യക്തമാക്കി.

തന്ത്രിയെ അപമാനിക്കുന്ന പ്രസ്താവനയുമായി മുഖ്യമന്ത്രിയും ഒരു മന്ത്രിയും രംഗത്തെത്തി. കടത്തനാട് രാജാവ് തന്ത്രിയെ പുറത്താക്കിയെന്ന് മുഖ്യമന്ത്രി പറഞ്ഞു. തന്ത്രിയെ അല്ല മേല്‍ശാന്തിയെ ആണ് പുറത്താക്കിയത്. അത് ചെയ്തത് മന്ത്രിയല്ല, രാജാവാണ്. പക്ഷേ, ഇന്ന് മുഖ്യമന്ത്രിക്ക് താന്‍ രാജാവാണെന്ന് തോന്നുകയാണ്. അതു തിരുത്തപ്പെടണം. ജുഡീഷ്യറിയുടെ ചരിത്രത്തില്‍ തന്നെ ആദ്യമായി ഭരണഘടനാ ബഞ്ചിന്റെ ഉത്തരവ് തുറന്ന കോടതിയില്‍ കേള്‍ക്കാന്‍ തീരുമാനിച്ചു. വിധിയില്‍ കാര്യമായ കുഴപ്പമുണ്ടെന്ന് കോടതിക്ക് തോന്നിയത് കൊണ്ടാണിത്. എന്നാല്‍ സര്‍ക്കാരിന് അതു മനസിലായില്ല.

ഒരു സമൂഹത്തെ ചവിട്ടിമെതിക്കാന്‍ തീരുമാനിച്ചാല്‍ കേരളം അതിനു മാപ്പ് നല്‍കില്ലെന്നും സ്വാമി പറഞ്ഞു.

സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ശ്രമിക്കുന്ന സര്‍ക്കാരിന്റെ യാഥാര്‍ത്ഥ മുഖവും സ്വാമി തുറന്നു കാട്ടി. പിറവം പള്ളിത്തര്‍ക്കത്തില്‍ കോടതി വിധി നടപ്പാക്കാതെ പോലീസ് സമവായത്തിന് ശ്രമിക്കുന്നു. പാതയോരത്തെ ബാറുകള്‍ പൂട്ടാനുള്ള കോടതി വിധി നടപ്പിലാക്കിയില്ല. റോഡുകളുടെ പേര് മാറ്റുകയാണ് സര്‍ക്കാര്‍ ചെയ്തതെന്നും സ്വാമി പറഞ്ഞു.

ശബരിമല പ്രശ്‌നത്തില്‍ മുഖ്യമന്ത്രി നിലപാട് പുനഃപരിശോധിക്കണമെന്ന് സ്വാമി അഭ്യര്‍ത്ഥിച്ചു. ശബരിമലയില്‍ ഈഴവര്‍ക്കും മലയരയര്‍ക്കും ഉണ്ടായിരുന്ന അവകാശങ്ങള്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് തിരിച്ചുകൊടുക്കണമെന്നും സ്വാമി ആവശ്യപ്പെട്ടു.

സര്‍ക്കാരിന്റെ വിശ്വാസങ്ങളുടെ മേലുള്ള കടന്നു കയറ്റത്തിനെതിരെ മാതാ അമൃതാനന്ദമയിയും രംഗത്തെത്തിയിരുന്നു. ക്ഷേത്രങ്ങള്‍ നമ്മുടെ സംസ്‌കാരത്തിന്റെ തൂണുകളാണെന്നും അവ സംരക്ഷിക്കപ്പെടണമെന്നും മാതാ അമൃതാനന്ദമയി പറഞ്ഞു.


ശബരിമല ധര്‍മ്മരക്ഷാപ്രതിജ്ഞ സംവിധായകന്‍ വിജിതമ്പി ചൊല്ലിക്കൊടുത്തു. ശതംസമര്‍പ്പയാമി ധനസമാഹരണം കെ.പി.ശശികല ഏറ്റുവാങ്ങി. ഉഡുപ്പി പേജാവര്‍ മഠാധിപതി സ്വാമി വിശ്വേശ്വരതീര്‍ത്ഥ, ആര്‍ട്ട് ഓഫ് ലിവിംഗ് ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കര്‍ തുടങ്ങിയവര്‍ ആശംസാവീഡിയോ സന്ദേശങ്ങള്‍ നല്‍കി. ശിവഗിരി മുന്‍ മഠാധിപതി സ്വാമി പ്രകാശാനന്ദ, ശബരിമല കര്‍മ്മസമിതി ദേശീയ അദ്ധ്യക്ഷന്‍ ജസ്റ്റിസ് എന്‍.കുമാര്‍, മുന്‍ പി.എസ്.സി.ചെയര്‍മാന്‍ ഡോ. കെ.എസ്.രാധാകൃഷ്ണന്‍, ആര്‍.എസ്. എസ്. സംസ്ഥാന സംഘചാലക് പി.ഇ.ബി.മേനോന്‍, സംസ്ഥാന കാര്യവാഹ് ഗോപാലന്‍കുട്ടി മാസ്റ്റര്‍, സി.പി.നായര്‍, ഒ.രാജഗോപാല്‍ എം.എല്‍.എ, കവയിത്രി ഒ.വി.ഉഷ, അയ്യപ്പന്‍ പിള്ള, തുടങ്ങിയ പ്രമുഖരും വിവിധ സമുദായസംഘടനാ നേതാക്കളും വേദിയില്‍ സന്നിഹിതരായിരുന്നു. മുന്‍ ഡി.ജി.പി ടി.പി.സെന്‍കുമാര്‍ സ്വാഗതം പറഞ്ഞു.

തിരുവനന്തപുരത്തെ പുത്തരിക്കണ്ടം മൈതാനിയിലാണ് സംഗമം. ലക്ഷക്കണക്കിന് ഭക്തരാണ് സംഗമത്തിന് എത്തിയിട്ടുള്ളത്. കോട്ടയം, ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളില്‍ നിന്നുള്ള ഭക്തരാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (3 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (3 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (3 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (3 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (4 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (4 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (4 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (5 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (5 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (6 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (6 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (6 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (6 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (6 hours ago)

Malayali Vartha Recommends