Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

തന്ത്രിയുടെ ആവശ്യം അംഗീകരിച്ച് ദേവസ്വം ബോർഡ്; വിശദ്ദീകരണം നല്‍കാന്‍ സാവകാശം നൽകി; ശബരിമലയില്‍ ശുദ്ധിക്രിയ നടത്തിയ സംഭവത്തില്‍ വിശദീകരണത്തിന് മറുപടി നല്‍കണമെന്ന് ബോഡ് നേരത്തേ ആവശ്യപ്പെട്ടിരുന്നു; തന്ത്രി കണ്ഠരര് രാജീവരര് മറുപടി തയ്യാറാക്കാന്‍ നിയമ വിദഗ്ധരുമായി ആലോചന തുടങ്ങി

21 JANUARY 2019 12:17 PM IST
മലയാളി വാര്‍ത്ത

തന്ത്രിയുടെ ആവശ്യം അംഗീകരിച്ച് ദേവസ്വം ബോർഡ്. വിശദ്ദീകരണം നല്‍കാന്‍ സാവകാശം നൽകി. ശബരിമലയില്‍ ശുദ്ധിക്രിയ നടത്തിയ സംഭവത്തില്‍ വിശദീകരണത്തിന് മറുപടി നല്‍കണമെന്ന് ബോഡ് നേരത്തേ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇത് ഏറെ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു ഇതിന്റെ അടിസ്ഥാനത്തില്‍ തന്ത്രിക്ക് രണ്ടാഴ്ച സമയം നല്‍കുകയായിരുന്നു. സമയം നീട്ടണമെന്ന് തന്ത്രിയും തന്ത്രിയുടെ ആവശ്യപ്പെട്ടിരുന്നു അതിന്റെ അടിസ്ഥാനത്തില്‍ കൂടിയാണ് ദേവസ്വം ബോര്‍ഡ് അംഗീകരിച്ചു. ശബരിമലയില്‍ ബിന്ദുവും കനകദുര്‍ഗയും ദര്‍ശനം നടത്തിയതിനു പിന്നാലെയായിരുന്നു തന്ത്രി കണ്ഠരര് രാജീവര് നടയടച്ച് ശുദ്ധിക്രിയ നടത്തിയത്. മറുപടി നല്‍കാനുള്ള സാവകാശം ഇന്നായിരുന്നു അവസാനിക്കുന്നത്ത്. തന്ത്രി കണ്ഠരര് രാജീവരര് മറുപടി തയ്യാറാക്കാന്‍ നിയമ വിദഗ്ധരുമായി ആലോചന തുടങ്ങി.

ശബരിമല ക്ഷേത്ര നട അടച്ച തന്ത്രി കണ്ഠര് രാജീവരുടെ നടപടി ദേവസ്വം ബോര്‍ഡുമായി ആലോചിക്കാതെയാണെന്നു കമ്മീഷണര്‍ എന്‍. വാസു റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സുപ്രീംകോടതി ഉത്തരവു നിലനില്‍ക്കെ യുവതികള്‍ ദര്‍ശനം നടത്തിയെന്ന പേരില്‍ നട അടച്ചു ശുദ്ധിക്രിയകള്‍ നടത്തിയതു കോടതിവിധിയോടുള്ള അവഹേളനമാണെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു. തന്ത്രിയുടെ നടപടി സുപ്രീം കോടതി വിധിയുടെ അന്തസത്തയ്ക്ക് എതിരാണെന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറും നിലപാടെടുത്തിരുന്നു.

ദേവസ്വം ബോര്‍ഡിന്റെ നോട്ടീസിനു മറുപടി നല്‍കുന്നതുമായി ബന്ധപ്പെട്ട് തന്ത്രി നിയമ വിദഗ്ധരുമായി കൂടിയാലോചന നടത്തുന്നുണ്ടെന്നാണ് വിവരം. ഹൈക്കോടതിയിലെ മുതിര്‍ന്ന അഭിഭാഷകരില്‍ നിന്നടക്കമാണ് തന്ത്രി ഉപദേശം തേടുന്നത്.

നേരത്തെ ശുദ്ധിക്രിയ നടത്തിയ നടപടിയില്‍ കാരണം കാണിക്കല്‍ ആവശ്യപ്പെട്ട് പട്ടികജാതി വര്‍ഗ കമ്മീഷന്‍ തന്ത്രിക്ക് നോട്ടീസ് നല്‍കിയിരുന്നു. കമ്മിഷന്‍ അംഗം എസ് അജയകുമാറാണ് നോട്ടീസ് നല്‍കിയത്. ശബരിമലയില്‍ പ്രവേശിച്ച യുവതികളില്‍ ഒരാള്‍ ദളിത് ആയതുകൊണ്ട് തന്ത്രി നടത്തിയ ശുദ്ധിക്രിയ അയിത്താചാരം ആയി കണക്കാക്കാവുന്നതാണ്. അതിനാലാണ് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചതെന്ന് എസ് അജയകുമാര്‍ പറയുന്നു. ഫേസ്ബുക്കിലൂടെയായിരുന്നു അജയകുമാര്‍ ഇക്കാര്യം അറിയിച്ചത്.

ഒരു തന്ത്രിയും ഈ നാട്ടിലെ ഭരണഘടനക്കും നിയമ വ്യവസ്ഥക്കും അതീതരല്ലെന്നും അദ്ദേഹം വ്യക്തമാക്കി.ഈ മാസം 17ന് ഹിയറിങ്ങിനായി ഹാജരാവാന്‍ തന്ത്രിക്ക് നോട്ടീസ് അയച്ചിരുന്നു. കമ്മിഷന്‍ മുമ്പാകെ ഹാജരാവാത്തതുകൊണ്ട് തുടര്‍നടപടി എന്ന നിലക്ക് കമ്മിഷന്‍ അംഗമായ തന്ത്രിയക്ക് താന്‍ ഷോകോസ് നോട്ടീസ് അയച്ചിട്ടിട്ടുണ്ടെന്നാണ് അദ്ദേഹം അറിയിച്ചത്.

അതേസമയം, ശബരിമലയില്‍ യുവതികള്‍ പ്രവേശിച്ചതുമായി ബന്ധപ്പെട്ട് ശുദ്ധിക്രിയകള്‍ നടത്തിയതിന് തന്ത്രി കണ്ഠരര് രാജീവരര്‍ക്ക് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയത് ചോദ്യം ചെയ്ത് സമര്‍പിച്ച ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും.

ക്ഷേത്രാചരങ്ങളുമായി ബന്ധപ്പെട്ട കര്‍മങ്ങളുടെ കാര്യത്തില്‍ തന്ത്രിയുടെ നടപടികളെ ചോദ്യം ചെയ്യാനുള്ള അധികാരം ദേവസ്വം ബോര്‍ഡിനില്ലെന്ന് ചൂണ്ടിക്കാട്ടി ബെംഗലുരു സ്വദേശി വി രഞ്ജിത് ശങ്കറാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. തന്ത്രിക്ക് കാണിക്കല്‍ നോട്ടീസ് നല്‍കിയത് നിയമവിരുദ്ധമാണെന്ന് ചൂണ്ടികാട്ടിയാണ് ഹര്‍ജി.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (2 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (2 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (2 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (3 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (3 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (3 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (3 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (4 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (4 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (5 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (5 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (5 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (5 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (6 hours ago)

Malayali Vartha Recommends