തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍

തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചു. വിമാനത്താവളത്തിന് തിരുവിതാംകൂര്‍ രാജ്യം നല്‍കിയ 258.06 ഏക്കര്‍ ഭൂമി നിലവില്‍ സംസ്ഥാന സര്‍ക്കാരിന്റെ ഉടമസ്ഥതയിലാണുള്ളത്. 2003 കാലഘട്ടത്തില്‍ 27 ഏക്കര്‍ ഭൂമി സൗജന്യമായി ഏറ്റെടുത്തു നല്‍കിയിരുന്നു. സ്വകാര്യവല്‍ക്കരണം ഉണ്ടാവില്ലെന്നാണ് അന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം അറിയിച്ചതെന്ന് ഹര്‍ജിയില്‍ പറയുന്നു. സ്വകാര്യവല്‍ക്കരണം ആലോചിക്കുന്നുണ്ടെങ്കില്‍ സംസ്ഥാന സര്‍ക്കാരുമായി ചര്‍ച്ച നടത്തും. സ്വകാര്യവല്‍ക്കരണം കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി കേന്ദ്രത്തിന് കത്തെഴുതി.
വിമാനത്താവളം മറ്റാര്‍ക്കെങ്കിലും നല്‍കുന്നുവെങ്കില്‍ രണ്ടു വിമാനത്താവളം നടത്തി പരിചയമുള്ള കേരള സര്‍ക്കാരിന് തന്നെ നല്‍കണം. ഡല്‍ഹി, മുംബൈ വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കുമ്പോള്‍ മുന്‍പരിചയം നിര്‍ബന്ധമായിരുന്നു. സംസ്ഥാന സര്‍ക്കാരിന് യോഗ്യതയുള്ളതിനാലാണ് മുന്‍ പരിചയമെന്ന വ്യവസ്ഥ കേന്ദ്രം ഒഴിവാക്കിയതെന്നും ഹര്‍ജി പറയുന്നു.
"
https://www.facebook.com/Malayalivartha

























