Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം നശിപ്പിച്ച സംഭവം..ഒടുവിൽ മാപ്പുമായി പെൺകുട്ടി... ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു...എന്റെ ഫ്രസ്‌ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയത്..


പൊലീസ് സ്റ്റേഷൻ ദത്തെടുക്കാൻ തീരുമാനിച്ചത്..വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു.. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ചെക്ക്..ഭരിക്കുന്നത് പിണറായിയാണെന്ന് കരുതിയാണ് ഡി ജി പി വിവാദ തീരുമാനമെടുത്തത്..


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്


ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...

പത്തനംതിട്ടയില്‍ 23 വോട്ട് കാണാനില്ല; വോട്ടര്‍മാരുടെ തിരക്കിലും ബഹളത്തിലും ബീപ് ശബ്ദം കേൾക്കാൻ പറ്റിയില്ലെന്ന് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ വിശദീകരണം; റീ പോളിങ് നടത്തേണ്ട സാഹചര്യമില്ലെന്നു ജില്ലാ വരണാധികാരി പി.ബി.നൂഹ്

26 APRIL 2019 09:02 PM IST
മലയാളി വാര്‍ത്ത

More Stories...

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...

പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം നശിപ്പിച്ച സംഭവം..ഒടുവിൽ മാപ്പുമായി പെൺകുട്ടി... ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു...എന്റെ ഫ്രസ്‌ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയത്..

അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ

തിരഞ്ഞെടുപ്പില്‍ കേരളം ആകാംക്ഷയോടെ നോക്കുന്ന മണ്ഡലമാണ് പത്തനംതിട്ട. മൂന്നു മുന്നണികള്‍ക്കും ഒരുപോലെ പ്രതീക്ഷയും ആശങ്കയും പകരുന്ന മണ്ഡലത്തില്‍ പുതിയ ചര്‍ച്ച കാണാതായ വോട്ടുകളെ കുറിച്ചാണ്. സംഭവത്തില്‍ ഉദ്യോഗസ്ഥരാണ് ഉത്തരവാദിയെന്നാണ് പ്രാഥമിക നിഗമനം. അടൂര്‍ പഴകുളം ആലുമൂട് യുപി സ്‌കൂളിലെ ബൂത്തിലാണ് വോട്ടുകള്‍ കാണാതായത്. തിരഞ്ഞെടുപ്പു ജോലിക്ക് ഉണ്ടായിരുന്ന കെഎസ്ഇബി സീനിയര്‍ സൂപ്രണ്ട് ജില്ലാ വരണാധികാരിക്ക് വിശദീകരണം നല്‍കിയെങ്കിലും വോട്ടുകള്‍ കാണാതായതു സംബന്ധിച്ചു കൃത്യമായ മറുപടി വിശദീകരണത്തില്‍ ഇല്ലെന്നാണ് സൂചന. 23 വോട്ടുകള്‍ മെഷീനില്‍ രേഖപ്പെടുത്താതെ പോയത്.

രാവിലെ മുതല്‍ വോട്ടിങ് യന്ത്രത്തില്‍ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നെന്നും വോട്ടര്‍മാരുടെ തിരക്കിലും ബഹളത്തിലും ബീപ് ശബ്ദം കൃത്യമായി ശ്രദ്ധിക്കാന്‍ പറ്റിയില്ലെന്നുമാണ് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥന്റെ വിശദീകരണം. ആദ്യം ഉപയോഗിച്ച യന്ത്രം മോക് പോള്‍ സമയത്തു തന്നെ കേടായി. പകരം കൊണ്ടുവന്ന യന്ത്രം ഉപയോഗിച്ച് 8.30ന് ആണ് പോളിങ് തുടങ്ങാനായത്. ഇതിന്റെ പേരില്‍ വോട്ടര്‍മാര്‍ പോളിങ് ബൂത്തില്‍ ബഹളം വച്ചു. പിന്നീട്, വലിയ തിരക്കായി. വോട്ടു ചെയ്യാന്‍ ആളുകള്‍ തിരക്ക് കൂട്ടുന്നതിനിടെ എല്ലാ ബീപ് ശബ്ദങ്ങളും ശ്രദ്ധിച്ചില്ലെന്നു ഉദ്യോഗസ്ഥന്‍ വിശദീകരിച്ചതായാണ് അറിയുന്നത്. പോളിങ് ബൂത്തില്‍ എത്തിയവര്‍ വോട്ടു രേഖപ്പെടുത്താതെ മടങ്ങിയതാണ് കാണാതാകലിനു കാരണമായി പറയുന്നത്.

എന്നാല്‍ വീണ്ടും വോട്ടെടുപ്പു നടത്തേണ്ട സാഹചര്യമില്ലെന്നു ജില്ലാ വരണാധികാരി പി.ബി.നൂഹ് അറിയിച്ചു. സമാന പ്രശ്‌നം ഉണ്ടായ മറ്റു ബൂത്തുകളില്‍ റീ പോളിങ് നടത്തുന്നില്ല. വോട്ടിങ് യന്ത്രത്തില്‍ വോട്ടു ചെയ്തു തുടങ്ങും മുന്‍പ് 5 ഘട്ടത്തില്‍ സുരക്ഷ നടപടികള്‍ പൂര്‍ത്തിയാക്കിയതാണ്. യന്ത്രം കൃത്യമായി പ്രവര്‍ത്തിക്കുന്നുവെന്ന് ഉറപ്പാക്കിയ ശേഷം മാത്രമാണ് വോട്ടിങ് തുടങ്ങിയതെന്നും അദ്ദേഹം പറഞ്ഞു. പഴകുളം ശ്രീകൃഷ്ണവിലാസം യുപി സ്‌കൂളിലെ 23-ാം ബൂത്തില്‍ ആകെയുള്ളത് 1091 വോട്ട്.

ഇതില്‍ 843 പേര്‍ വോട്ടു ചെയ്യാനെത്തിയതായി തിരഞ്ഞെടുപ്പു റജിസ്റ്ററില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാല്‍ വോട്ടിങ് യന്ത്രത്തില്‍ 820 വോട്ടുകളുടെ കണക്കേയുള്ളു. സംഭവത്തില്‍ യുഡിഎഫും എല്‍ഡിഎഫും റീപോളിങ് ആവശ്യപ്പെട്ടു. 23 വോട്ടിന് ഏതെങ്കിലും സ്ഥാനാര്‍ഥി തോറ്റാല്‍ മാത്രം റീ പോളിങ് മതിയെന്നാണ് എന്‍ഡിഎ നിലപാട്. വോട്ടിലെ കുറവ് സംബന്ധിച്ച് അസിസ്റ്റന്റ് റിട്ടേണിങ് ഓഫിസര്‍ ആയ അടൂര്‍ ആര്‍ഡിഒ ബീനാ റാണി കലക്ടര്‍ക്ക് റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. ഈ റിപ്പോര്‍ട്ടും തിരഞ്ഞെടുപ്പ് നിരീക്ഷകന്റെ റിപ്പോര്‍ട്ടും കൂടി ചേര്‍ത്തു ചീഫ് ഇലക്ടറല്‍ ഓഫിസര്‍ ടീക്കാറാം മീണയ്ക്ക് ജില്ലാ വരണാധികാരി അയച്ചു കൊടുത്തു. എന്നാല്‍ ആകെ വോട്ടിനെക്കാള്‍ കൂടുതല്‍ വോട്ടുകള്‍ പോള്‍ ചെയ്താല്‍ മാത്രമേ റീപോളിങ്ങിന് സാധ്യയുള്ളുവെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (3 minutes ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (11 minutes ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (18 minutes ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (33 minutes ago)

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...  (38 minutes ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (47 minutes ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം... പലയിടങ്ങളിലും വീടുകളിൽ വെള്ളംകയറി, ജനങ്ങൾ ദുരിതത്തിൽ...  (56 minutes ago)

വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി  (1 hour ago)

അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ  (1 hour ago)

RC ഭരിക്കുന്നത് ഇപ്പോഴും പിണറായിയാണെന്ന് കരുതി  (1 hour ago)

പി.എസ്.സി അധ്യാപിക തസ്തികകളിലെ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാൻ മന്ത്രിസഭാ തീരുമാനം  (1 hour ago)

സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 2,240 രൂപയുടെ കുറവ്  (1 hour ago)

  കെ.സി.എൽ രണ്ടാം മത്സരത്തിൽ ആലപ്പി റിപ്പിൾസിന് എതിരെ കൊച്ചി ബ്ളൂ ടൈഗേഴ്സിന്റെ ജോബിൻ ജോബി സെഞ്ച്വറി നേ‌ടി  (2 hours ago)

229 യാത്രക്കാരുമായി പറന്ന് ഉയർന്ന് ഇൻ‍ഡിഗോ വിമാനം ; പൈലറ്റിന്റെ കണ്ണിലുടക്കിയ ആ അപകടം, അടിയന്തരമായി തിരിച്ചിറക്കി  (2 hours ago)

ഓഹരി വിപണിയില്‍ കനത്ത ഇടിവ്.... ബിഎസ്ഇ സെന്‍സെക്‌സ് 600ലധികം പോയിന്റ് താഴ്ന്ന നിലയിൽ  (2 hours ago)

Malayali Vartha Recommends