Widgets Magazine
29
Jun / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം


പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .

എന്റെ മനോവീര്യം കെടുത്താന്‍ നിങ്ങള്‍ വിചാരിച്ചാല്‍ നടക്കില്ല; ബി.ജെ.പിക്ക് തുറന്ന കത്തെഴുതി ബിന്ദു അമ്മിണി

26 APRIL 2019 06:57 PM IST
മലയാളി വാര്‍ത്ത

More Stories...

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...

ലോട്ടറി ഭാഗ്യവും ബാല്യകാല സുഹൃത്തുക്കളുടെ കണ്ടുമുട്ടലും! ധനു രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക

ശബരിമല യുവതി പ്രവേശനം അനുവദിച്ചുകൊണ്ടുള്ള സുപ്രീം കോടതിയുടെ നിർണായകമായ ഉത്തരവ് വന്നതിന് ശേഷം ശബരിമലയില്‍ പ്രവേശിച്ച ബിന്ദു അമ്മിണിക്കെതിരെ സൈബറിടങ്ങളില്‍ നിരവധി ആക്രമണങ്ങള്‍ നടന്നിരുന്നു. എന്നാൽ തനിക്കെതിരെ സംഘപരിവാര്‍ വ്യാജ വീഡിയോയുമായി ഇറങ്ങിയിരിക്കുകയാണെന്ന ആരോപണവുമായി ബിന്ദു അമ്മിണി രംഗത്തെത്തിയിരിക്കുകയാണ്. ഈ പ്രവര്‍ത്തികൊണ്ടൊന്നും തന്റെ മനോവീര്യം കെടുത്താനാവില്ലെന്നും ജീവനുള്ളിടത്തോളം സംഘപരിവാറിനെതിരെ പോരാടും എന്നും, ബിജെപി പകര്‍ന്നു കൊടുത്ത വര്‍ഗ്ഗീയ-ജാതീയ വിഷം ചീറ്റുന്ന അണികള്‍ സ്ത്രീത്വത്തെ അപമാനിച്ചു കൊണ്ടിരിയ്ക്കുന്നു എന്നും ബിന്ദു അമ്മിണി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിക്കുന്നു. ബി.ജെ.പിക്ക് ഒരു തുറന്ന കത്ത് എന്ന തലക്കെട്ടോടുകൂടിയാണ് കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം ഇങ്ങനെ;

ബി.ജെ.പിയ്ക്ക് ഒരു തുറന്ന കത്ത്

ഞാന്‍ ബിന്ദു അമ്മിണി. ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച്‌, നിയമവാഴ്ച അംഗീകരിച്ച്‌, സുപ്രീം കോടതി വിധി അനുസരിച്ച്‌ ശബരിമല ദര്‍ശനം നടത്തി എന്ന ഒറ്റക്കാരണത്താല്‍ എനിക്കെതിരെ അശ്ലീല സൈബര്‍ ആക്രമണം നടത്തുന്നവരാണ് യഥാര്‍ത്ഥ ഹിന്ദുക്കള്‍ എങ്കില്‍ ആ ഹിന്ദു മതത്തില്‍ ഏതെങ്കിലും തരത്തില്‍ ഞാന്‍ ഉള്‍പ്പെടുന്നു എങ്കില്‍ എനിക്ക് അപമാനം തോന്നുന്നു.

എന്റെ മനോവീര്യം കെടുത്താന്‍ നിങ്ങള്‍ വിചാരിച്ചാല്‍ നടക്കില്ല. എനിക്കെതിരെ നിങ്ങള്‍ തൊടുക്കുന്ന വിഷം പുരട്ടിയ അമ്ബുകള്‍ എന്റെ മനോവീര്യം കൂട്ടുകയാണ്. എന്റെ ശക്തി - പോരാട്ട വീര്യം പതിന്‍മടങ്ങ് വര്‍ദ്ധിപ്പിയ്ക്കുകയാണ്. സംഘ പരിവാറിനെതിരെ പോരാടാന്‍ പ്രാപ്തമാക്കുകയാണ്.

എന്റെ കൊക്കില്‍ ജീവനുള്ളിടത്തോളം സംഘപരിവാറിനെതിരെ ഞാന്‍ ശക്തമായ് തിരിച്ചടിക്കും. ബി.ജെ.പി യുടേയും അനുബന്ധ സംഘടനകളുടെയും അണികളുടെ സംസ്കാര ശൂന്യതയ്ക്ക് കാരണക്കാര്‍ നിങ്ങളാണ് നിങ്ങള്‍ മാത്രം. നിങ്ങള്‍ പകര്‍ന്നു കൊടുത്ത വര്‍ഗ്ഗീയ-ജാതീയ വിഷം ചീറ്റുന്ന അണികള്‍ സ്ത്രീത്വത്തെ അപമാനിച്ചു കൊണ്ടിരിയ്ക്കുന്നു. ദളിതരെ കൂട്ടക്കൊല ചെയ്തു കൊണ്ടിരിയ്ക്കുന്നു.. ദളിത് സ്ത്രീകളെ നഗ്നരായ് നടത്തി ആനന്ദിക്കുന്നു. മുസ്ലീം ബാലികമാരെ തെരഞ്ഞു പിടിച്ച്‌ ബലാത്സംഗം ചെയ്യുന്നു.

ഇപ്പോള്‍ എന്റെ മനോവീര്യം കെടുത്താന്‍ എന്റേത് എന്നു പറഞ്ഞ് മോര്‍ഫ് ചെയ്ത് അശ്ലീല - വ്യാജ വീഡിയോ പ്രചരിപ്പിച്ചു കൊണ്ടിരിയ്ക്കുന്നു. തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സ്ത്രീയുടെ മാനത്തിന് വില പറയുന്ന ഒരു പാര്‍ട്ടിയായ് ബി ജെ പി തരം താഴുന്നത് അപമാനം. നിങ്ങള്‍ എന്താ വിചാരിച്ചത് ആ വീഡിയോ കണ്ട് ഞാന്‍ കെട്ടിത്തൂങ്ങിച്ചാവുമെന്നോ. നിങ്ങള്‍ക്ക് തെറ്റി സംഘ പരിവാറിനെതിരായ് ഞാന്‍ പോരാടുക തന്നെ ചെയ്യും. നിങ്ങള്‍ക്ക് അഭിമാനമുണ്ടെങ്കില്‍ നിങ്ങളുടെ അണികളെ സംസ്കാരം പഠിപ്പിയ്ക്കൂ , സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിപ്പിക്കൂ , മര്‍ദ്ദിതരോട് സഹാനുഭൂതിയോടെ പെരുമാറാന്‍ പഠിപ്പിയ്ക്കു, മാനവികത പഠിപ്പിയ്ക്കൂ. ഞാന്‍ പോരാടുക തന്നെ ചെയ്യും. അവസാന ശ്വാസം വരെ എന്ന് ബിന്ദു അമ്മിണി ഫേസ്ബുക്കിൽ കുറിച്ചു.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിലെ ജലോത്സവ സീസണ് തുടക്കം കുറിച്ച് ചമ്പക്കുളം മൂലം വള്ളംകളി ഇന്ന് നടക്കും... ഏഴ് ചുണ്ടൻ വള്ളങ്ങളാണ് ഇത്തവണ രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാട്ടത്തിന് ഇറങ്ങുക  (29 minutes ago)

ദക്ഷിണാഫ്രിക്കയെ ഒറ്റ ഗോളിന്‌ കീഴടക്കി കാനഡ ലോകകപ്പ്‌ ഫുട്‌ബോൾ പ്രീ ക്വാർട്ടറിൽ...  (45 minutes ago)

കേരളത്തിൽ ഇന്ന് അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് പ്രവചനം..... രണ്ട് ജില്ലകളിൽ ഓറ‍ഞ്ച് അലർട്ട്... 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു...  (1 hour ago)

കലാകാരന്മാർക്ക് പേരും പ്രശസ്തിയും വാഹന ഭാഗ്യവും! മിഥുനം, കർക്കിടകം രാശിക്കാർക്ക് ഇന്ന് ഐശ്വര്യം!  (1 hour ago)

കണ്ണീർക്കാഴ്ചയായി... പാറമടക്കുളത്തിൽ കുളിക്കാനിറങ്ങിയ വിദ്യാർഥികൾ മുങ്ങിമരിച്ചു....  (1 hour ago)

ദമ്മാമിലുണ്ടായ വാഹനാപകടത്തിൽ രണ്ട് കണ്ണൂർ സ്വദേശികൾക്ക് ദാരുണാന്ത്യം  (1 hour ago)

പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം ഇന്ന് പുനരാരംഭിക്കും.... ഇന്നും നാളെയും ധനാഭ്യർത്ഥനകൾ പരി​ഗണിക്കും.... വീര്യം കുറഞ്ഞ മദ്യത്തിന്‌ നികുതി നിശ്‌ചയിച്ചതടക്കമുള്ള ധനബില്ലുകൾ ബുധനാഴ്‌ചയാണ്‌ സഭയിലെത്തുക  (2 hours ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (10 hours ago)

തിരുവനന്തപുരത്ത് നിന്നും കാണാതായ യുവതിയെ കണ്ടെത്തി  (10 hours ago)

കൂട്ടുകാര്‍ക്ക് മെസേജ് അയച്ച് 18കാരന്‍ തൂങ്ങിമരിച്ചു  (11 hours ago)

കേരളാ ഹൗസിൽ തീയിട്ട് പിണറായി..!വിജയനെ തൊട്ടതും സതീശൻ ചോദിക്കാൻ ഇറങ്ങി IAS അശ്വതി ശ്രീനിവാസൻ നിർത്തി പൊരിച്ചു  (11 hours ago)

തമിഴ്‌നാട് സര്‍ക്കാരിന്റെ ഡല്‍ഹി പ്രതിനിധി നിയമനത്തില്‍ തര്‍ക്കം തുടരുന്നു  (11 hours ago)

ലോകത്തിലെ ഏറ്റവും സന്തോഷമുള്ള രാജ്യത്ത് മലയാളികൾക്ക് അവസരം ഫിൻലാൻഡ് Work Visa, ചെലവ് PR-എങ്ങനെ എടുക്കാം ...? വീഡിയോ skip ചെയ്യാതെ കാണൂ  (11 hours ago)

സൗദിയില്‍ അരാംകോയുടെ ഹെലികോപ്റ്റര്‍ തകര്‍ന്ന് 14 മരണം  (11 hours ago)

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: ഗീന കുമാരിയെ ജില്ല പബ്ലിക് പ്രോസികൂട്ടര്‍ സ്ഥാനത്ത് നിന്നും നീക്കി  (11 hours ago)

Malayali Vartha Recommends