Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ആതിര ഇനി തനിച്ച്‌... നടുക്കം മാറാ​തെ കണ്ണീര്‍പാടമായി കാവുംപാടം; വീട്ടില്‍ നിന്നുമിറങ്ങി മിനിറ്റുകള്‍ക്കം കാറിന്റെ രൂപത്തില്‍ എത്തിയ അപകടത്തില്‍ സഹോദരിമാരും മാതാവ്‌ ലിജിയും യാത്രയായപ്പോള്‍ താങ്ങാനാകാതെ ആതിരയും അച്ഛനും

05 MARCH 2019 03:19 PM IST
മലയാളി വാര്‍ത്ത

ശിവരാത്രി പ്രമാണിച്ച്‌ വൈക്കം ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനും അതുവഴി ലിജിയുടെ വീട്ടിലേക്കു പോകുന്നതിനുമായി മൂവരും ബസ്‌ സ്‌റ്റോപ്പിലേക്കു നടക്കും വഴിയായിരുന്നു പേരൂര്‍ ഗ്രാമത്തെ നൊമ്ബരപ്പെടുത്തിയ അപകടം. ഏറ്റുമാനൂര്‍-മണര്‍കാട്‌ ബൈപാസ്‌ റോഡില്‍ അമിതവേഗതയിലെത്തിയ കാര്‍ നിയന്ത്രണം വിട്ടു വഴിയാത്രക്കാര്‍ക്കുമേല്‍ പാഞ്ഞുകയറിയാണ് അമ്മയും കൗമാരക്കാരായ രണ്ടുപെണ്‍മക്കളും മരിച്ചത്. പേരൂര്‍ കാവുംപാടം കോളനിയില്‍ ആതിരയില്‍ ബിജുവിന്റെ ഭാര്യ ലിജി(46) മക്കളായ അന്നു(19), നൈനു (16) എന്നിവരാണു മരിച്ചത്‌. കാറോടിച്ച പേരൂര്‍ മൂല്ലൂര്‍ ഷോണ്‍ മാത്യു(19) തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. അന്നുവിന്റെയും നൈനുവിന്റെയും മൂത്ത സഹോദരി ആതിരയുടെ വിലാപവും നാടിനെയൊന്നാകെ ദുഖത്തിലാഴ്‌ത്തിയിരിക്കുകയാണ്. രാവിലെ എറണാകുളത്തെ ജോലിസ്‌ഥലത്തേക്കു കൂടെപ്പിറപ്പുകളോട്‌ യാത്ര പറഞ്ഞിറങ്ങിയ ആതിര കരുതിയില്ല വലിയൊരു ദുരന്ത വാര്‍ത്തയാകും തന്നെ കാത്തിരിക്കുകയെന്ന്‌. അപകട വിവരം ആദ്യം ആതിരയെ അറിയിച്ചിരുന്നില്ല, വേഗം വീട്ടില്‍ എത്തണമെന്നു മാത്രമേ പറഞ്ഞിരുന്നുള്ളൂ.

വളരെ വേഗം എറണാകുളത്തു നിന്നു ഏറ്റുമാനൂരില്‍ എത്തിയ ആതിരയെ ബന്ധുക്കള്‍ ചേര്‍ന്നു കൂട്ടിക്കൊണ്ടുവരികയായിരുന്നു. വീടിനു സമീപത്തെ ആള്‍ക്കൂട്ടം കണ്ടപ്പോള്‍ തന്റെ കൂടെപ്പിറപ്പുകള്‍ക്ക്‌ എന്തോ അപകടം സംഭവിച്ചതായി ആതിരയ്‌ക്കു മനസിലായി. വീട്ടിലെത്തി അമ്മയെയും അനിയത്തിമാരെയും തെരഞ്ഞ ആതിരയോട്‌ എന്തു പറയുമെന്നറിയാതെ നാട്ടുകാരും കുഴങ്ങി. ഏറെ നേരത്തിനു ശേഷം മെഡിക്കല്‍ കോളജ്‌ ആശുപത്രിയില്‍ നിന്നു വീട്ടിലെത്തിയ അച്‌ഛന്‍ ബിജു കാര്യങ്ങള്‍ പറഞ്ഞതോടെ അലമുറയിട്ട്‌ കരഞ്ഞ ആതിര തളര്‍ന്നു വീണു. ബൈപാസ്‌ രണ്ടാംഘട്ട നിര്‍മാണം പൂര്‍ത്തിയായിക്കൊണ്ടിരിക്കുന്ന റോഡില്‍ കണ്ടന്‍ചിറ കവലയ്‌ക്കും പള്ളിക്കൂടം കവലയ്‌ക്കും മധ്യേ പേരൂര്‍കാവ്‌ ക്ഷേത്രത്തിനുപിന്നില്‍ ഇന്നലെ ഉച്ചകഴിഞ്ഞ്‌ 1.45 നായിരുന്നു അപകടം. ഏറ്റുമാനൂര്‍ ഭാഗത്തുനിന്ന്‌ അമിതവേഗതയിലെത്തിയ മാരുതി റിറ്റ്‌സ്‌ കാര്‍ നിയന്ത്രണം വിട്ടു മൂവരുടെയും മേല്‍ ഇടിച്ചു കയറുകയായിരുന്നുവെന്നു നാട്ടുകാര്‍ പറയുന്നു. ഇടിയുടെ ആഘാതത്തില്‍ മൂന്നുപേരും പത്തുമീറ്ററോളം ദൂരെ തെറിച്ചു വീണു. നൈനു തൊട്ടടുത്ത പറമ്ബിലെ തെങ്ങിന്‍ചുവട്ടിലേക്കും ലിജിയും അന്നുവും വഴിയരുകിലേക്കുമാണു വീണത്‌. അപകടശേഷം കാര്‍ തൊട്ടടുത്ത താഴെത്തപറപ്പള്ളില്‍ സജികുമാറിന്റെ പുരയിടത്തിലെ തേക്ക്‌ മരത്തില്‍ ഇടിച്ചാണു നിന്നത്‌. മൂവരെയും ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും നൈനുവും അന്നുവും മരണമടഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (5 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (5 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (6 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (6 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (6 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (6 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (6 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (6 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (8 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (8 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (8 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (11 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (11 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (11 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (11 hours ago)

Malayali Vartha Recommends