Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

അമ്പലത്തില്‍ ഗുരുതി തയ്യാറാക്കിയത് ബ്ലീച്ചിങ് പൗഡര്‍ കലര്‍ത്തി; പ്രാഥമിക അന്വേഷണത്തിൽ കീഴ്ക്കാവ് ശാന്തിയുടെ സഹായികളായ രണ്ട് ജീവനക്കാരെ ജോലിയിൽനിന്ന് മാറ്റി നിർത്തി

05 MARCH 2019 02:46 PM IST
മലയാളി വാര്‍ത്ത

More Stories...

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ

തിരുവനന്തപുരം ആര്യനാട് പൊലീസിനെ ആക്രമിച്ചത് സോഷ്യൽ മീഡിയ താരം.

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ

പി എസ് സി നിയമന തട്ടിപ്പ് ഫയലുകൾ മുക്കി; കുറുക്കനെ കാവൽ ഏൽപ്പിച്ചു, പിന്നിൽ പിണറായിയുടെ അതിബുദ്ധി

അമ്പലത്തില്‍ ഗുരുതി തയ്യാറാക്കിയത് ബ്ലീച്ചിങ് പൗഡര്‍ കലര്‍ത്തി; പ്രാഥമിക അന്വേഷണത്തിൽ കീഴ്ക്കാവ് ശാന്തിയുടെ ഹായികളായ രണ്ട് ജീവനക്കാരെ ജോലിയിൽനിന്ന് മാറ്റി നിർത്തി

ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെ പ്രധാന വഴിപാടായ ഗുരുതി തയ്യാറാക്കിയത് ബ്ലീച്ചിങ് പൗഡര്‍ കലര്‍ത്തിയെന്ന് ആരോപണത്തെത്തുടർന്നു ദേവസ്വം വിജിലന്‍സ് പ്രാഥമികാന്വേഷണം ആരംഭിച്ചു. ഗുരുതിക്ക് ഉപയോഗിക്കുന്ന ചുണ്ണാമ്പിന് പകരം ബ്ലീച്ചിങ്പൗഡർ ഉപയോഗിച്ച സംഭവത്തിൽ ജീവനക്കാർക്ക് പങ്കുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ


ക്ഷേത്രത്തിലെ കീഴ്ക്കാവില്‍ ഭഗവതിക്ക് പ്രധാന വഴിപാടായ 12 പാത്രം ഗുരുതി തയ്യാറാക്കുന്നതിനാണ് ബ്ലീച്ചിങ് പൗഡര്‍ ഉപയോഗിച്ചതായി കണ്ടെത്തിയത്. ക്ഷേത്രക്കിണറ്റില്‍ നിന്നുള്ള വെള്ളത്തില്‍ മഞ്ഞള്‍പ്പൊടി, ശര്‍ക്കര, ചുണ്ണാമ്പ്, കദളിപ്പഴം എന്നിവ ചേര്‍ത്താണ് ഗുരുതി തയ്യാറാക്കുന്നത്.ഇതിൽ ചുണ്ണാമ്പിനു പകരം ബ്ലീച്ചിങ് പൌഡർ ഉപയോഗിച്ചതായാണ് വിവരം


കീഴ്ക്കാവ് ഭഗവതിയ്ക്കായി ശ്രീകോവിലിനു മുന്നില്‍ ഗുരുതി നിറച്ച ഓട്ടുരുളികള്‍ വെച്ച് പ്രത്യേകം പൂജകള്‍ നടത്തി തര്‍പ്പണം ചെയ്യുകയും തുടര്‍ന്ന് നിവേദ്യമായുള്ള ഗുരുതി ഭക്തര്‍ക്ക് സേവിക്കാന്‍ കൊടുക്കുന്നതുമാണ് ഗുരുതി ചടങ്ങുകള്‍. ബ്ലീച്ചിങ് പൌഡർ ഗുരുതിയിൽ കലരുന്നത് കണ്ടെത്തിയില്ലായിരുന്നെങ്കിൽ ഗുരുതി സേവിക്കുന്ന നിരവധി ഭക്തർക്ക് ആകടം സംഭവിക്കുമായിരുന്നു. എന്നാല്‍ ഗുരുതി തര്‍പ്പണം ചെയ്യല്‍ ചടങ്ങിന് മുന്‍പ് മേല്‍ശാന്തിക്ക് സംശയം തോന്നിയതിനാല്‍ തര്‍പ്പണം ചെയ്തില്ല.

ഞായറാഴ്ച രാത്രിയിലായിരുന്നു ബ്ലീച്ചിങ് പൗഡര്‍ കലര്‍ത്തിയ സംഭവം ഉണ്ടായത്.

സംഭവത്തില്‍ രണ്ട് ജീവനക്കാരെ ജോലിയില്‍ നിന്നും ദേവസ്വം അധികൃതര്‍ മാറ്റി നിര്‍ത്തി. നാല് ദേവസ്വം ജീവനക്കാര്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസും നല്‍കിയിട്ടുണ്ട്. കീഴ്ക്കാവ് ശാന്തി ജയപ്രകാശ് എമ്പ്രാന്തിരിയുടെ സഹായികളായ രണ്ട് ജീവനക്കാരെയാണ് ജോലിയിൽനിന്ന് മാറ്റി നിർത്തിയത്

മേല്‍ക്കാവിലെ മേല്‍ശാന്തി ടി.എന്‍ നാരായണന്‍ നമ്പൂതിരി ഗുരുതി പൂജയ്ക്കായി എത്തിയപ്പോള്‍ ഗുരുതിയില്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടതോടെ ഇത് മാറ്റാന്‍ നിര്‍ദേശിക്കുകയായിരുന്നു.
ചീഫ് വിജിലൻസ് ഓഫീസർ ആർ.കെ. ജയരാജ് തിങ്കളാഴ്ച രാവിലെ ചോറ്റാനിക്കര ദേവീക്ഷേത്രത്തിലെത്തി ജീവനക്കാരുടെയും മറ്റും മൊഴിയെടുത്തു. വിവരമറിഞ്ഞ് സ്വയം അന്വേഷണം തുടങ്ങിയതാണെന്നും വിഷയം വളരെ ഗൗരവമുള്ളതാണെന്നും ചീഫ് വിജിലൻസ് ഓഫീസർ പറഞ്ഞു. ഗുരുതിയിൽ ബ്ലീച്ചിങ് പൗഡർ അറിയാതെ ഇട്ടതാണോ, ആരെങ്കിലും അറിഞ്ഞ് ചെയ്തതാണോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കുന്നത്. വേണ്ടിവന്നാൽ അന്വേഷണം പൊലീസിനെ ഏല്പിക്കും. വിവരമറിഞ്ഞ് സ്വയം അന്വേഷണം തുടങ്ങിയതാണെന്നും വിഷയം വളരെ ഗൗരവമുള്ളതാണെന്നും ചീഫ് വിജിലൻസ് ഓഫീസർ പറഞ്ഞു
പരാശക്തിയുടെ ഉഗ്രഭാവമായ ഭദ്രകാളി ആണ് കീഴ്ക്കാവിലമ്മ. ഇവിടെയാണ് "ഗുരുതിപൂജ" എന്ന പ്രസിദ്ധമായ വഴിപാട് നടത്താറുള്ളത്. ഗുരുതിപൂജക്ക് ധാരാളം പേര് മുൻകൂട്ടി ബുക്ക് ചെയ്യാറുണ്ട്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സൂര്യയും മമിതാ ബൈജൂവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വിശ്വനാഥന്‍ ആന്റ് സണ്‍സ് ആഗസ്റ്റ് പതിന്നാലിന്  (34 minutes ago)

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്  (48 minutes ago)

വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്  (1 hour ago)

കണ്ണീര്‍കാഴ്ചയായി ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി  (1 hour ago)

കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?  (1 hour ago)

തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്‍  (1 hour ago)

നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന്‍ VD-ചെന്നിത്തല കൂട്ടച്ചിരി  (1 hour ago)

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ  (1 hour ago)

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും, അദാനിയുടെ ആളുകളും അവിടെ ഉണ്ടായിരുന്നു; അവരുമായി തയ്യാറാക്കിയ ഡീലാണ് ഇപ്പോൾ പുറത്തു വരുന്നത്, വിഴിഞ്ഞത്തെ MSCക്ക് വിൽക്കാൻ അനുവദിക്കില്ല; എം വി ​ഗോവിന്ദൻ  (1 hour ago)

ഇടനിലക്കാരെ വെച്ച് കോടികൾ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് പാർട്ടിക്ക് ഇല്ല, സിനിമ വേഷധാരികളായ ചില രാഷ്ട്രീയക്കാർ ബിജെപിയെ വലിച്ചിഴയ്ക്കും; അമ്മ സംഘടന വിവാദത്തിൽ ഇടപെടാനില്ലെന്ന് എസ് സുരേഷ്  (1 hour ago)

തിരുവനന്തപുരം ആര്യനാട് പൊലീസിനെ ആക്രമിച്ചത് സോഷ്യൽ മീഡിയ താരം.  (2 hours ago)

"ഇവിടം തങ്ങളുടെ ജലാതിർത്തി" ഹോർമൂസിൽ ഇറാന്റെ ആ നീക്കം നടപ്പായാൽ വീണ്ടും യുദ്ധം!!!  (2 hours ago)

കൈയ്യും കാലും പിടിച്ച് കെട്ടി ആസിഡ് കുടിപ്പിച്ച് കൊന്നു; ഭാര്യ നോക്കി നിൽക്കെ 23കാരനോട് മാതാപിതാക്കളുടെ കൊടുംക്രൂരത  (2 hours ago)

അബാക്കസ് അന്താരാഷ്ട്ര ഒളിമ്പ്യാഡിന്റെ ചരിത്രത്തിൽ ഇന്ത്യയ്ക്ക് പൊൻതിളക്കമേകി മലയാളി; അഭിമന്യു എസ്. ടി.  (2 hours ago)

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ  (3 hours ago)

Malayali Vartha Recommends