Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

ഹർത്താലിനെതിരെ വീണ്ടും ഹൈക്കോടതി; എന്ത് പ്രകോപനം ഉണ്ടായാലും നിയമം കയ്യിലെടുക്കാൻ ആർക്കും അധികാരമില്ല

06 MARCH 2019 11:42 AM IST
മലയാളി വാര്‍ത്ത

മിന്നൽ ഹർത്താലിനെതിരെ വീണ്ടും ഹൈക്കോടതി . ഹർത്താലുകൾ ആർക്കും ഉപകാരപ്പെടുന്നില്ലെന്ന് ഹൈക്കോടതി അഭിപ്രായപ്പെട്ടു . പ്രകോപനം എന്തായാലും നിയമം കയ്യിലെടുക്കാൻ ആർക്കും അധികാരമില്ലെന്ന് കോടതി വ്യക്തമാക്കി.

കാസർഗോഡ് പെരിയ ഇരട്ടക്കൊലപാതകത്തെ തുടർന്ന് യൂത്ത് കോൺഗ്രസ് അധ്യക്ഷൻ ഡീൻ കുര്യാക്കോസ് ആഹ്വാനം ചെയ്ത മിന്നൽ ഹർത്താലിന് എതിരെ എടുത്ത കോടതിയലക്ഷ്യ കേസ് പരിഗണിക്കവേയാണ് ഹർത്താലിനെതിരെ ഹൈക്കോടതി വീണ്ടും പ്രതികരിച്ചത്.

ഹർത്താലും പ്രതിഷേധപ്രകടനങ്ങളും നടത്തുന്നതിൽ തെറ്റില്ലെന്നും അത് ജനാധിപത്യപരമായ അവകാശമാണെന്നും കോടതി പറഞ്ഞു. പ്രതിഷേധിക്കാനുള്ള അവകാശം സുപ്രീം കോടതി വരെ അംഗീകരിച്ചതാണ്. എന്നാൽ മറ്റുള്ളവരും അതിൽ ചേരണമെന്ന് നിർബന്ധിക്കാൻ പാടില്ല. മറ്റുള്ളവരുടെ ഭരണഘടനാ അവകാശങ്ങളെ ഹനിക്കുന്നത് അംഗീകരിക്കാനാകില്ലെന്ന് കോടതി പറഞ്ഞു.

അതേസമയം, കോടതിയലക്ഷ്യ കേസിൽ ഡീൻ കുര്യാക്കോസ് സമർപ്പിച്ച സത്യവാങ്മൂലം ചീഫ് ജസ്റ്റിസിന്‍റെ ബഞ്ചിൽ എത്തിയില്ല. ഇത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു. സത്യവാങ്മൂലത്തിന്‍റെ വിശദാംശങ്ങൾ മാധ്യമങ്ങളിൽ വന്നിരുന്നു. കാസർകോട് യുഡിഎഫ് ജില്ലാ ഭാരവാഹിയായ കമറുദ്ദീന്‍റെ സത്യവാങ്മൂലം മാത്രമാണ് ബഞ്ചിലെത്തിയത്.

അതേസമയം മിന്നൽ, ഹർത്താലിന് ആഹ്വാനം നൽകിയിട്ടില്ലെന്നാണ് കമറുദ്ദീൻ വ്യക്തമാക്കിയത്. കമറുദ്ദീൻ ഹർത്താലിന് ആഹ്വാനം ചെയ്തിട്ടില്ലെന്ന് അദ്ദേഹത്തിന്‍റെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. മരണം നടന്ന ദിവസം ശരത്‍ലാലിന്‍റേയും കൃപേഷിന്‍റേയും മൃതദേഹം ഉണ്ടായിരുന്ന താലൂക്ക് ആശുപത്രിയിലായിരുന്നു താനെന്ന് കമറുദ്ദീൻ കോടതിയെ അറിയിച്ചു. പിതൃത്വമില്ലാത്ത ഹർത്താലാണോ യുഡിഎഫിന്‍റേതെന്ന് കോടതി ചോദിച്ചു.

യുഡിഎഫ് ഹർത്താലിന് ആഹ്വാനം ചെയ്തുവെന്ന് പത്രങ്ങളിൽ വന്നിരുന്നുവെന്ന് കോടതി പറഞ്ഞു. പത്രവാർത്തയുടെ അടിസ്ഥാനത്തിലാണ് കോടതി സ്വമേധയാ കോടതിയലക്ഷ്യ കേസെടുത്തതെങ്കിൽ അത് തെറ്റാണ് എന്നായിരുന്നു കമറുദ്ദീന്‍റെ വാദം. ഹർത്താൽ ആഹ്വാനം ഉണ്ടായിരുന്നില്ലെങ്കിൽ യുഡിഎഫ് ഹർത്താൽ ആഹ്വാനം ചെയ്തുവെന്ന പത്രവാർത്തകൾ എന്തുകൊണ്ട് നിഷേധിച്ചില്ലെന്ന് കോടതി ചോദിച്ചു.

ആര് ഹർത്താലിന് ആഹ്വാനം ചെയ്തു എന്നതല്ല, മിന്നൽ ഹർത്താൽ നടന്നു എന്നതാണ് പ്രശ്നമെന്നും കോടതി പറഞ്ഞു. ഡീൻ കുര്യാക്കോസിനെതിരെ കേസെടുക്കണമെന്ന് കോടതി ഉത്തരവിൽ ഇല്ലായിരുന്നുവെന്നും എന്നാൽ ആ രീതിയിൽ മാധ്യമങ്ങളിൽ വന്നുവെന്നും കോടതി വിമർശിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (6 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (6 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (7 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (7 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (7 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (7 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (7 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (8 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (9 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (9 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (11 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (12 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (12 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (12 hours ago)

Malayali Vartha Recommends