Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ശബരിമല വിധിയുടെ പേരില്‍ ഇന്നലെ നടന്ന അയ്യപ്പഭക്തസംഗമം സവര്‍ണ ഐക്യം മാത്രമാണെന്നും അതില്‍ പങ്കെടുക്കാതിരുന്നത് മഹാഭാഗ്യമാണെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍

21 JANUARY 2019 12:31 PM IST
മലയാളി വാര്‍ത്ത

ശബരിമല വിധിയുടെ പേരില്‍ ഇന്നലെ നടന്ന അയ്യപ്പഭക്തസംഗമം സവര്‍ണ ഐക്യം മാത്രമാണെന്നും അതില്‍ പങ്കെടുക്കാതിരുന്നത് മഹാഭാഗ്യമാണെന്നും എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ആരോപിച്ചു. ഭൂരിപക്ഷം വരുന്ന ഹിന്ദുക്കളായ പിന്നോക്കക്കാരായ ഈഴവരെയും പട്ടികജാതിക്കാരെയും ആ വേദിയില്‍ കണ്ടില്ല. എന്നാല്‍ നാമമാത്രമായി ചിലരെ പ്രതിഷ്ഠിക്കുകയും ചെയ്തു. നമ്പൂതിരി മുതല്‍ നായാടി വരെ എന്ന് പറയുന്നതൊന്നും അയ്യപ്പഭക്തസംഗമത്തില്‍ കണ്ടില്ല. സമുദായനേതാക്കന്‍മാരേയും രാഷ്ട്രീയക്കാരേയും കണ്ടില്ലെങ്കിലും ആത്മീയതയുടെ മറവില്‍ നടന്ന രാഷ്ട്രീയ അജണ്ടയായിരുന്നു അത്. ഇക്കാര്യം ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള തന്നെ വ്യക്തമാക്കി ക്കഴിഞ്ഞെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

ശബരിമല അയ്യപ്പനെ രാഷ്ട്രീയ മുതലെടുപ്പിന് ഉപയോഗിക്കാന്‍ ചിലര്‍ക്ക് കഴിഞ്ഞു. ശബരിമല വിഷയം രാഷ്ട്രീയമാണെന്ന് ശ്രീധരന്‍ പിള്ള പറഞ്ഞ സ്ഥിതിക്ക് അത് വരുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ തുടരും. ബി.ജെ.പി അടക്കമുള്ളവര്‍ക്ക് ശബരിമല വിഷയത്തെ ഭക്തിയായല്ല, രാഷ്ട്രീയമായാണ് കാണുന്നത്. ഇപ്പോഴത്തെ സ്ഥിതിയില്‍ വീണുകിട്ടിയ അവസരം മുതലെടുക്കാന്‍ ബി.ജെ.പിക്കായിട്ടുണ്ട്. ഹിന്ദുഐക്യം ഒരുപരിധി വരെ ഉണ്ടാക്കാന്‍ ബി.ജെ.പിക്ക് കഴിഞ്ഞിട്ടുണ്ട്. അത് അവരുടെ നേട്ടമാണ്. എന്നാല്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് വരെ ഇപ്പോള്‍ കൂടെയുള്ള ആരെല്ലാം കൊഴിഞ്ഞ് പോകുമെന്നും കൂടെ നില്‍ക്കുമെന്നും പറയാന്‍ സാധിക്കില്ല. ജനംകഴുതകളല്ല, അവരെല്ലാം കാണുന്നുണ്ടെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

അയ്യപ്പഭക്തസംഗമത്തില്‍ പ്രസംഗിച്ച ഒരു നേതാവ് പറഞ്ഞത് സര്‍ക്കാരിന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മറുപടി നല്‍കുമെന്നാണ്. അതിനര്‍ത്ഥം എന്താണ്? കാള വാല് പൊക്കുമ്പോള്‍ അറിയാമല്ലോ എന്തിനാണെന്ന്. സംഗമത്തില്‍ പങ്കെടുക്കണമെന്ന് മാതാഅമൃതാനന്ദമയി ആവശ്യപ്പെട്ടിരുന്നു. അമ്മയുടെ ആത്മീയപ്രഭാഷണം കേള്‍ക്കാമെന്ന് വിചാരിച്ചതാണ്. എന്നാല്‍ മുന്‍കൂട്ടി നിശ്ചയിച്ച ചില പരിപാടികള്‍ ഉള്ളതിനാല്‍ എനിക്കും ഭാര്യയ്ക്കും പങ്കെടുക്കാനായില്ല. അത് മഹാഭാഗ്യമായാണ് ഇപ്പോള്‍ കാണുന്നത്. കാരണം എന്റെ നിലപാടിന് എതിരായ സമീപനമാണ് അയ്യപ്പഭക്തസംഗമത്തില്‍ ഉണ്ടായതെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

വനിതാ മതില്‍ ഗംഭീരമായിരുന്നെന്നും എന്നാല്‍ തൊട്ടടുത്ത ദിവസം പൊലീസ് യുവതികളെ ശബരിമലയില്‍ കയറ്റിയതോടെ അത് കെണിയായി മാറിയെന്നും വെള്ളാപ്പള്ളി കുറ്റപ്പെടുത്തി. ഇപ്പോള്‍ 51യുവതികള്‍ ദര്‍ശനം നടത്തിയെന്ന് തെറ്റായ പട്ടികയും പൊലീസ് തയ്യാറാക്കി നല്‍കി. ഇത് ഭരണതലത്തിലുള്ള ഉപദേശിമാര്‍ സര്‍ക്കാരിനെ വഴിതെറ്റിക്കുന്നതിന്റെ തെളിവാണ്. ഉത്തരം ഉപദേശികളുടെ ഉപദേശം പത്ത് പ്രാവശ്യമെങ്കിലും സര്‍ക്കാര്‍ പരിശോധിക്കണം. ശബരിമല വിഷയത്തില്‍ സര്‍ക്കാര്‍ യാതൊരു തെറ്റും ചെയ്തിട്ടില്ല. സര്‍ക്കാരിന്റെ തലയിലെഴുത്താണിത്. ഏത് സര്‍്കകാരിനായാലും കോടതിവിധി നടപ്പാക്കാനുള്ള ബാധ്യതയുണ്ട്. അത് ജനങ്ങളെ ബോധ്യപ്പെടുത്തുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടു. അത് ബി.ജെ.പി അടക്കമുള്ളവര്‍ മുതലെടുത്തെന്നും വെള്ളാപ്പള്ളി ചൂണ്ടിക്കാട്ടി.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (2 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (2 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (2 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (3 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (3 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (3 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (3 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (4 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (4 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (5 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (5 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (5 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (5 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (6 hours ago)

Malayali Vartha Recommends