ഇന്ത്യന്‍ മഹാ സമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്ത് രൂപം കൊണ്ടിരുന്ന ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദം ആയി മാറുകയും അത് തമിഴ്‌നാട്, ആന്ധ്ര തീരത്തെ ലക്ഷ്യമാക്കി മുന്നേറുകയും ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ കേന്ദ്രം

ഇന്ത്യന്‍ മഹാ സമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്ത് രൂപം കൊണ്ടിരുന്ന ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദം ആയി മാറുകയും അത് തമിഴ്‌നാട്, ആന്ധ്ര തീരത്തെ ലക്ഷ്യമാക്കി മുന്നേറുകയും ചെയ്യുന്നതായി കേന്ദ്ര കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കി. അടുത്ത 24 മണിക്കൂറില്‍ ഒരു അതിതീവ്ര ന്യൂനമര്‍ദമായി മാറുന്ന സിസ്റ്റം ശേഷമുള്ള 12 മണിക്കൂറില്‍ ഒരു ചുഴലിക്കാറ്റായി മാറുമെന്ന് പ്രവചിക്കുന്നു. ഏപ്രില്‍ 29 നോട് കൂടി അതിതീവ്ര ചുഴലിക്കാറ്റായി മാറുമെന്ന് പ്രതീക്ഷിക്കുന്ന സിസ്റ്റം ഏപ്രില്‍ 30 ന് തമിഴ്!നാട് , ആന്ധ്ര തീരത്തോട് അടുത്ത് എത്താനാണ് സാധ്യത.
ഏപ്രില്‍ 29, 30 ദിവസങ്ങളില്‍ കേരളത്തില്‍ വിവിധയിടങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുറപ്പെടുവിച്ചിരിക്കുന്നു.
ന്യൂനമര്‍ദ്ദത്തിന്റെ പ്രഭാവത്തില്‍ കേരളത്തില്‍ 28ന് രാവിലെ മുതല്‍ മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ വേഗത്തിലും ചില അവസരങ്ങളില്‍ 50 കിലോമീറ്റര്‍ വരെ വേഗതയിലും 29 ന് മണിക്കൂറില്‍ 40 മുതല്‍ 50 വരെ കിലോമീറ്റര്‍ വേഗതയിലും ചില അവസരങ്ങളില്‍ 60 കിലോമീറ്റര്‍ വരെ വേഗതയിലും കാറ്റ് വീശാന്‍ സാധ്യതയുണ്ട്. കാറ്റ് വീശാന്‍ സാധ്യതയുള്ള പ്രദേശങ്ങള്‍ കാറ്റിന്റെ തീവ്രത അനുസരിച്ച് വേര്‍തിരിച്ചു അനുബന്ധ ഭൂപടത്തില്‍ വ്യക്തമാക്കുന്നു.
കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം മത്സ്യത്തൊഴിലാളികള്‍ ഇന്ത്യന്‍ മഹാസമുദ്രത്തിന്റെ ഭൂമധ്യരേഖാ പ്രദേശത്തിന്റെ കിഴക്കും അതിനോട് ചേര്‍ന്നുള്ള തെക്കന്‍ ബംഗാള്‍ ഉള്‍ക്കടലിന്റെ മധ്യ ഭാഗത്തും തെക്കുകിഴക്കന്‍ ബംഗാള്‍ ഉള്‍ക്കടലിലും കേരളതീരത്തും ഈ കാലയളവില്‍ മത്സ്യബന്ധനത്തിന് പോകരുത്. ആഴക്കടലില്‍ മത്സ്യബന്ധനത്തിലേര്‍പ്പെടുന്നവര്‍ ഏപ്രില്‍ 28 ന് മുന്നോടിയായി തീരത്ത് തിരിച്ചെത്തണമെന്ന് കര്‍ശന നിര്‍ദേശം പുറപ്പെടുവിക്കുന്നു. ഓഖി ചുഴലിക്കാറ്റ് ഉണ്ടായപ്പോഴുള്ള വീഴ്ചകള്‍ ഇത്തവണ ഉണ്ടാകാതിരിക്കാനുള്ള നടപടികള്‍ അധികൃതര്‍ എടുത്തിട്ടുണ്ടെന്നാണ് വിലയിരുത്തല്‍.
തെക്കു കിഴക്കന്‍ ശ്രീലങ്കയോടു ചേര്‍ന്നുള്ള സമുദ്ര ഭാഗത്ത് ഇന്ന് ന്യൂനര്‍ദം രൂപപ്പെടാന്‍ സാധ്യതയുള്ളതിനാല്‍ കേരള തീരത്ത് കടല്‍ പ്രക്ഷുബ്ധമാകാന്‍ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതു മുന്‍നിര്‍ത്തി കടലില്‍ മത്സ്യബന്ധനത്തിനു പോയിട്ടുള്ള എല്ലാവരും മടങ്ങിയെത്തണമെന്നും ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പുകള്‍ പൊതുജനങ്ങള്‍ കൃത്യമായി പാലിക്കണമെന്നും തിരുവനന്തപുരം ജില്ലാ കലക്ടര്‍ അറിയിച്ചു. ഇന്നും രണ്ട് മീറ്ററിലധികം ഉയരത്തില്‍ തിരമാലയുണ്ടാവുമെന്നാണ് കാലാവസ്ഥാ നിലയത്തിന്റെ മുന്നറിയിപ്പ്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ കടലാക്രമണത്തില്‍ തിരുവനന്തപുരം നഗരത്തിലെ തീരദേശമേഖലകളില്‍ നിരവധി വീടുകള്‍ തകര്‍ന്നു.
https://www.facebook.com/Malayalivartha


























