Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

മന്ത്രി കെ.ടി ജലീലിന്റെ ബന്ധുനിയമനത്തിനെതിരെ യൂത്ത് ലീഗ് നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിക്കാത്തതിന്റെ കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ വിവരാവകാശത്തിന് കൃത്യമായ മറുപടി നല്‍കിയില്ലെന്ന് മുസ് ലിം യൂത്ത് ലീഗ്

21 JANUARY 2019 02:23 PM IST
മലയാളി വാര്‍ത്ത

അനധികൃത ബന്ധുനിയമനം നടത്തിയ മന്ത്രി കെ.ടി ജലീലിനെതിരെ പരാതി നല്‍കിയിട്ടും സര്‍ക്കാര്‍ നടപടിയെടുക്കാത്തത് മുഖ്യമന്ത്രിയെയോ സി.പി.എമ്മിനെയോ അദ്ദേഹം ബ്ലാക്ക്‌മെയില്‍ ചെയ്യുന്നത് കൊണ്ടാണോ? എങ്കില്‍ അത് വ്യക്തമാക്കണമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്. ഗതാഗതമന്ത്രിയായിരുന്ന തോമസ് ചാണ്ടി ഭൂമി കയ്യേറി റിസോര്‍ട്ടിന് റോഡ് നിര്‍മിച്ചപ്പോള്‍ രാജിക്ക് വേണ്ടി മന്ത്രിസഭ യോഗം പോലും ബഹിഷ്‌കരിച്ച സി.പി.ഐക്ക് ഇക്കാര്യത്തില്‍ എന്ത് നിലപാടാണ് ഉള്ളതെന്ന് തുറന്ന് പറയാന്‍ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും തയ്യാറാകണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

മന്ത്രി കെ.ടി ജലീല്‍ ബന്ധുവായ കെ.ടി അദീബിനെ ചട്ടങ്ങളും നിയമങ്ങളും മറികടന്ന് സ്വന്തം വകുപ്പിനെ കീഴിലെ പൊതുമേഖലാ സ്ഥാപനത്തില്‍ ജനറല്‍ മാനേജറായി നിയമിച്ചതിനെതിരെ മുസ്‌ലിം യൂത്ത് ലീഗ് പരാതി നല്‍കി മൂന്ന് മാസം പിന്നിട്ടിട്ടും ഇത്‌വരെ അന്വേഷണം പ്രഖ്യാപിക്കാന്‍ സര്‍ക്കാര്‍ തയ്യാറായിട്ടില്ല. 2018 നവംമ്പര്‍ മൂന്നിന് നല്‍കിയ പരാതി വിജിലന്‍സ് ഡയറക്ടര്‍ നവംമ്പര്‍ 28ന് സംസ്ഥാന സര്‍ക്കാരിന് കൈമാറിയിട്ടുണ്ട്. പരാതി നല്‍കി മൂന്ന് മാസമായിട്ടും എന്ത് കൊണ്ടാണ് അന്വേഷണം പ്രഖ്യാപിക്കാത്തതെന്ന് വിജിലന്‍സ് വകുപ്പിന്റെ ചുമതലയുള്ള മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ഫിറോസ് ആവശ്യപ്പെട്ടു.

യൂത്ത് ലീഗ് നല്‍കിയ പരാതിയില്‍ അന്വേഷണം ആരംഭിച്ചിട്ടില്ലെങ്കില്‍ കാരണം വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് വിജിലന്‍സ് ഡയറക്ടര്‍ക്ക് നല്‍കിയ വിവരാവകാശ അപേക്ഷയില്‍ കൃത്യമായ മറുപടി നല്‍കിയിട്ടില്ല. കോടതിയില്‍ പോകുമെന്ന് ഭയമുള്ളത് കൊണ്ട് മനപൂര്‍വ്വം കാലതാമസം വരുത്തുന്നതിന് വേണ്ടിയാണ് വിജിലന്‍സ് മറുപടി നല്‍കാത്തത്. വിജിലന്‍സ് അന്വേഷണം ആരംഭിച്ചാല്‍ മന്ത്രിക്ക് അനുകൂലമായ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ പോലും കോടതിയില്‍ ചോദ്യം ചെയ്യപ്പെടുമെന്നും വിജിലന്‍സിന് വിമര്‍ശനം ഏല്‍ക്കേണ്ടി വരുമെന്നും ഭയക്കുന്നത് കൊണ്ടാണ് അമ്പേഷണം പ്രഖ്യാപിക്കാത്തത്. ഇക്കാരണമല്ലെങ്കില്‍ മറ്റെന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.

നിയമങ്ങളും ചട്ടങ്ങളും മറികടന്ന്, സൗത്ത് ഇന്ത്യന്‍ ബാങ്ക് ജീവനക്കാരനായ ബന്ധുവിനെ മന്ത്രി കെ.ടി ജലീല്‍ ന്യൂനപക്ഷവികസന കോര്‍പ്പറേഷന്റെ മാനേജരാക്കുകയായിരുന്നു. ഡെപ്യൂട്ടേഷന്‍ വഴിയായിരുന്നു നിയമനം. ഇദ്ദേഹം അപേക്ഷപോലും നല്‍കിയിട്ടില്ലായിരുന്നു. അപേക്ഷിച്ചവര്‍ക്ക് യോഗ്യതയില്ലാത്തതിനാല്‍ മടക്കി അയയ്ക്കുകയും ചെയ്തു. അവരില്‍ ഒരാള്‍ പ്രശ്‌നം ഉന്നയിച്ചപ്പോള്‍ മറ്റൊരു സ്ഥാപനത്തില്‍ ജോലി നല്‍കുകയും ചെയ്തു. യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറിയായ പി.കെ ഫിറോസാണ് ഇത് സംബന്ധിച്ച വിവരങ്ങള്‍ രേഖകകള്‍ സഹിതം പുറത്ത് കൊണ്ടുവന്നത്.

സംഭവം വിവാദമായതോടെ ബന്ധുവായ ആദീബ് രാജിവെച്ചു. അതോടെ ജലീലിനെതിരായ വിവാദങ്ങളും അവസാനിച്ചിരുന്നു. അതിനിടയ്ക്ക് ശബരിമല പ്രശ്‌നം രൂക്ഷമായതിനാല്‍ ജലീലിന്റെ അനധികൃത നിയമന വിവാദത്തിന് വേണ്ടത്ര പൊതുജന-മാധ്യമ ശ്രദ്ധ കിട്ടിയുമില്ല. മണ്ഡലകാലം അവസാനിച്ചതോടെ തങ്ങളുടെ മുന്‍ നേതാവായ ജലീലിനെ യൂത്ത് ലീഗ് വീണ്ടും പ്രതിരോധത്തിലാക്കുകയാണ്. 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (2 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (2 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (2 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (3 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (3 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (3 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (3 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (4 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (4 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (5 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (5 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (5 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (5 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (6 hours ago)

Malayali Vartha Recommends