Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വിതുരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഷെഫീഖ് അല്‍ ഖാസിമിയുടെ ഒരു സഹോദരനെ കൂടി പോലീസ് അറസ്റ്റ് ചെയ്തു, പെരുമ്പാവൂര്‍ സ്വദേശിയായ നൗഷാദിനെയാണ് അറസ്റ്റ് ചെയ്തത്

05 MARCH 2019 03:48 PM IST
മലയാളി വാര്‍ത്ത

More Stories...

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യമില്ല; രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി; സുഗതന്റെ രാഷ്ട്രീയഭാവി എന്താകും?

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ

തിരുവനന്തപുരം ആര്യനാട് പൊലീസിനെ ആക്രമിച്ചത് സോഷ്യൽ മീഡിയ താരം.

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ

വിതുരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ഷെഫീഖ് അല്‍ ഖാസിമിയുടെ ഒരു സഹോദരനെ കൂടി പോലീസ് അറസ്റ്റ് ചെയ്തു. പെരുമ്പാവൂര്‍ സ്വദേശിയായ നൗഷാദിനെയാണ് അറസ്റ്റ് ചെയ്തത്. പൊള്ളാച്ചിയില്‍ നിന്ന് പ്രത്യേക അന്വേഷണ സംഘമാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഖാസിമിയെ പെരുമ്പാവൂരും, കോയമ്പത്തൂരിലും, വിജയവാഡയിലും ഒളിവില്‍ താമസിക്കാന്‍ സൗകര്യമൊരുക്കിയത് ഇയാളായിരുന്നു. നൗഷാദിനെ ചോദ്യം ചെയ്തതിലൂടെ ഷെഫീഖിനെ കുറിച്ചുള്ള നിര്‍ണായക വിവരങ്ങള്‍ പൊലീസിന് ലഭിച്ചതായി അറിയുന്നു. ഇമാമിന്റെ മറ്റൊരു സഹോദരന്‍ അല്‍ അമീനെ ആദ്യം അറസ്റ്റ്റ്റ് ചെയ്തിരുന്നു. കൊച്ചിയില്‍ വെച്ചാണ് അറസ്റ്റ് ചെയ്തത്.

അതേസമയം ഒളിവില്‍ കഴിയുന്ന ഇമാമിനെ കണ്ടെത്താന്‍ ഇത് വരെ പൊലീസിന് കഴിഞ്ഞിട്ടില്ല. പൊലീസ് മനപ്പൂര്‍വം അറസ്റ്റ് വൈകിപ്പിക്കുന്നെന്നാണ് ആരോപണം. കൊച്ചി സിറ്റി ഷാഡോ പൊലീസാണ് അല്‍ അമീനെ അറസ്റ്റ് ചെയ്തത്. ഖാസിമിയെ ഒളിവില്‍ പോകാന്‍ അല്‍ അമീന്‍ സഹായിച്ചുവെന്നായിരുന്നു പോലീസിന്റെ വാദം. തൃപ്പൂണിത്തുറയിലെ അല്‍ അമീന്റെ വീട്ടില്‍ കഴിഞ്ഞിരുന്ന ഖാസിമി ബെംഗലൂരുവിലേക്ക് കടന്നെന്നാണ് അന്ന് പൊലീസ് പറഞ്ഞിരുന്നത്. പെണ്‍കുട്ടിയെ തട്ടികൊണ്ടുപോയി പീഡിപ്പിച്ച ശേഷം കൊച്ചിയില്‍ വാഹനം ഉപേക്ഷിച്ചാണ് ഇമാം ഷെഫീക്ക് അല്‍ ഖാസിമി ഒളിവില്‍ പോയത്.


ഇമാം കോടതിയില്‍ കീഴടങ്ങുമെന്ന് സൂചനകളുണ്ടായിരുന്നു. മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയ ഇമാം, ഹൈക്കോടതി അഭിഭാഷകനില്‍ നിന്നും വക്കാലത്ത് തിരികെ വാങ്ങിയിരുന്നു. സംഭവത്തില്‍ പെണ്‍കുട്ടിയുടെ രക്ഷിതാക്കള്‍ക്കെതിരെയും പൊലീസ് അന്വേഷണം നടക്കുന്നുണ്ട്. ഇമാമിനെതിരെ മൊഴി നല്‍കാതിരിക്കാന്‍ അമ്മയും ഇളയച്ഛനും നിര്‍ബന്ധിച്ചെന്ന പെണ്‍കുട്ടി മൊഴി നല്‍കിയിരുന്നു. തുടര്‍ന്നാണ് ഇരുവര്‍ക്കുമെതിരെ കേസ് എടുത്തത്. പീഡന വിവരം പുറത്തറിഞ്ഞതിന് പിന്നാലെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയും പൊലീസും സമീപിച്ചെങ്കിലും പെണ്‍കുട്ടി മൊഴി നല്‍കാന്‍ തയ്യാറായില്ല. പിന്നീ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയുടെ സംരക്ഷണത്തില്‍ മൂന്ന് ദിവസം കൗണ്‍സിലിംഗ് നല്‍കിയ ശേഷമാണ് മൊഴി നല്‍കിയത്.

മൊഴി നല്‍കാതിരിക്കാന്‍ ഉമ്മയും ഇളയച്ഛനും ഭീഷണിപ്പെടുത്തിയിരുന്നതായി പെണ്‍കുട്ടി വെളിപ്പെടുത്തിയെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ നെടുമങ്ങാട് ഡിവൈഎസ്പി ഡി . അശോകന്‍ പറഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് രക്ഷിതാക്കളില്‍ നിന്ന് വിശദമായ മൊഴി എടുക്കാന്‍ പൊലീസ് തീരുമാനിച്ചത്. മുമ്പും ഇമാമില്‍ നിന്ന് മോശം അനുഭവം ഉണ്ടായതായി പെണ്‍കുട്ടി മൊഴി നല്‍കിയിട്ടുണ്ട്. പീഡനം നടന്ന പേപ്പാറ വനമേഖലയില്‍ പെണ്‍കുട്ടിയെ കൊണ്ടുപോയി പൊലീസ് തെളിവെടുപ്പ് നടത്തിയിരുന്നു. ജമാഅത്ത് പ്രസിഡന്റിന്റെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് ആദ്യം കേസെടുത്തത്. കീഴടങ്ങാനായി ഇമാമിന് മേല്‍ സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ടെന്നാണ് പൊലീസ് പറയുന്നത്. എന്നാല്‍ രാഷ്ട്രീയ സമ്മര്‍ദ്ദം കാരണമാണ് അറസ്റ്റ് വൈകുന്നതെന്നും ആക്ഷേപമുണ്ട്. എസ്.ഡി.പി.ഐയുമായി അടുത്തബന്ധമുള്ളയാളാണ് ഇമാം. ഇമാമിനെ സി.പി.എം കുടുക്കിയെന്നാണ് അവര്‍ പറയുന്നത്.  

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെസ്സി പടയ്ക്കെതിരെ കൂടോത്രവുമായി ഗ്രൗണ്ടിൽ ഒരു മന്ത്രവാദി; വെള്ള പൊടി ഊതി പറപ്പിച്ചു; ലോകകപ്പ് കിരീടം പോർച്ചുഗലിനായിരിക്കുമെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമാണ് ഇത്തവണ ചാമ്പ്യന്മാരാകുകയെന്നാണ് നാന  (2 minutes ago)

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യമില്ല; രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി; സുഗതന്റെ രാഷ്ട്രീയഭാവി എന്താകും?  (6 minutes ago)

സൂര്യയും മമിതാ ബൈജൂവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വിശ്വനാഥന്‍ ആന്റ് സണ്‍സ് ആഗസ്റ്റ് പതിന്നാലിന്  (1 hour ago)

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്  (1 hour ago)

വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്  (2 hours ago)

കണ്ണീര്‍കാഴ്ചയായി ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി  (2 hours ago)

കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?  (2 hours ago)

തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്‍  (2 hours ago)

നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന്‍ VD-ചെന്നിത്തല കൂട്ടച്ചിരി  (2 hours ago)

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ  (2 hours ago)

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും, അദാനിയുടെ ആളുകളും അവിടെ ഉണ്ടായിരുന്നു; അവരുമായി തയ്യാറാക്കിയ ഡീലാണ് ഇപ്പോൾ പുറത്തു വരുന്നത്, വിഴിഞ്ഞത്തെ MSCക്ക് വിൽക്കാൻ അനുവദിക്കില്ല; എം വി ​ഗോവിന്ദൻ  (2 hours ago)

ഇടനിലക്കാരെ വെച്ച് കോടികൾ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് പാർട്ടിക്ക് ഇല്ല, സിനിമ വേഷധാരികളായ ചില രാഷ്ട്രീയക്കാർ ബിജെപിയെ വലിച്ചിഴയ്ക്കും; അമ്മ സംഘടന വിവാദത്തിൽ ഇടപെടാനില്ലെന്ന് എസ് സുരേഷ്  (2 hours ago)

തിരുവനന്തപുരം ആര്യനാട് പൊലീസിനെ ആക്രമിച്ചത് സോഷ്യൽ മീഡിയ താരം.  (3 hours ago)

"ഇവിടം തങ്ങളുടെ ജലാതിർത്തി" ഹോർമൂസിൽ ഇറാന്റെ ആ നീക്കം നടപ്പായാൽ വീണ്ടും യുദ്ധം!!!  (3 hours ago)

കൈയ്യും കാലും പിടിച്ച് കെട്ടി ആസിഡ് കുടിപ്പിച്ച് കൊന്നു; ഭാര്യ നോക്കി നിൽക്കെ 23കാരനോട് മാതാപിതാക്കളുടെ കൊടുംക്രൂരത  (3 hours ago)

Malayali Vartha Recommends