നരേന്ദ്രമോദിയുടെ കുർത്തയുടെ അളവ് മമതയ്ക്ക് മുൻപേ അറിയാം; രാജ് ബാബ്ബറിന്റെ പരാമർശം വിവാദമാകുന്നു

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കുര്‍ത്തയുടെ അളവ് നേരത്തെ അറിയാമെന്ന കോണ്‍ഗ്രസ് നേതാവ് രാജ് ബാബ്ബറുടെ പ്രസ്താവന വിവാദത്തിൽ. പ്രധാനമന്ത്രി ബോളിവുഡ് താരം അക്ഷയ് കുമാറുമായി നടത്തിയ അഭിമുഖത്തില്‍ മമതാ ബാനര്‍ജി തനിക്ക് കുര്‍ത്തകള്‍ അയയ്ക്കാറുണ്ടെന്ന് വെളിപ്പെടുത്തിയിരുന്നു. ഇതിന് പിന്നാലെയാണ് രാജ് ബാബ്ബര്‍ വിവാദ പരാമര്‍ശവുമായി രംഗത്തെത്തിയത്.
'രണ്ട് ഉല്‍പ്പന്നങ്ങളാണ് പശ്ചിമ ബംഗാളില്‍ പ്രസിദ്ധമായിട്ടുള്ളത്. മധുര പലഹാരങ്ങളും കുര്‍ത്തയും. എന്നാല്‍ മമതാ ബാനര്‍ജി ഇതുവരെ ആര്‍ക്കും മധുര പലഹാരങ്ങളും കുര്‍ത്തയും അയച്ചിട്ടില്ല. സമ്മാനമായി അവ ഒരാള്‍ക്ക് മാത്രം നല്‍കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. ഇപ്പോള്‍ നിങ്ങള്‍ക്ക് മനസ്സിലാകും അവര്‍ക്ക് അദ്ദേഹത്തിന്റെ കുര്‍ത്തയുടെ അളവ് നേരത്തെ അറിയാമെന്ന്- ബാബ്ബര്‍ പറഞ്ഞു.
രാജ് ബാബ്ബറിന്റെ വിവാദ പ്രസ്താവനക്കെതിരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രതിഷേധമുയര്‍ത്തിയിരുന്നു. മര്യാദയില്ലാതെയാണ് ബാബ്ബര്‍ സംസാരിച്ചതെന്നും അദ്ദേഹത്തിന് രാഷ്ട്രീയത്തില്‍ അനുഭവ സമ്ബത്ത് ഇല്ലെന്നും തൃണമൂല്‍ കോണ്‍ഗ്രസ് ആരോപിച്ചു. സിനിമയിലെ അനുഭവ സമ്ബത്ത് മാത്രം കൊണ്ട് രാഷ്ട്രീയത്തില്‍ നിലനില്‍ക്കാനാവില്ലെന്നും അവര്‍ കൂട്ടിച്ചര്‍ത്തു.
https://www.facebook.com/Malayalivartha



























