Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഭൂമിക്കടിയിൽ തുടങ്ങിയ ചലനം, തകർന്നുവീണ ഹിമാനി; നേപ്പാളിനെ നടുക്കിയ മഹാപ്രളയത്തിന് പിന്നിലെ യഥാർത്ഥ കാരണങ്ങൾ പുറത്ത്...!


ജാഗ്രതൈ! വരും മണിക്കൂറുകളിൽ ശക്തമായ കാറ്റും മഴയും; തീരദേശങ്ങളിൽ 'കള്ളക്കടൽ' ജാഗ്രതാ നിർദ്ദേശം ...


കാക്കൂരിൽ വിവാഹ ബസ് പെട്രോൾ പമ്പിലേക്ക് മറിഞ്ഞു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്..!


ഞെട്ടിപ്പിക്കുന്ന ഉപഗ്രഹ ദൃശ്യം... നേപ്പാളിൽ പ്രളയദുരന്തം; നിമിഷങ്ങൾകൊണ്ട് നിലംപൊത്തി കെട്ടിടങ്ങൾ, ഒലിച്ചുപോയി ​ഗ്രാമങ്ങൾ; 157 മരണം; 133 ഇന്ത്യക്കാരടക്കം 750-ഓളം പേരെ കാണാതായി, ഇന്ത്യയിലും ജാഗ്രത


ഓണത്തിന്‍റെ നിറക്കാഴ്ചകള്‍ക്ക് കലയുടെ ചാരുത; കനകക്കുന്നില്‍ ആഘോഷത്തിന്‍റെ പൂക്കാലം

മൂന്നാം സീറ്റ് ഉഭയകക്ഷി ചര്‍ച്ചയിലൂടെ തീരുമാനിക്കുമെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി, എറണാകുളവും വടകരയും വയനാടും ഉള്‍പ്പെടെയുള്ള സീറ്റുകളാണ് ആവശ്യപ്പെടുന്നത്

06 MARCH 2019 03:40 PM IST
മലയാളി വാര്‍ത്ത

മൂന്നാം സീറ്റ് ഉഭയകക്ഷി ചര്‍ച്ചയിലൂടെ തീരുമാനിക്കുമെന്ന് മുസ്്‌ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. എറണാകുളവും വടകരയും വയനാടും ഉള്‍പ്പെടെയുള്ള ചില സീറ്റുകളാണ് ആവശ്യപ്പെടുന്നത്. ഇക്കാര്യത്തില്‍ അന്തിമതീരുമാനം എടുത്തിട്ടില്ല. അതേസമയം സിറ്റിംഗ് എം.പിയായ കെ.വി തോമസ് തുടര്‍ച്ചയായി മത്സരിക്കുന്ന എറണാകുളം കോണ്‍ഗ്രസ് ഒരുകാരണവശാലും വിട്ട് കൊടുക്കാന്‍ സാധ്യതയില്ല. സഭകളാണ് എറണാകുളത്തെ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്നത്. അവരെ പിണക്കാന്‍ കോണ്‍ഗ്രസ് ഒരുക്കമല്ല. സിറ്റിംഗ് എം.പിമാരെ മതസരിപ്പിക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചിട്ടുണ്ട്. എന്നാല്‍ കെ.വി തോമസിനെതിരെ യൂത്ത് കോണ്‍ഗ്രസ് പടയൊരുക്കം നടത്തുന്നുണ്ട്. മണ്ഡലത്തിലെ ആലുവ ഉള്‍പ്പെടെയുള്ള മേഖലകളില്‍ മുസ്്‌ലിംലീഗിന് ഏറെ സ്വാധീനമുണ്ട്.

വടകരയില്‍ മുസ്്‌ലിംലീഗിന് മോശമല്ലാത്ത രീതിയില്‍ വോട്ടുള്ള മേഖലയാണ്. അവരുടെ കൂടെ പിന്തുണയോടെയാണ് ആര്‍.എം.പി ഒഞ്ചിയം പഞ്ചായത്തില്‍ ജയിച്ചത്. മുല്ലപ്പള്ളി ഇത്തവണ മത്സരിക്കാനില്ലാത്ത സാഹചര്യത്തില്‍ ആ സീറ്റും ലീഗ് ലക്ഷ്യം വയ്ക്കുന്നു. യൂത്ത് ലീഗ് പ്രവര്‍ത്തകനായ അരിയില്‍ ഷുക്കൂറിനെ കൊന്ന കേസിലെ പ്രതിയായ പി.ജയരാജന്‍ സി.പി.എമ്മിന് വേണ്ടി കളത്തിലിറങ്ങുമ്പോള്‍ യു.ഡി.എഫിന് വേണ്ടി ലീഗ് സ്ഥാനാര്‍ത്ഥി മത്സരിച്ചാല്‍ വലിയ വെല്ലുവിളി ഉയര്‍ത്താനാകുമെന്നും അതിലൂടെ മണ്ഡലം നിലനിര്‍ത്താനാകുമെന്നും ലീഗ് വിലയിരുത്തുന്നു. വടകരയില്‍ ഇതുവരെ ആരെ മത്സരിപ്പിക്കണമെന്ന കാര്യത്തില്‍ കോണ്‍ഗ്രസ് ഇതുവരെ തീരുമാനം എടുത്തിട്ടില്ല. 

വയനാട് ഒരു ചെറിയ മുസ്്‌ലിംലീഗ് കോട്ടയാണ്. അവിടെ നിന്ന് ചുരമിറങ്ങി വന്ന കെ.എം ഷാജിയാണ് അഴിക്കോട് ഹരിതപതാക പാറിച്ചത്. കോണ്‍ഗ്രസിലെ എം.ഐ ഷാനവാസ് അന്തരിച്ചതിനാല്‍ അവിടെ ആരെ മത്സരിപ്പിക്കണമെന്ന കാര്യത്തില്‍ അന്തിമതീരുമാനം എടുത്തിട്ടില്ല. എസ്.ടി.യു നേതാവായ റഹ്മത്തുള്ളയെ അവിടെ മത്സരിപ്പിക്കാന്‍ ലീഗിന് മോഹമുണ്ട്. സി.പി.ഐയിലായിരുന്നപ്പോള്‍ റഹ്മത്തുള്ള വയനാട്ടില്‍ നല്ല മത്സരം കാഴ്ചവെച്ചിരുന്നു. ഏത് സീറ്റായിരിക്കും കിട്ടുക എന്നത് കോണ്‍ഗ്രസുമായുള്ള ഉഭയകക്ഷി ചര്‍ച്ചയ്ക്ക് ശേഷമായിരിക്കും അന്തിമ തീരുമാനം ഉണ്ടാവുക. യു.ഡി.എഫിലെ ഏറ്റവും ശക്തമായ ഘടകക്ഷിയാണ് ലീഗ്. ലീഗിനെ പിണക്കി കോണ്‍ഗ്രസിന് മുന്നോട്ട് പോകാനാകില്ല. അതിനാല്‍ അവരുടെ വെല്ലുവിളിയെ എങ്ങനെ പരിഹരിക്കാനാവും എന്ന് കാത്തിരുന്ന് കാണാം. രാഹുല്‍ ഗാന്ധിയുമായുള്ള ചര്‍ച്ചയിലും മൂന്ന് സീറ്റ് വേണമെന്ന് ലീഗ് ആവശ്യപ്പെട്ടിരുന്നു.

കേരളത്തിലെ കോണ്‍ഗ്രസ് നേതൃത്വം ഉമ്മന്‍ചാണ്ടിയുടെ കയ്യിലായിരുന്നെങ്കില്‍ ലീഗിന്റെ പ്രശ്‌നം അദ്ദേഹം ലളിതമായി പരിഹരിക്കുമായിരുന്നു. മുല്ലപ്പള്ളിയും ചെന്നിത്തലയും നയിക്കുന്ന യു.ഡി.എഫിനോട് ലീഗ് നേതൃത്വത്തിന് അത്ര താല്‍പര്യമില്ല. അതിനാല്‍ ലീഗിന്റെ സമ്മര്‍ദ്ദത്തിന് പിന്നില്‍ ഉമ്മന്‍ചാണ്ടിയുടെ കളിയുണ്ടോ എന്നും സംശയമുണ്ട്. ഉമ്മന്‍ചാണ്ടിയെ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കണമെന്ന ആവശ്യം ഉയര്‍ന്നപ്പോള്‍ തന്നെ ലീഗ് നേതൃത്വം അതൃപ്തി അറിയിച്ചിരുന്നെന്നാണ് വിവരം. ചെന്നിത്തലയുടെ നേതൃത്വത്തില്‍ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനെ നേരിട്ടാല്‍ വലിയ തിരിച്ചടിയുണ്ടാകുമെന്നും ലീഗ് വിലയിരുത്തുന്നുണ്ട്. അതേസമയം മൂന്നാംസീറ്റ് ചോദിച്ച് വിലപേശിയ ശേഷം നിയമസഭാ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ സീറ്റുകള്‍ വാങ്ങുകയാണ് ലീഗിന്റെ തന്ത്രമെന്നും ആരോപണമുണ്ട്. 

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഹരിയാന്‍വി ഗായകനും യൂട്യൂബറുമായ അങ്കിത് ബല്യാന്‍ വെടിയേറ്റ് മരിച്ചു  (6 hours ago)

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ: നടുക്കവും വിഷമവും തോന്നി, ഷൗക്കത്തലിയുടെ മരണം നമ്മുടെ പരാജയം  (7 hours ago)

നേപ്പാളിനെ ആശങ്കപ്പെടുത്തി മുന്നറിയിപ്പുമായി ചൈന  (7 hours ago)

കേരളത്തിൽ നിന്നുള്ളവരുമായി ബന്ധപ്പെടാൻ കഴിഞ്ഞില്ല...നേപ്പാളിലെ മിന്നൽ പ്രളയം; മരണ സംഖ്യ 270ആയി ഉയർന്നു  (7 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയത്തിന് സാധ്യത....പുതുതായി രൂപപ്പെട്ട തടാകത്തിന്റെ മൺതിട്ട 72 മണിക്കൂറിനകം ഏതുനിമിഷവും തകരാൻ സാധ്യത  (7 hours ago)

ഇന്ത്യയ്ക്ക് തലയ്ക്ക് മുകളിൽ ചൈനയുടെ 'ടൈം ബോംബ്'! ജല ബോംബ് പിളർന്നാൽ രാജ്യം അപ്രത്യക്ഷം.. മുന്നറിയിപ്പ്!  (8 hours ago)

ഹോട്ടലില്‍ മന്തിക്കൊപ്പം അധികം റൈസ് ആവശ്യപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദനം; കടയുടമയടക്കം മൂന്ന് പേര്‍ കസ്റ്റഡിയില്‍  (8 hours ago)

റിയാദില്‍ ചികിത്സയിലിരിക്കെ ഇറങ്ങിപ്പോയ മലയാളി യുവാവ് മരിച്ച നിലയില്‍  (8 hours ago)

പ്രവാസിയെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച് പണം കവര്‍ന്ന സംഭവം: ഒളിവില്‍പോയ 12 പേര്‍ക്കെതിരെ കേസെടുത്ത് പൊലീസ്  (9 hours ago)

ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കിയ സംഭവം ; ഗതാഗത വകുപ്പ് സെക്രട്ടറി ടി.വി അനുപമ അന്വേഷിക്കും  (9 hours ago)

പരിശീലന വിമാനം തകര്‍ന്ന് ട്രെയിനി പൈലറ്റിനും ഇന്‍സ്ട്രക്ടര്‍ക്കും ദാരുണാന്ത്യം  (9 hours ago)

വാഹനത്തിന് ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റ് ലഭിച്ചില്ല; ഓട്ടോ ഡ്രൈവര്‍ ജീവനൊടുക്കി  (12 hours ago)

കാറിടിച്ച് വഴിയാത്രക്കാരന്‍ മരിച്ച സംഭവത്തില്‍ ഡിവൈഎഫ്‌ഐ നേതാവുള്‍പ്പെടെ രണ്ടുപേര്‍ അറസ്റ്റില്‍  (12 hours ago)

നേപ്പാളിലെ മിന്നല്‍ പ്രളയം: വെള്ളപ്പൊക്കത്തില്‍ മരണസംഖ്യ 270 കടന്നു  (13 hours ago)

എംഐടി-ഡബ്ല്യുപിയുവിൽ റെക്കോർഡ് പ്ലേസ്‌മെന്റ്...  (13 hours ago)

Malayali Vartha Recommends