Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

പട്ടിക അടി പ്രീക്ഷിച്ചവര്‍ക്ക് തെറ്റി... ശബരിമലയില്‍ പോയി ഒരു മാസത്തിന് ശേഷം തിരിച്ചെത്തിയ കനകദുര്‍ഗയെ പട്ടിക കൊണ്ട് അമ്മായിയമ്മ അടിച്ചതിന് പിന്നാലെ ബിന്ദു വീട്ടില്‍ മടങ്ങിയെത്തി; സ്വീകരണം കണ്ട് ബിന്ദുവും ഞെട്ടിപ്പോയി

21 JANUARY 2019 11:38 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരത്ത് യോഗത്തിന് പോണെന്ന പേരില്‍ പോയ് അവസാനം ശബരിമലയില്‍ പൊങ്ങിയ കനകദുര്‍ഗ വീട്ടില്‍ തിരിച്ചെത്തിയപ്പോള്‍ ലഭിച്ച സ്വീകരണം എല്ലാവരും കണ്ടതാണ്. അമ്മായിയമ്മ തല്ലിയെന്ന പേരില്‍ അവസാനം കനകദുര്‍ഗ ആശുപത്രിയിലുമായി. കനക ദുര്‍ഗയാണ് 70 വയസുള്ള അമ്മായിയമ്മയെ തല്ലിയതെന്നും പറയുന്നു. ഈയൊരു തര്‍ക്കം നില്‍ക്കുന്ന സമയത്താണ് ബിന്ദു സ്വന്തം വീട്ടിലെത്തിയത്. ഒരു പ്രകോപനം പ്രതീക്ഷിച്ചവര്‍ക്ക് തെറ്റി.

ശക്തമായ പോലീസ് കാവലില്‍ വീട്ടിലെത്തിയ ബിന്ദുവിനെ വീട്ടുകാര്‍ സ്വീകരിച്ചു. ബിന്ദു വരുന്ന കാര്യമറിഞ്ഞ് സിപിഎം പ്രവര്‍ത്തകരും മാധ്യമപ്രവര്‍ത്തകരും വീട്ട് പരിസരത്ത് തമ്പടിച്ചിരുന്നു. പൊയില്‍ക്കാവിലെ ഭര്‍തൃവീട്ടിലാണ് ബിന്ദു എത്തിയത്. ബിന്ദുവിനൊപ്പം ശബരിമല കയറി തിരികെ എത്തിയ കനകദുര്‍ഗയെ വീട്ടില്‍ കയറ്റിയിരുന്നില്ല.

സര്‍ക്കാര്‍ വനിത മതില്‍ സംഘടിപ്പിച്ച ജനുവരി ഒന്നിന് തൊട്ടടുത്ത ദിവസമാണ് ബിന്ദുവും കനകദുര്‍ഗയും ശബരിമലയിലെത്തി ദര്‍ശനം നടത്തിയത്. തുടര്‍ന്ന് കനകദുര്‍ഗ മടങ്ങി എത്തിയപ്പോള്‍ ഭര്‍തൃവീട്ടില്‍ സംഘര്‍ഷമുണ്ടായി. ഭര്‍തൃമാതാവും കനകദുര്‍ഗയുമായി കൈയ്യേറ്റമുണ്ടായി

ബിന്ദുവിനും കനകദുര്‍ഗയ്ക്കും പൂര്‍ണ സുരക്ഷ ഒരുക്കാന്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഒറു വിദേശ മാധ്യമപ്രവര്‍ത്തകയ്‌ക്കൊപ്പമാണ് ബിന്ദു വീട്ടിലെത്തിയത്. സാധാരണ ജീവിതത്തിലേക്ക് മടങ്ങുകയെന്നുള്ളതാണ് ഇനി തങ്ങളുടെ ആവശ്യമെന്ന് ബിന്ദു പറയുന്നു. ഇതിനായാണ് പൊലീസ് സുരക്ഷ തേടി സുപ്രീംകോടതിയെ സമീപിച്ചത്. കോടതി യാഥാര്‍ത്ഥ്യം മനസിലാക്കുന്നുണ്ടെന്നാണ് തങ്ങള്‍ക്ക് സുരക്ഷ അനുവദിച്ചുകൊണ്ട് ഉത്തരവിട്ടതില്‍ നിന്ന് മനസിലാകുന്നതെന്നും ബിന്ദു പറഞ്ഞിരുന്നു.

കഴിഞ്ഞ മാസം 22നാണ് ശബരിമല ദര്‍ശനത്തിനായി ബിന്ദുവും കനകദുര്‍ഗയും വീട് വിട്ടിറങ്ങിയത്. പിന്നീട് വീട്ടിലേക്ക് തിരികെ പോകാന്‍ വയ്യാത്ത അവസ്ഥയായിരുന്നു. ഫോണിലും സോഷ്യല്‍ മീഡിയയിലും നിരന്തരമായി ഭീഷണികളുണ്ടായി, ഇപ്പോഴും തുടരുന്നുണ്ട്. ചില സാധനങ്ങള്‍ കൈമാറാനായി ജോലി ചെയ്യുന്ന കണ്ണൂര്‍ സര്‍വകലാശാല പാലയാട് ക്യാമ്പസില്‍ ഭര്‍ത്താവ് എത്തിയപ്പോഴാണ് അദ്ദേഹത്തെ അര മണിക്കൂര്‍ കാണാനായത്. ബിന്ദു പറയുന്നു.

അതേസമയം മുഴുവന്‍ സമയ സുരക്ഷ നല്‍കാന്‍ സുപ്രീംകോടതിയും നിര്‍ദ്ദേശിച്ചതോടെ കനകദുര്‍ഗ പൊലീസ് സുരക്ഷയിലാണ് കനകദുര്‍ഗ്ഗ. യാതൊരു പ്രശ്‌നങ്ങളും ഇല്ലെന്ന് പരിശോധനയില്‍ വ്യക്തമായിട്ടും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പൊലീസ് കാവലില്‍ കഴിയുകയാണ് യുവതി. ഗവ.മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന കനകദുര്‍ഗയെ എംആര്‍ഐ സ്‌കാനിങ്ങിനു വിധേയയാക്കിയപ്പഴാണ് പ്രശ്‌നങ്ങളൊന്നുമില്ലെന്ന് വ്യക്തമായത്.

സഹോദരിയായ കനകദുര്‍ഗ ചെയ്ത ആചാരലംഘനത്തിന് ഭക്തര്‍ക്ക് മുന്നില്‍ കൈകൂപ്പി മാപ്പപേക്ഷിച്ച് കനകദുര്‍ഗയുടെ സഹോദരന്‍ ഭരത് ഭൂഷണ്‍ ഇന്നലെ അയ്യപ്പ ഭക്ത സംഗമത്തില്‍ എത്തിയിരുന്നു.

കോടിക്കണക്കിന് ഭക്തരുടെ മനസ്സില്‍ മുറിവേല്‍പ്പിച്ച കനക ദുര്‍ഗയെ, അവരോട് മാപ്പപേക്ഷിക്കാതെ വീട്ടില്‍ കയറ്റാന്‍ താന്‍ തയ്യാറല്ല. പല മാധ്യമങ്ങളും, ഇടത് നേതാക്കളും ചേര്‍ന്ന് പ്രചരിപ്പിക്കുന്നത് കനകദുര്‍ഗയെ ഭര്‍തൃമാതാവ് തല്ലിയെന്ന രീതിയിലാണ്. എന്നാല്‍ സത്യം മറിച്ചാണ്. സര്‍ക്കാരിന്റെയും, കമ്മ്യൂണിസ്റ്റ് നേതാക്കളുടെയും ബലത്തില്‍ കനകദുര്‍ഗ ഭര്‍തൃമാതാവിനെ മര്‍ദ്ദിക്കുകയായിരുന്നുവെന്നും ഭരത് ഭൂഷണ്‍ പറഞ്ഞു. ശബരിമല യുവതീപ്രവേശത്തിനു പിന്നില്‍ സിപിഎം നടത്തിയ ഗൂഢാലോചനയാണ്.

കനകദുര്‍ഗയെ ഒളിപ്പിച്ചത് കണ്ണൂരിലെ പാര്‍ട്ടി ഗ്രാമത്തിലാണ്. ഇതിനു പിന്നില്‍ കോട്ടയം എസ്പി ഹരിശങ്കര്‍ ആണെന്നും, അതിന്റെ തെളിവുകള്‍ നല്‍കാന്‍ തയ്യാറാണെന്നും ഭരത് ഭൂഷണ്‍ പറഞ്ഞു. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (3 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (3 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (3 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (3 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (4 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (4 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (4 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (5 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (5 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (6 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (6 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (6 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (6 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (6 hours ago)

Malayali Vartha Recommends