ഫേസ്ബുക്കിലൂടെ ഇരുപത്തഞ്ചുകാരനുമായി പ്രണയത്തിലായി കൈമാറിയത് നഗ്‌നഫോട്ടോകള്‍; കാമുകന്റെ കയ്യിലിരിപ്പിൽ പന്തികേട് തോന്നി പ്രണയത്തിൽ നിന്ന് പിന്മാറിയ പെൺകുട്ടിയുടെ വിവാഹം മറ്റൊരാളുമായി ഉറപ്പിച്ചതോടെ,വിവാഹം മുടക്കാൻ പ്രതിശ്രുത വരന് കാമുകൻ അയച്ചുകൊടുത്തത്ത് നഗ്നചിത്രങ്ങൾ

കാമുകിയുടെ നഗ്‌നചിത്രങ്ങള്‍ കൈക്കാക്കി പ്രതിശ്രുത വരന് അയച്ചുകൊടുത്ത യുവാവിനെതിരെ പൊലീസ് കേസ്. പാലോട് കരിമണ്‍കോട് സ്വദേശി ഷാനിനെതിരെയാണ് (25) പൊലീസ് കേസെടുത്തത്. പോക്‌സോ നിയമം, ഐടി ആക്‌ട് എന്നിവ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. സംഭവത്തെ കുറിച്ച് പോലീസ് പറയുന്നതിങ്ങനെ, 2014ല്‍ ഫേസ്ബുക്ക് വഴിയാണ് ഷാന്‍ പെണ്‍കുട്ടിയുമായി പരിചയത്തിലായത്.
പെണ്‍കുട്ടിയെ വിവാഹ വാഗ്ദാനം നല്‍കി പ്രലോഭിപ്പിക്കുകയും നഗ്‌നഫോട്ടോകള്‍ കൈക്കലാക്കുകയുമായിരുന്നു. ഇതിനിടെ ഷാനിന്റെ പ്രവര്‍ത്തികളില്‍ അതൃപ്തി തോന്നിയ പെണ്‍കുട്ടി അയാളില്‍ നിന്നും അകന്നു. അടുത്തിടെ ഗള്‍ഫിലുള്ള യുവാവുമായി പെണ്‍കുട്ടിയുടെ വിവാഹം വീട്ടുകാര്‍ ഉറപ്പിച്ചതോടെയാണ് ഷാന്‍ പ്രതികാരമെന്നോണം നഗ്നചിത്രങ്ങള്‍ ഗള്‍ഫിലുള്ള യുവാവിന് അയച്ചുകൊടുത്തത്. പെണ്‍കുട്ടിയുടെ നഗ്‌ന ഫോട്ടോകള്‍ കണ്ടതോടെ യുവാവ് വിവാഹത്തില്‍ നിന്നും പിന്‍വാങ്ങി. തുടര്‍ന്ന് പെണ്‍കുട്ടി ഷാനിനെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.
https://www.facebook.com/Malayalivartha



























