Widgets Magazine
05
Jul / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ നടത്തിയ സമരത്തില്‍ പങ്കെടുത്ത അമ്മമാരും സഹോദരിമാരും മാനസികവൈകല്യം ബാധിച്ചവരാണെന്ന പ്രസ്താവനയില്‍ ശശി തരൂര്‍ ഉറച്ച് നില്‍ക്കുന്നുണ്ടോ? ശ്രീധരന്‍ പിള്ള വെല്ലുവിളിക്കുന്നു...

05 MARCH 2019 09:01 PM IST
മലയാളി വാര്‍ത്ത

More Stories...

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യമില്ല; രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി; സുഗതന്റെ രാഷ്ട്രീയഭാവി എന്താകും?

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ

തിരുവനന്തപുരം ആര്യനാട് പൊലീസിനെ ആക്രമിച്ചത് സോഷ്യൽ മീഡിയ താരം.

അവരെന്നെ ആക്രമിച്ചു; സ്കൂളിൽ നടന്ന കൗൺസിലിങിനിടെ 13 വയസ്സുകാരിയുടെ പരാതി.. 6 പേർ കസ്റ്റഡിയിൽ.. വൈദ പരിശോധന ഫലം വന്നപ്പോൾ ട്വിസ്റ്റ്... പീഢന കഥ കാമുകനോട് കലിപ്പ് തീർക്കാൻ

ശബരിമലയിലെ ആചാരാനുഷ്ഠാനങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടിയുള്ള ധര്‍മസമരത്തില്‍ പങ്കെടുത്ത അമ്മമാരും സഹോദരിമാരും മാനസികവൈകല്യം ബാധിച്ചവരാണെന്ന് കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ നടത്തിയ പ്രസ്താവനയില്‍ അദ്ദേഹം ഉറച്ച് നില്‍ക്കുന്നോ എന്ന് വ്യക്തമാക്കണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ പി.എസ.ശ്രീധരന്‍ പിള്ള ആവശ്യപ്പെട്ടു. പ്രഷോഭത്തില്‍ പങ്കെടുത്ത സ്ത്രീകള്‍ 'സ്‌റ്റോക്ക്‌ഹോം സിന്‍ഡ്രോം' ബാധിച്ചവരെന്നാണ് ശശി തരൂര്‍ എം.പി പരസ്യമായി പ്രഖ്യാപിച്ചത്. ഇത് വിശ്വാസികളായ സ്ത്രീകളെയാകെ അവഹേളിക്കുന്നതായിരുന്നു. ബിജെപി ഇക്കാര്യം അന്ന് തുറന്നു കാട്ടിയിരുന്നു. പക്ഷെ കോണ്‍ഗ്രസ്സുകാര്‍ ജനങ്ങളെ സമീപിക്കേണ്ടി വന്നപ്പോള്‍ പലതും മറച്ചു വെയ്ക്കുകയോ ചെയ്യുന്നു. ജനം അതൊക്കെ മറന്നു എന്ന തെറ്റിധാരണയിലാണ് കോണ്‍ഗ്രസ്സുകാരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ശശി തരൂര്‍ വിവാഹം കഴിച്ച മൂന്ന് സ്ത്രീകളില്‍ രണ്ടുപേര്‍ മരണമടയാനുണ്ടായ സാഹചര്യം ബിജെപി തെരഞ്ഞെടുപ്പ് വിഷയം ആക്കാന്‍ ഉദ്ദേശിക്കുന്നില്ലെന്നും ശ്രീധരന്‍ പിള്ള വ്യക്തമാക്കി. വീണ്ടും സ്ഥാനാര്‍ഥിയാവുന്ന ശശി തരൂര്‍ ശബരിമല വിഷയത്തില്‍ തന്റെ നിലപാട് വ്യക്തമാക്കണം. പറഞ്ഞത് തെറ്റാണ് എന്ന് ബോധ്യമായാല്‍ അദ്ദേഹം സ്ത്രീജനങ്ങളോട് പരസ്യമായി മാപ്പു പറയണം. തരൂര്‍ വിവാദ പ്രസ്താവനയില്‍ ഉറച്ചു നില്‍ക്കുന്നുവെങ്കില്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം അദ്ദേഹത്തിന്റെ
പ്രസ്താവന ശരി വെക്കുന്നുണ്ടോ എന്ന് വ്യക്തമാക്കണം. ശബരിമല വിശ്വാസികളുടെ വികാരം വില്പനച്ചരക്കാക്കാന്‍ ബിജെപി
ഉദ്ദേശിക്കുന്നില്ല. ശബരിമല പ്രശനം ഒരു രാഷ്ട്രീയ ആയുധമല്ല. അതൊരു വികാരമാണ്.വിശ്വാസികളായ ജനങ്ങളുടെ ഈ വികാരം തെരെഞ്ഞെടുപ്പില്‍ പ്രതിഫലിക്കുക തന്നെ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

ഇന്ന് ബിജെപി നാല് മേഖലകളില്‍ ആരംഭിക്കുന്ന പരിവര്‍ത്തന യാത്രകള്‍ കോണ്‍ഗ്രസിനും സി.പി.എമ്മിനും ശക്തമായ താക്കീതായിരിക്കും.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ'ലിക്വിഡേഷന്‍' ആയിരിക്കും കോണ്‍ഗ്രസുമായുള്ള ബന്ധത്തിന്റെ അന്തിമ ഫലം എന്നും പിള്ള പറഞ്ഞു. ബംഗാളില്‍ സി.പി.എം കോണ്‍ഗ്രസിനൊപ്പം നില്‍ക്കാന്‍ തീരുമാനിച്ചതിനെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ ചോദിച്ചപ്പോഴാണ് ഇക്കാര്യം വ്യക്തമാക്കിയത്. ശബരിമല സമരം ബി.ജെ.പിക്ക് പുതിയ ഉണര്‍വാണ് നല്‍കിയത്. തിരുവനന്തപുരം, ആറ്റിങ്ങല്‍, തൃശൂര്‍ മണ്ഡലങ്ങളില്‍ വിജയിക്കാന്‍ കഴിയുമെന്നാണ് ബി.ജെ.പി വിലയിരുത്തുന്നത്. തിരുവനന്തപുരത്ത് മുന്‍ സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ തന്നെ സ്ഥാനാര്‍്ത്ഥിയാക്കണമെന്നാണ് ജില്ലാ നേതൃത്വത്തിന്റെ ആഗ്രഹം. മേഘാലയാ ഗവര്‍ണറായ കുമ്മനത്തിന് മത്സരിക്കാന്‍ ദേശീയനേതൃത്വം അനുമതി നല്‍കുമോ എന്ന് കാത്തിരുന്ന് കാണാം.

ആറ്റിങ്ങലില്‍ എ. സമ്പത്തിനെതിരെ പാര്‍ട്ടിയില്‍ നിന്ന് തന്നെ പടപ്പുറപ്പാടുണ്ടെന്നാണ് സൂചന. കോണ്‍ഗ്രസില്‍ നിന്ന് അടൂര്‍പ്രകാശായിരിക്കും മത്സരിക്കുക. ബിജെപിക്കായി ടി.പി സെന്‍കുമാറായിരിക്കും സ്്ഥാനാര്‍ത്ഥി. ഹൈന്ദവ വോട്ടുകള്‍ സെന്‍കുമാറിന് ലഭിക്കുമെന്നാണ് ബി.ജെ.പിയുടെ വിലയിരുത്തല്‍. ക്രിസ്ത്യന്‍-മുസ്്‌ലിം വോട്ടുകള്‍ അടൂര്‍പ്രകാശിനും സമ്പത്തിനുമായി വിഭജിച്ച് പോകുമ്പോള്‍ ഹൈന്ദവ വോട്ടുകള്‍ നേടാനായാല്‍ വിജയിക്കാമെന്നും പ്രതീക്ഷിക്കുന്നു. ശബരിമല സമരത്തിലൂടെ പാര്‍ട്ടിക്ക് പുതിയ ഊര്‍ജ്ജം നല്‍കിയ കെ.സുരേന്ദ്രനെ തൃശൂരില്‍ മത്സരിപ്പിക്കണമെന്ന് ജില്ലാ നേതൃത്വം ആദ്യമേ ആവശ്യപ്പെട്ടു. ക്രിസ്ത്യന്‍ വോട്ടുകള്‍ കോണ്‍ഗ്രസ് കൊണ്ടുപോകുമ്പോള്‍ ഹൈന്ദവ വോട്ടുകളുമായി സുരേന്ദ്രന് വിജയിക്കാമെന്ന് വിശ്വസിക്കുന്നു. കാരണം സി.പി.ഐ സ്ഥാനാര്‍ത്ഥി രാജാജി മാത്യുവാണ്.  

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മെസ്സി പടയ്ക്കെതിരെ കൂടോത്രവുമായി ഗ്രൗണ്ടിൽ ഒരു മന്ത്രവാദി; വെള്ള പൊടി ഊതി പറപ്പിച്ചു; ലോകകപ്പ് കിരീടം പോർച്ചുഗലിനായിരിക്കുമെന്നും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ടീമാണ് ഇത്തവണ ചാമ്പ്യന്മാരാകുകയെന്നാണ് നാന  (1 minute ago)

ബിജെപി കൗൺസിലർ ആർ സുഗതന് ജാമ്യമില്ല; രണ്ട് ജാമ്യാപേക്ഷകളും നെടുമങ്ങാട് കോടതി തള്ളി; സുഗതന്റെ രാഷ്ട്രീയഭാവി എന്താകും?  (5 minutes ago)

സൂര്യയും മമിതാ ബൈജൂവും കേന്ദ്ര കഥാപാത്രങ്ങളാകുന്ന വിശ്വനാഥന്‍ ആന്റ് സണ്‍സ് ആഗസ്റ്റ് പതിന്നാലിന്  (1 hour ago)

മെഡിക്കല്‍ കോളജില്‍ രോഗികള്‍ തറയില്‍ കിടക്കുന്നത് ഒഴിവാക്കാന്‍ ഇടപെടലുമായി ആരോഗ്യവകുപ്പ്  (1 hour ago)

വിജയനും ഗോവിന്ദനും വേണ്ട പാര്‍ട്ടിയെ തിരിച്ചു പിടിക്കണം ! CPMല്‍ പുതുവിഭാഗം തലപൊക്കി ബേബിയുടെ പിന്തുണ; വന്‍ ട്വിസ്റ്റ്  (2 hours ago)

കണ്ണീര്‍കാഴ്ചയായി ഖമനേയിയുടെ മൃതദേഹത്തിനരികെ 14 മാസം മാത്രം പ്രായമുള്ള കൊച്ചുമകളുടെ കുഞ്ഞ് ശവപ്പെട്ടി  (2 hours ago)

കമ്മിണി ഗീനാ കുമാരി വക്കീല്‍ കുപ്പായം അഴിച്ചുവെച്ചോ ! EDയെ തൊട്ട CPM ഗുണ്ടകളെ താങ്ങിയവരെ തൂക്കാന്‍ കേന്ദ്രം ?  (2 hours ago)

തെറ്റ് തിരുത്തിയാല്‍ ടി കെ ഗോവിന്ദനും വി കുഞ്ഞികൃഷ്ണനും പാര്‍ട്ടിയില്‍ വരുന്നതില്‍ തടസ്സമില്ലെന്ന് എം വി ജയരാജന്‍  (2 hours ago)

നിയമസഭയിലോട്ട് ഇനിയില്ല ? ഒരു വിലയുമില്ല, കൂടെയുള്ളവരും ആട്ടുന്നു ! സമനിലതെറ്റി വിജയന്‍ VD-ചെന്നിത്തല കൂട്ടച്ചിരി  (2 hours ago)

കണ്ടാൽ മാന്യന്മാർ, ചെറുപ്പക്കാർ; കാക്കി കണ്ടതും ഓടി... പിന്നാലെ പോലിസും , ഒടുവിൽ അറസ്റ്റിലായത് ചെറുപ്പക്കാരികളടക്കമുള്ള ലഹരി മാഫിയ സംഘത്തെ  (2 hours ago)

ശബരിമല സ്വർണ്ണക്കൊള്ള കേസ് പ്രതിയും, അദാനിയുടെ ആളുകളും അവിടെ ഉണ്ടായിരുന്നു; അവരുമായി തയ്യാറാക്കിയ ഡീലാണ് ഇപ്പോൾ പുറത്തു വരുന്നത്, വിഴിഞ്ഞത്തെ MSCക്ക് വിൽക്കാൻ അനുവദിക്കില്ല; എം വി ​ഗോവിന്ദൻ  (2 hours ago)

ഇടനിലക്കാരെ വെച്ച് കോടികൾ കൊടുത്ത് ആരെയും വശത്താക്കേണ്ട ഗതികേട് പാർട്ടിക്ക് ഇല്ല, സിനിമ വേഷധാരികളായ ചില രാഷ്ട്രീയക്കാർ ബിജെപിയെ വലിച്ചിഴയ്ക്കും; അമ്മ സംഘടന വിവാദത്തിൽ ഇടപെടാനില്ലെന്ന് എസ് സുരേഷ്  (2 hours ago)

തിരുവനന്തപുരം ആര്യനാട് പൊലീസിനെ ആക്രമിച്ചത് സോഷ്യൽ മീഡിയ താരം.  (3 hours ago)

"ഇവിടം തങ്ങളുടെ ജലാതിർത്തി" ഹോർമൂസിൽ ഇറാന്റെ ആ നീക്കം നടപ്പായാൽ വീണ്ടും യുദ്ധം!!!  (3 hours ago)

കൈയ്യും കാലും പിടിച്ച് കെട്ടി ആസിഡ് കുടിപ്പിച്ച് കൊന്നു; ഭാര്യ നോക്കി നിൽക്കെ 23കാരനോട് മാതാപിതാക്കളുടെ കൊടുംക്രൂരത  (3 hours ago)

Malayali Vartha Recommends