Widgets Magazine
02
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

' എയര്‍ ഇന്ത്യ എക്സപ്രസിന് 14 വയസ് തികയുന്നു ; കഴിഞ്ഞ നാല് വര്‍ഷത്തിനിടെ വമ്പൻ ലാഭം

26 APRIL 2019 01:09 PM IST
മലയാളി വാര്‍ത്ത

2005 ഏപ്രില്‍ 29 നാണ് എയർ ഇന്ത്യ പറന്നു തുടങ്ങിയത് .ഇപ്പോൾ കഴിഞ്ഞ നാല് വര്‍ഷമായി ലാഭത്തിലാണ്. നിലവില്‍ കേരളത്തില്‍ നിന്നാണ് എയര്‍ ഇന്ത്യ എക്സപ്രസ് ഏറ്റവും കൂടുതല്‍ സര്‍വീസുകള്‍ ഓപ്പറേറ്റ് ചെയ്യുന്നത്. 2005 ല്‍ കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവടങ്ങളില്‍ നിന്ന് ഒരേസമയം ദുബായിയിലേക്ക് പറന്നാണ് എയര്‍ ഇന്ത്യ എക്സപ്രസ് ആകാശയാത്രയിൽ സജീവമായത്.

നിലവില്‍ 25 വിമാനങ്ങളാണ് എയര്‍ ഇന്ത്യ എക്സപ്രസിനുളളത്. ഇതില്‍ 17 വിമാനങ്ങള്‍ പഴയ സംവിധാനങ്ങളോട് കൂടിയവയായിരുന്നു. യാത്രക്കാരുടെ നിരന്തര വിമര്‍ശനങ്ങളെ തുടര്‍ന്ന് പുതിയ സീറ്റുകള്‍ ഘടിപ്പിച്ച് വിമാനങ്ങള്‍ ആധൂനികവല്‍ക്കരിച്ചിരുന്നു. ഓരോ വിമാനത്തിലും 189 സീറ്റുകളാണുളളത്.

ഇന്ധന വിലയിലുണ്ടായ കുതിപ്പും, ഡോളറിന്‍റെ മൂല്യവര്‍ധനയും ഇന്ത്യയിലെ മിക്ക വിമാനക്കമ്പനികളുടെയും ബാലസ്ഷീറ്റില്‍ ബാധ്യത വര്‍ധിച്ചപ്പോഴും എയര്‍ ഇന്ത്യ കൂളായി 250 കോടിയിലധികം രൂപയുടെ അറ്റാദായം നേടിയെടുത്തു.

മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് പ്രവര്‍ത്തന ചെലവ് കൂടിയതിനാല്‍ ലാഭത്തില്‍ കഴിഞ്ഞ സാമ്പത്തിക വര്‍ഷം കുറവ് സംഭവിച്ചിട്ടുണ്ട്. 2017 -18 ല്‍ 262 കോടി രൂപയായിരുന്നു അറ്റാദായം. കഴിഞ്ഞ നാല് വര്‍ഷമായി കമ്പനി ലാഭത്തിലാണ്.

2021 ഓടെ വിമാനങ്ങളുടെ എണ്ണം 36 ആക്കി ഉയര്‍ത്താനാണ് എയര്‍ ഇന്ത്യ എക്സപ്രസിന്‍റെ ആലോചന. നിരവധി ചെറിയ നഗരങ്ങളില്‍ നിന്ന് സര്‍വീസ് തുടങ്ങാനും കമ്പനി ആലോചിച്ച് വരുകയാണ്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വീട്ടിൽ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെയാണ് വിടവാങ്ങൽ  (3 hours ago)

നാസയുടെ ആ‌ർട്ടെമിസ് രണ്ടാം ദൗത്യത്തിന്റെ വിക്ഷേപണം ഇന്ത്യൻ സമയം പുലർച്ചെ 4.06ന് ...  (3 hours ago)

  തൊണ്ടിമുതൽ കേസിലെ ശിക്ഷ മരവിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് മുൻമന്ത്രി ആന്റണി രാജു സുപ്രീംകോടതിയിൽ  (4 hours ago)

സ്വര്‍ണക്കൊള്ള സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുമെന്ന് കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്  (4 hours ago)

  ഇന്ത്യന്‍ പ്രീമിയര്‍ ലീ​ഗ്... ലക്‌നൗ സൂപ്പര്‍ ജയന്റ്‌സിനെതിരെ ഡല്‍ഹി ക്യാപിറ്റല്‍സിന് ആറ് വിക്കറ്റ് ജയം  (4 hours ago)

. ദേശീയപാതയിൽ ബൈക്ക് അപകടത്തിൽ യുവാവിന് ദാരുണാന്ത്യം  (5 hours ago)

ഭാഗ്യാനുഭവങ്ങളും സമ്മാനങ്ങളും! കർക്കിടകം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!  (5 hours ago)

ക്രിസ്തുദേവന്റെ അന്ത്യ അത്താഴത്തിന്റെ സ്മരണ പുതുക്കി വിശ്വാസികൾ ഇന്ന് പെസഹ ആചരിക്കും... .  (5 hours ago)

വാഹനാപകടത്തിൽ അധ്യാപികയ്ക്ക് ദാരുണാന്ത്യം  (5 hours ago)

നാസയുടെ ആർട്ടെമിസ്-II ദൗത്യവുമായി നാസ....  (6 hours ago)

വെള്ളം നിറച്ച ബലൂണുകള്‍ ബൈക്ക് യാത്രക്കാര്‍ക്കു നേര്‍ക്കെറിഞ്ഞ് അപകടത്തില്‍പെട്ട സംഭവം ; വാഹന ഉടമയ്‌ക്കെതിരെ കേസെടുത്ത് പൊലീസ്  (9 hours ago)

അയല്‍വീട്ടില്‍ സിസിടിവി വയ്ക്കുന്നതു തടയാന്‍ ചെന്ന സ്ത്രീ വീടിന്റെ മുറ്റത്തു മരിച്ചനിലയില്‍  (9 hours ago)

മകള്‍ മരിച്ചിട്ട് ഒരു വര്‍ഷം പിന്നിട്ടപ്പോള്‍ ഹോട്ടല്‍ ഉടമയായ അച്ഛനും ജീവനൊടുക്കി  (9 hours ago)

കോണ്‍ഗ്രസ് അപകടകാരിയായി മാറിയിരിക്കുകയാണെന്ന് മോദി  (10 hours ago)

ഹോം വോട്ടുചെയ്തു മിനിറ്റുകള്‍ക്കകം വയോധികന്‍ വിടവാങ്ങി  (12 hours ago)

Malayali Vartha Recommends