ബോര്‍ഡിംഗ് ടൈമിന് 10 മിനിറ്റ് മുമ്ബ് ബസ്സ് കയറാന്‍ എത്തിയെങ്കിലും ബസ്സ് പുറപ്പെട്ടുവെന്നും ഉടന്‍ അടുത്ത സ്റ്റോപ്പിലെത്തണമെന്ന മറുപടി; അടുത്ത സ്റ്റോപ്പിലെത്തിയെങ്കിലും അവിടെ നിന്നും ബസ് പുറപ്പെട്ടുവെന്ന് മറുപടി; ചോദ്യം ചെയ്തപ്പോൾ ഡ്രൈവറിന്റെ അസഭ്യവർഷം; കല്ലടയ്ക്കെതിരെ ആരോപണവുമായി സരിത എസ് നായരും

യാത്രികരെ മർദ്ദിച്ചെന്ന പരാതിയിൽ അന്വേഷണം നേരിടുന്ന കല്ലട ട്രാവൽസിനെതിരെ നിരവധി ഗുരുതര ആരോപണങ്ങളാണ് ദിനംപ്രതി വരുന്നത്. പ്രമുഖരടക്കം നിരവധിപേർ കല്ലട ബസ്സിലെ അനീതികളെക്കുറിച്ച് തുറന്നു പറച്ചിലുമായി രംഗത്തെത്തിയതോടെ ട്രവൽസിന് നേരെ പ്രതിഷേധം ശക്തമാവുകയാണ്.
ഇപ്പോഴിതാ സരിത എസ് നായരും കല്ലടയ്ക്കെതിരെ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. ബുക്ക് ചെയ്ത ടിക്കറ്റില്‍ യാത്ര ചെയ്യാന്‍ അനുവദിച്ചില്ലെന്നും ഇതിനെ ചോദ്യം ചെയ്ത സരിതയോട് ബസ് ഡ്രൈവര്‍ അപമര്യാദയായി പെരുമാറിയെന്നുമാണ് പരാതി.
സംഭവം ഇങ്ങനെ....
പതിനെട്ടാം തീയ്യതി 5 പേര്‍ക്കുളള ടിക്കറ്റാണ് ബാംഗ്ലൂരില്‍ നിന്നും എറണാകുളത്തേക്ക് വരുന്ന കല്ലട ട്രാവല്‍സില്‍ സരിത ബുക്ക് ചെയ്യ്തത്. ബസ്സ് ബോര്‍ഡിംഗ് ടൈമിന് 10 മിനിറ്റ് മുമ്ബ് ബസ്സ് കയറാന്‍ എത്തിയെങ്കിലും ബസ്സ് പുറപ്പെട്ടുവെന്നും ഉടന്‍ അടുത്ത സ്റ്റോപ്പിലെത്തണമെന്ന മറുപടിയാണ് ലഭിച്ചത്. ബസ്സ് ജീവനക്കാരുടെ നിര്‍ദ്ദേശ പ്രകാരം അടുത്ത സ്റ്റോപ്പായ ഇലട്രോണിക് സിറ്റിയിലെത്തിയെങ്കിലും അവിടെ നിന്നും ബസ് പുറപ്പെട്ടുവെന്നായിരുന്നു മറുപടി ഇതിനെ ചോദ്യം ചെയ്ത സരിതയ്ക്ക് നേരെ ബസ് ഡ്രൈവര്‍ ഫോണില്‍ അസഭ്യം പറയുകയും ചെയ്യിതുവെന്നാണ് സരിതയുടെ പരാതി.
ടിക്കറ്റ് ബുക്കിങിനായി നല്‍കിയ പണം തിരികെ തരാന്‍ കല്ലട ട്രാവല്‍സ് തയ്യാറായില്ലെന്നും സരിത പറഞ്ഞു. ബുക്ക് ചെയ്ത സീറ്റ് മറ്റാര്‍ക്കോ മറിച്ച് വിറ്റതിനാലാണ് തങ്ങളെ ബസ്സില്‍ കയറാന്‍ അനുവദിക്കാതിരുന്നതെന്ന് സരിത കേരളാ ഓണ്‍ലൈന്‍ ന്യൂസിനോട് പറഞ്ഞു. കല്ലട ട്രാവല്‍സിനെതിരെ സരിത കേരള സംസ്ഥാന ഗതാഗത കമ്മീഷന് പരാതി നല്‍കി.
https://www.facebook.com/Malayalivartha



























