Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ബി.ജെ.പിക്കെതിരെ ആര്‍.എസ്.എസ് നിലപാട് കടുപ്പിക്കുന്നു; സംസ്ഥാന കമ്മിറ്റിയിലെ മുഴുവന്‍ നേതാക്കളെയും മാറ്റണമെന്ന് ആർഎസ്എസ് ആവശ്യം; ഞെട്ടിതരിച്ച് ബി.ജെ.പി

21 JANUARY 2019 12:49 PM IST
മലയാളി വാര്‍ത്ത

ബി.ജെ.പിക്കെതിരെ ആര്‍.എസ്.എസ് നിലപാട് കടുപ്പിക്കുന്നു. ബി.ജെ.പി സംസ്ഥാന ഘടകത്തിനെതിരെ ആര്‍.എസ്.എസ് ദേശീയ നേതൃത്വത്തെ സമീപിച്ച ആർഎസ്എസിന്റെ ആവശ്യത്തില്‍ ഞെട്ടിതരിച്ചിരിക്കുകയാണ് ബി.ജെ.പി സംസ്ഥാന നേതൃത്വം. സംസ്ഥാന കമ്മിറ്റിയിലെ മുഴുവന്‍ നേതാക്കളെയും മാറ്റണമെന്നാണ് ആർഎസ്എസിന്റെ ആവശ്യം. ശബരിമല യുവതീപ്രവേശന വിഷയത്തില്‍ പോലും ആദ്യം നേടിയ മേല്‍കൈ പിന്നീട് ശ്രൂപ്പ് കളിമൂലം നഷ്ടപ്പെടുത്തിയ നേതൃത്വത്തെവെച്ച് ഇി തെരഞ്ഞെടുപ്പിനെ നേരിടാന്‍ ആകില്ലെന്നും ആര്‍.എസ് എസ് ബി.ജെ.പി ദേശീയ പ്രസിഡന്റ് അമിത്ഷായെ അറിയിച്ചു.

പുന:സംഘടന ഉണ്ടായില്ലെങ്കില്‍ സ്വതന്ത്രനിലപാട് സ്വീകരിക്കേണ്ടിവരുമെന്നും ആര്‍്എസ്.എസ് അറിയിച്ചിട്ടുണ്ട്. ഗ്രൂപ്പ് കളിക്ക് മുന്‍പ്രസിഡന്റ് വി.മുരളീധരനും പി.കെ കൃഷ്ണദാസും നേതൃത്വം നല്‍കുന്നതിനാല്‍ അണികള്‍ക്ക് ആശയക്കുഴപ്പമുണ്ടെന്നും കെ.സുരേന്ദ്രനെ പോലുള്ളവര്‍ പക്ഷം പിടിക്കുന്നുവെന്നും ആര്‍.എസ്.എസിനു പരാതിയുണ്ട്. സെക്രട്ടേറിയറ്റിനു മുന്നില്‍ ആര്‍്എസ്.എസുമായി ആലോചിക്കാതെ സമരം പ്രഖ്യാപിച്ചതും സംസ്ഥാനത്തെ പ്രമുഖ നേതാക്കള്‍ സമരത്തില്‍ നിന്നും വിട്ടു നിന്നതും ആര്‍.എസ്.എസ് നേതൃത്വത്തെ ചൊടിപ്പിച്ചു. അതുകൊണ്ടു തന്നെയാണ് ഇന്നലെ ആര്‍്എസ്.എസ് നേതൃത്വം നല്‍കുന്ന ശബരിമല കര്‍മ്മ സമിതി സംഘടിപ്പിച്ച് അയ്യപ്പ ഭക്ത സംഗമത്തില്‍ ബി.ജെ.പിയെ പടിക്കു പുറത്ത് നിര്‍ത്തിയത്.

ശബരിമല സമരത്തില്‍ ഇനി ബി.ജെ.പിയോടു ചേര്‍ന്ന് സമരത്തിന ഇല്ലെന്നും അവര്‍ അറിയിച്ചിട്ടുണ്ട്. 'ഇന്നലെ തിരുവനന്തപുരം പുത്തരിക്കണ്ടത്ത് നടന്ന അയ്യപ്പ ഭക്തജന സംഗമത്തില്‍ ബി.ജെ.പിയുടെ പ്രമുഖ നേതാക്കളെ ആരും ആര്‍.എസ്.എസ് നേതൃത്വം നല്‍കുന്ന ശബരിമല കര്‍മ്മസമിതി വേദിയിലേയ്ക്ക് ക്ഷണിച്ചില്ല.

ആര്‍.എസ്.എസുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ഒ.രാജഗോപാല്‍ എം.എല്‍.എ മാത്രമായിരുന്നൃ ബി.ജെ.പിയില്‍ നിന്നുള്ള പ്രമുഖ നേതാവ്. കോണ്‍ഗ്രസില്‍ നിന്നും അടുത്തിടെ എത്തിയ രാമന്‍നായരും വേദിയില്‍ എത്തിയെങ്കിലും ബി.ജെ.പി ഉപാധ്യക്ഷന്‍എന്ന നിലയിലുള്ള പരിഗണന ലഭിച്ചുുമില്ല.സംസ്ഥാന പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ളയെ സദസില്‍ ഇരുത്തി നാണംശകടുത്തി തിരിച്ചയക്കുകയും ചെയ്തു.

ശബരിമല സമരത്തെപോലും ഗ്രൂപ്പിസം കൊണ്ട് ഇല്ലാതാക്കാന്‍ ബി.ജെ.പി സംസ്ഥാന നേതാക്കള്‍ നടത്തിയ ശ്രമങ്ങള്‍ വ്യാപകപ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിനു മുന്നില്‍ 49 ദിവസമായി നടത്തിവന്ന സമരത്തില്‍ നിന്ന് വി്. മുരളീധരന്‍ എം.പി, കെ.സുരേന്ദ്രന്‍ തുടങ്ങിയ പ്രബല വിഭാഗം അകല്‍ച്ച് പാലിച്ചിരുന്നു. ഇക്കാര്യം ആര്‍.എസ്.എസ് നേതൃത്വം ബി.ജെ.പി ദേശീയ നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. എന്നിട്ടും കാര്യമായ ഇടപെടല്‍ ദേശീയ നേതൃത്വം നടത്തിയില്ലെന്നതിന്റെ തെളിവാണ് ഇന്നലെ സമരം അവസാനിപ്പിച്ചുകൊണ്ടു നടത്തിയ സമ്മേളനത്തില്‍ നിന്നും ഇവര്‍ വിട്ടു നിന്നത്.

ശബരിമല വിഷയത്തില്‍ ബി.ജെ.പി പ്രസിഡന്റ് പി.എസ് ശ്രീധരന്‍പിള്ള നടത്തിയ പലപരാമര്‍ശങ്ങളും സമരത്തിന് ഉള്‍പ്പെടെ തിരിച്ചടിയായി. സംസ്ഥാന സെക്രട്ടറി കെ.സുരേന്ദ്രന്‍ ജയിലിലായപ്പോള്‍ ആവശ്യമായ ഇടപെടല്‍ നടത്തിയുമില്ല. സുരേന്ദ്രനു പകരം സന്നിധാനത്ത് എത്തി പ്രക്ഷോഭം ഏറ്റെടുക്കാന്‍ ആരും തയ്യാറാകാത്തത് ആര്‍്എസ്.എസിനെ ചൊടിപ്പിക്കുകയും ചെയ്തിരുന്നു. ഇമതത്തുടര്‍ന്നാണ് ആര്‍്എസ്.എസ് നേതാവ് വല്‍സണ്‍ തില്ലങ്കരിയെ സന്നിധാനത്തേക്ക് സംഘപരിവാര്‍ അയച്ചത്.

ഇതോടെ ബി.ജെ.പിയുമായി ആര്‍്എസ്എസ് ഏറെ അകുന്നു. അയ്യപ്പ സംഗമത്തിന്റെ ആലോചനാ ഘട്ടങ്ങളിലൊന്നും അതുകൊണ്ടു തന്നെ ബി.ജെ.പിയെ അടുപ്പിച്ചിരുന്നുമില്ല. ഇന്നലെ സംസ്ഥാനം കണ്ട ഏറ്റവും വലിയൊരു ഹൈന്ദവ പരിപാടിയില്‍ നേതാക്കളെ ആരെയും അടുപ്പിക്കാതെ സംഘപരിവാര്‍ നയം വ്യക്തമാക്കുക കൂടി ചെയ്തു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (2 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (2 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (2 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (3 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (3 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (3 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (3 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (4 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (4 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (5 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (5 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (5 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (5 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (6 hours ago)

Malayali Vartha Recommends