Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....


ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ


കെസിക്ക് സാധ്യതയേറി... തെരഞ്ഞെടുപ്പ് ഫലം വന്നിട്ട് 10 ദിവസം കഴിഞ്ഞിട്ടും ഭരണത്തിലേറാന്‍ കഴിയാത്തതില്‍ പരക്കെ പ്രതിഷേധം, നീണ്ടാല്‍ ഗവര്‍ണര്‍ ഇടപെടും, പ്രഖ്യാപനം ഇന്ന്; ശനിയാഴ്ച്ചയോ തിങ്കളാഴ്ചയോ സത്യപ്രതിജ്ഞ


ചർച്ചകൾക്കൊടുവിൽ കോൺ​ഗ്രസ് മുഖ്യമന്ത്രി പ്രഖ്യാപനം ഇന്നുണ്ടാകും.... ഇന്ന് ചേരുന്ന കോൺഗ്രസ് നിയമസഭാകക്ഷി യോഗത്തിൽ സംസ്ഥാന മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാനാണ് ഹൈക്കമാൻഡ് തീരുമാനം, എല്ലാ എംഎൽ‌എമാരോടും രാവിലെ തന്നെ തിരുവനന്തപുരത്ത് എത്താൻ കെപിസിസി നിർദേശം നൽകി


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..

ആഞ്ഞടിക്കാന്‍ പതുങ്ങി പാര്‍ട്ടി... ചങ്കൂറ്റത്തോടെ കള്ളവോട്ട് പുറത്തെത്തിച്ച കെ. സുധാകരന് പരക്കെ കൈയ്യടി; കാലം ഇത്ര പുരോഗമിച്ചിട്ടും ജനങ്ങളെ മണ്ടന്‍മാരാക്കുന്ന കള്ളവോട്ട് ഇനിയുണ്ടാകരുത്; പഴഞ്ചന്‍ രീതി മാറ്റി ബയോമെട്രിക് ആക്കിയാല്‍ എല്ലാം പൊളിയും 

28 APRIL 2019 10:01 AM IST
മലയാളി വാര്‍ത്ത

ലോകം എന്ത് പുരോഗമിച്ചു. എങ്കിലും കേരളത്തില്‍ ഇപ്പോഴും കള്ളവോട്ട് സുഗമമായി നടക്കുന്നുണ്ടെന്നാണ് ഇന്നലെ പുറത്തുവന്ന തെളിവുകളോടെ മനസിലായത്. ജനങ്ങള്‍ ഓരേ പേരില്‍ പറ്റിപ്പ് നടത്താതിരിക്കാന്‍ എന്തെല്ലാം സംവിധാനങ്ങള്‍ നാട്ടിലുണ്ട്. ഏറ്റവും അവസാനം കൊണ്ടു വന്നതാണ് ആധാര്‍. എന്തൊക്കെ കുറ്റം പറഞ്ഞാലും സേവനം യഥാര്‍ത്ഥ ആളിന് തന്നെ കിട്ടിത്തുടങ്ങി. ബയോമെട്രിക് സംവിധാനം പോലും നിലവിലുണ്ട്. വിരലടയാളമോ കണ്ണിന്റെ അടയാളമോ വച്ച് ആളിനെ തിരിച്ചറിയാന്‍ പറ്റുന്ന ബയോമെട്രിക് സമ്പ്രദായം ഇപ്പോള്‍ സര്‍വത്രമായുണ്ട്. നമ്മുടെ തെരഞ്ഞെടുപ്പ് സമ്പ്രദായം അതിലേക്ക് മാറിയാല്‍ തന്നെ കള്ള വോട്ടേ ഇല്ലാതാകും. അതിലേക്കുള്ള ഒരു വഴിയായിരിക്കുകയാണ് പുറത്തു വരുന്ന ദൃശ്യങ്ങള്‍.

കാസര്‍ഗോഡ് മണ്ഡലത്തില്‍ കളളവോട്ട് നടന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ഇതില്‍ താരമായതാകട്ടെ സിപിഎം എഴുതി തള്ളിയ കണ്ണൂരിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി കെ സുധാകരന്‍. കോണ്‍ഗ്രസാണ് കളളവോട്ടിന്റെ ദൃശ്യങ്ങള്‍ പുറത്ത് വിട്ടത്. എരമംകുറ്റൂര്‍ പഞ്ചായത്തിലും ചെറുതാഴം പഞ്ചായത്തിലും വ്യാപകമായി കള്ളവോട്ട് നടന്നു എന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്. അതേസമയംതന്നെ കെ സുധാകരന്‍ സിപിഎമ്മിനെതിരെ ആഞ്ഞടിച്ച് രംഗത്ത് വരികയും ചെയ്തു. 

കള്ളവോട്ടിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ ഇതിനെതിരെ കോണ്‍ഗ്രസ് നിയമയുദ്ധം നടത്തുമെന്ന് കെ സുധാകരന്‍ വ്യക്തമാക്കി. സുപ്രീം കോടതിയെ സമീപിക്കാനാണ് കോണ്‍ഗ്രസ് നീക്കം. അന്നും ഇന്നും കളളവോട്ട് കണ്ണൂരില്‍ ഒരു സത്യമാണെന്ന് കെ സുധാകരന്‍ പറഞ്ഞു.

ജനഹിതം അട്ടിമറിക്കുന്ന ഒരു രാഷ്ട്രീയ പ്രവര്‍ത്തന ശൈലിയാണ് സിപിഎം സ്വീകരിക്കുന്നതെന്നും കെ സുധാകരന്‍ ആരോപിച്ചു. ആണത്തത്തോടെ കളളവോട്ടില്ലാതെ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ സിപിഎം തയ്യാറുണ്ടോ എന്ന് സുധാകരന്‍ വെല്ലുവിളിച്ചു. അതിന് സിപിഎം തയ്യാറായാല്‍ കണ്ണൂരിലെ 11 നിയോജക മണ്ഡലങ്ങളില്‍ രണ്ടിലേറെ സീറ്റുകളില്‍ അവര്‍ക്ക് വിജയിക്കാന്‍ സാധിക്കില്ലെന്ന് സുധാകരന്‍ പറഞ്ഞു.

കണ്ണൂരിലെ മറ്റ് മണ്ഡലങ്ങളില്‍ എല്ലാം സിപിഎം അതിജീവിക്കുന്നത് കളളവോട്ടുകള്‍ കൊണ്ടാണെന്നും സുധാകരന്‍ ആരോപിച്ചു. ഡബിള്‍ വോട്ട് ചെയ്യാനുളള സാഹചര്യം അക്രമത്തിലൂടെ സിപിഎം ഒരുക്കുന്നു. പ്രതികരിക്കാന്‍ പോലും കഴിയാത്ത സമൂഹത്തെയാണ് സിപിഎം സൃഷ്ടിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു. 

അതേസമയം കാസര്‍കോട്ടെ കള്ളവോട്ട് ആരോപണത്തില്‍ റിട്ടേണിങ് ഓഫീസര്‍മാരോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ടെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ ടിക്കാറാം മീണ വ്യക്തമാക്കി. കണ്ണൂര്‍, കാസര്‍കോട് കളക്ടര്‍മാരോടാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. 

കള്ളവോട്ട് നടന്നിട്ടുണ്ടെങ്കില്‍ അത് ഗുരുതരമായ തെറ്റാണ്. കളക്ടര്‍മാരോട് ഇക്കാര്യത്തില്‍ അടിയന്തര റിപ്പോര്‍ട്ടാണ് തേടിയിരിക്കുന്നത്. റിപ്പോര്‍ട്ട് ലഭിച്ച ശേഷം നടപടികള്‍ എടുക്കുമെന്നും ടിക്കാറാം മീണ പറഞ്ഞു.

അസി.റിട്ടേണിങ് ഓഫീസറുടേയും പ്രിസൈഡിങ് ഓഫീസറുടെയും ഒത്താശയില്ലാതെ കള്ളവോട്ടുകള്‍ നടത്താന്‍ സാധിക്കില്ല. റിപ്പോര്‍ട്ട് വരുന്നത് വരെ നമുക്ക് കാത്തിരിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി. 

ബൂത്ത് പിടിത്തം സംബന്ധിച്ച് നിരവധി തവണ കളക്ടര്‍മാര്‍ക്ക് പരാതി നല്‍കിയിരുന്നെങ്കിലും നടപടി എടുത്തിരുന്നില്ലെന്നും യുഡിഎഫ് സ്ഥാനാര്‍ഥികളായ രാജ്‌മോഹന്‍ ഉണ്ണിത്താനും കെ.സുധാകരനും ആരോപിച്ചിരുന്നു.

കള്ളവോട്ട് ആരോപണം നിഷേധിച്ച് സി.പി.എം.കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. പാര്‍ട്ടി കള്ളവോട്ട് ചെയ്യാറില്ലെന്നും പഞ്ചായത്തംഗം ഉള്‍പ്പെടെയുള്ളവര്‍ കള്ളവോട്ട് ചെയ്തുവെന്ന് ആരോപിക്കുന്നത് രാഷ്ട്രീയ ദുഷ്ടലാക്കോടെയെന്നും അദ്ദേഹം പറഞ്ഞു. പഞ്ചായത്തംഗം മറ്റൊരു ബൂത്തില്‍ വോട്ട് ചെയ്തത് വോട്ട് ഓപ്പണ്‍ വോട്ടാണെന്നാണ് അദ്ദേഹം വാദിച്ചത്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരളത്തിന്‍റെ മുഖ്യമന്ത്രിയായി വി.ഡി സതീശനെ പ്രഖ്യാപിച്ചതിൽ താൻ പൂര്‍ണ സന്തോഷവാനെന്ന് കെ.സി വേണുഗോപാൽ  (2 hours ago)

ചെന്നിത്തല തീരുവനന്തപുരം വിട്ടു..ഗുരുവായൂരിലേക്ക് പോയി മന്ത്രി സഭയിലേക്ക് ഇല്ല..! വീടിന് മുന്നിൽ കൂട്ട കരച്ചിൽ  (3 hours ago)

ഇനി CM സതീശന്റെ ശത്രു സംഹാരം...! ആദ്യം തെറിക്കുന്നത് ചതിയൻ ഷാഫിയുടെ തല  (3 hours ago)

പുതിയ സൗഹൃദങ്ങളും കുടുംബ സമാധാനവും! കന്നി രാശിക്കാർക്ക് വിശേഷ ദിനം!  (3 hours ago)

കൊല്ലത്ത് ശക്തമായ കാറ്റിലും മഴയിലും വീടിനു മുകളിൽ വീണ മരം മുറിച്ചു മാറ്റുന്നതിനിടെ കാൽ വഴുതി വീണ് പരിക്കേറ്റയാൾ ചികിത്സയിലിരിക്കെ മരിച്ചു....  (3 hours ago)

ശക്തമായ മഴയ്ക്ക് സാധ്യത... ആറു ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട്  (3 hours ago)

പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....  (4 hours ago)

കേരള മുഖ്യമന്ത്രി VDS..! തലസ്ഥാനത്ത് വന്നിറങ്ങി VD..! ജനം തീരുമാനിച്ചു AICC വഴങ്ങി പൊട്ടിക്കരഞ്ഞ് K C വേണുഗോപാൽ  (4 hours ago)

മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന ഒമ്പത് വയസുകാരന് അമീബിക് മസ്‌തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (4 hours ago)

രാജപുരത്ത് കൃഷിയിടത്തിലെത്തിയ അധ്യാപകൻ പെരുന്തേനീച്ചയുടെ കുത്തേറ്റ് മരിച്ചു...  (5 hours ago)

എന്തു സംഭവിച്ചാലും മാറ്റമൊന്നുമില്ല.... നാളെ ഗുരുവായൂർ ക്ഷേത്ര ദർശനത്തിന് പോകുമെന്ന് കെ മുരളീധരൻ  (5 hours ago)

ഞങ്ങൾക്ക് വി ഡി സതീശൻ മതി മുഖ്യമന്ത്രിയായി; പൊട്ടിത്തെറിച്ച് ജനങ്ങൾ  (5 hours ago)

മുഖ്യമന്ത്രി തീരുമാനവുമായി ചാർട്ടേഡ് വിമാനം തിരുവനന്തപുരത്തെത്തും  (5 hours ago)

സ്വര്‍ണ വിലയില്‍ വർദ്ധനവ്.... പവന് 240 രൂപയുടെ വർദ്ധനവ്  (6 hours ago)

  മുഖ്യമന്ത്രി പ്രഖ്യാപനം ഇന്ന് നടക്കാനിരിക്കെ കെ.സി. വേണുഗോപാൽ എം.പിയെ വസതിയിലേക്ക് കൂടിക്കാഴ്ചക്ക് വിളിപ്പിച്ച് രാഹുൽ​ഗാന്ധി  (6 hours ago)

Malayali Vartha Recommends