Widgets Magazine
02
Sep / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...


പാലാരിവട്ടത്ത് ഒരുക്കിയ അത്തപ്പൂക്കളം നശിപ്പിച്ച സംഭവം..ഒടുവിൽ മാപ്പുമായി പെൺകുട്ടി... ഹിന്ദു സമൂഹത്തോടും എല്ലാവരോടും മാപ്പ് ചോദിക്കുന്നു...എന്റെ ഫ്രസ്‌ട്രേഷന്‍ കൊണ്ട് എനിക്ക് അറിയാണ്ട് പറ്റിപ്പോയത്..


പൊലീസ് സ്റ്റേഷൻ ദത്തെടുക്കാൻ തീരുമാനിച്ചത്..വിവാദമായതോടെ ഉത്തരവ് പിൻവലിച്ചു.. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ ചെക്ക്..ഭരിക്കുന്നത് പിണറായിയാണെന്ന് കരുതിയാണ് ഡി ജി പി വിവാദ തീരുമാനമെടുത്തത്..


പ്രമുഖ കോണ്‍ഗ്രസ് നേതാവും കോഴിക്കോട് ജില്ലാ കോണ്‍ഗ്രസ് മുന്‍ അധ്യക്ഷനുമായ അഡ്വ. എം വീരാന്‍കുട്ടി അന്തരിച്ചു...


സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത... അഞ്ച് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ചര്‍ച്ച ചെയ്യാന്‍ കൊള്ളാം... കള്ളവോട്ട് വിവാദം ശക്തി പ്രാപിക്കവേ സേഫ് സോണില്‍ പാര്‍ട്ടിക്കാര്‍; തെരഞ്ഞടുപ്പ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ നടക്കുന്ന കള്ളകളികള്‍ പിടിക്കപ്പെട്ടാലും നിയമത്തിന്റെ പിടിവള്ളി ഉപയോഗിച്ച് കുറ്റവാളികള്‍ രക്ഷപ്പെടും 

29 APRIL 2019 10:34 AM IST
മലയാളി വാര്‍ത്ത

More Stories...

ആ ബോംബും ചീറ്റിപ്പോയി..ജലപീരങ്കിയിൽ ഉപയോഗിച്ചത് അണുബാധയില്ലാത്ത വെള്ളം..ഉള്ളത് അല്‍പം ഇരുമ്പിന്റെ അംശം മാത്രം!..പിണറായിയുടെ പച്ചക്കള്ളം പൊളിച്ച് ചെന്നിത്തല..

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ കൂട്ടത്തിൽ മലയാളി വീട്ടമ്മയും

മുല്ലപെരിയാർ വിഷയം വീണ്ടും..മലയാളികൾക്ക് നെഞ്ചിടിപ്പ് കൂടുന്നു.. അഞ്ചംഗ വിദഗ്‌ധ സംഘം പരിശോധന തുടരുന്നു.. ഇന്ന് നിര്‍ണ്ണായക ചര്‍ച്ചകള്‍ നടത്തും...

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി

കള്ള വോട്ടിന്റെ പേരില്‍ സി പി എമ്മിന് കൈപൊള്ളിയപ്പോള്‍ അതേ കുറ്റകൃത്യത്തിന് സിപിഎം ലീഗിനെ പ്രതിയാക്കി. കള്ളവോട്ടിന്റെ കാര്യത്തില്‍ ഇരു മുന്നണികളും മോശമല്ലെന്നു വ്യക്തമാക്കുന്ന വിവരങ്ങളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്.

എന്നാല്‍ തെരഞ്ഞടുപ്പ് ഉദ്യോഗസ്ഥരുടെ പിന്തുണയോടെ നടക്കുന്ന ഇത്തരം കള്ളകളികള്‍ പിടിക്കപ്പെട്ടാലും നിയമത്തിന്റെ പിടിവള്ളി ഉപയോഗിച്ച് കുറ്റവാളികളെ രക്ഷിക്കും. 

ലീഗിന്റെ കള്ളവോട്ട് വീഡിയോ, ബൂത്ത് പിടുത്തം, ഗുണ്ടായിസം കാണുക എന്ന തലക്കെട്ടില്‍ സി പി എം പുറത്തുവിട്ട കള്ളവോട്ട് വീഡിയോ സാമൂഹികമാധ്യമങ്ങളില്‍ വൈറലാവുകയാണ്. 

ഉദുമ മണ്ഡലത്തിലെ പള്ളിക്കര 126 നമ്പര്‍ ബൂത്തില്‍ കള്ളവോട്ട് തടഞ്ഞ പ്രിസൈഡിങ്ങ് ഓഫീസറെയും, പോളിങ്ങ് ഉദ്യോഗസ്ഥരെയും ലീഗിന്റെ നേതാക്കള്‍ ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളാണ് ദൃശ്യങ്ങളിലുള്ളത്. 

ഗള്‍ഫിലുള്ള അനിയന്റെ വോട്ട് ചെയ്യാന്‍ ജ്യേഷ്ഠന്‍ വന്നപ്പോഴാണ് പിടിക്കപ്പെട്ടത്. ഇതു പോലെ ആയിരക്കണക്കിന് വോട്ടാണ് കാസര്‍ഗോഡ് ലീഗ് ചെയ്തതെന്ന് സി പി എം ആരോപിക്കുന്നു. ഉംറക്ക് പോയവരുടെ വോട്ടും ഗള്‍ഫില്‍ വെക്കേഷന്‍ ടൂര്‍ പോയവരുടെയും, ജോലി ചെയ്യുന്നവരുടെയും ഉള്‍പ്പെടെയുള്ള വോട്ടുകള്‍ ആണ് ഇതു പോലെ കള്ളവോട്ടായി ചെയ്തിട്ടുള്ളത്.

കാസര്‍കോട്ടെ വ്യവസായിയും ലീഗ് നേതാവുമായ മാന്യന്റെ പണം വാങ്ങി ഓപ്പണ്‍ വോട്ട് കള്ളവോട്ടാക്കി ചില മാധ്യമങ്ങള്‍ പുറത്ത് വിട്ടെന്നും സി പി എം ആരോപിക്കുന്നു. 

മാധ്യമങ്ങള്‍ നല്‍കിയില്ലെങ്കിലും ലീഗിന്റെ ബൂത്ത് പിടുത്തം തങ്ങള്‍ തുറന്നു കാണിക്കുമെന്നും അതിനായി നാം സ്വയം മാധ്യമമാവണമെന്നും സി പി എം അണികള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. വീഡിയോയില്‍ ഒരിടത്തും പോസ്റ്റ് ഇടുന്നത് സിപിഎം ആണെന്ന് പറഞ്ഞിട്ടില്ല. എന്നാല്‍ അവര്‍ പങ്കുവച്ച വിവരങ്ങളില്‍ നിന്നും സി പി എം ക്യാമ്പാണ് പോസ്റ്റിന് പിന്നിലെന്ന് വ്യക്തമാണ്. 

മലബാറില്‍ ജനാധിപത്യത്തെ കശാപ്പ് ചെയ്യാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഓരോ സ്ഥാനാര്‍ത്ഥി ജയിക്കുമ്പോഴും അത് തങ്ങളുടെ പാര്‍ട്ടിയുടെ മികവാണെന്ന് അവര്‍ അവകാശപ്പെടും. എന്നാല്‍ കള്ളവോട്ടാണ് ജയത്തിന് പിന്നിലെ താരമെന്ന ആരും മനസിലാക്കാറില്ല. കള്ളവോട്ട് ചെയ്യാന്‍ തെരഞ്ഞടുപ്പ് ഉദ്യോഗസ്ഥരും സഹായിക്കാറാണ് പതിവ്. കണ്ണൂര്‍ ജില്ലയില്‍ തെരഞ്ഞടുപ്പ് ജോലിക്കായി നിയമിക്കപ്പെടുന്നത് ഇടതുപക്ഷ സഹയാത്രികരായ ഉദ്യോഗസ്ഥരെയാണ്. ഇതിനെ ഇരുമ്പു മറയാക്കി കൊണ്ടാണ് അവര്‍ പ്രവര്‍ത്തിക്കുന്നത്. 

തെരഞ്ഞടുപ്പ് ഉദ്യോഗസ്ഥരെ നിയമിക്കുന്നത് അതത് ജില്ലകളില്‍ ജില്ലാ കളക്ടര്‍മാരാണ്. ഫലത്തില്‍ റവന്യൂ വകുപ്പാണ് തെരഞ്ഞടുപ്പ് നടത്തുന്നത്. തെരഞ്ഞടുപ്പിനോട് അനുബന്ധിച്ച് സ്വന്തം ഉദ്യോഗസ്ഥരെ കളക്ടറേറ്റുകളില്‍ നിയമിക്കാറുണ്ട്. ഇവരാണ് ഇലക്ഷന്‍ ഉദ്യോഗസ്ഥരെ തെരഞ്ഞടുക്കുന്നത്. കള്ളവോട്ട് ചെയ്യേണ്ട കേന്ദ്രങ്ങളില്‍ സ്വന്തം ഉദ്യോഗസ്ഥരെ അയക്കാന്‍ ഇത്തരക്കാര്‍ ശ്രദ്ധിക്കാറുണ്ട്. അതുകൊണ്ടാണ് കുള്ളവോട്ട് നടന്നാലും തെരഞ്ഞടുപ്പ് ഉദ്യോഗസ്ഥര്‍ കണ്ണടക്കുന്നത്. യു ഡി എഫാണ് ഭരണത്തിലുള്ളതെങ്കില്‍ അവരും ഇത്തരത്തില്‍ പെരുമാറാറുണ്ട്. ഇത്തരം കള്ളകളികള്‍ ഇലക്ഷന്‍ കമ്മീഷന്റെ ശ്രദ്ധയില്‍ പെട്ടാലും അവര്‍ക്ക് നടപടിയെടുക്കാന്‍ കഴിയാറില്ല. 

സി പി എമ്മിനെതിരെ കളിച്ചാല്‍ അവര്‍ ലീഗിന്റെയും കോണ്‍ഗ്രസിന്റെയും കള്ളവോട്ട് വീഡിയോ പുറത്തുവിടും. അതുകൊണ്ട് തന്നെ കള്ളവോട്ട് കേരളത്തില്‍ പിടിക്കപ്പെടില്ല. പിടിക്കപ്പെടുമെന്ന അവസ്ഥ സംജാതമായാല്‍ അവര്‍ വിട്ടുവീഴ്ചക്ക് തയ്യാറാവും. ആദ്യം കള്ളവോട്ടിന്റെ പേരില്‍ സുപ്രീം കോടതിയെ സമീപിക്കുമെന്ന് പറഞ്ഞ കോണ്‍ഗ്രസ് പിന്നീട് പിന്‍മാറിയത് ഇതേ കാരണത്താലാണ്. 

ഒരു വ്യക്തിക്ക് ഒന്നില്‍ കൂടുതല്‍ വോട്ട് ചെയ്യാന്‍ അധികാരമുണ്ട്. അതാണ് ഓപ്പണ്‍ വോട്ട്. അതു കൊണ്ടു തന്നെ ഒരാള്‍ രണ്ട് തവണ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തി എന്ന പേരില്‍ ഒരു നടപടിക്കും സാധ്യമല്ല. ഇതാണ് പാര്‍ട്ടികളുടെ പിടിവള്ളി. എം വി ജയരാജന്‍ പറഞ്ഞതിന്റെ ധ്വനിയും ഇതുതന്നെയാണ്. തെളിവ് എന്ന പേരില്‍ എന്തൊക്കെ പുറത്തു വന്നാലും ഇലക്ഷന്‍ കമ്മീഷന്‍ ഇക്കാര്യത്തില്‍ നിസഹായരാണ്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

PINARAYI VIJAYAN നിയമസഭയിലെ നാടകം അടപടലം പൊളിഞ്ഞു  (2 minutes ago)

യുകെയിലെ ആൽപ്പൈൻ എക്കോ ട്രക്ക് ഗ്രൂപ്പിനൊപ്പം നേപ്പാളിലേക്ക് യാത്ര; ചൊവ്വാഴ്ച ടിബറ്റ്–നേപ്പാൾ അതിർത്തിക്കു സമീപമുള്ള റാസുവഗാധിയിലെത്തിയതിനു പിന്നാലെ സുനന്ദയുടെ ഫോൺ കണക്‌ഷൻ പോയി; നേപ്പാളിൽ കാണാതായവരുടെ  (6 minutes ago)

മുല്ലപ്പെരിയാറില്‍ വീണ്ടും ആശങ്ക  (8 minutes ago)

കെഎസ്ആർടിസി പ്രിയദർശിനി പദ്ധതി നടപ്പാക്കിയത് മൂലം സ്വകാര്യ ബസ് മേഖലക്കുണ്ടാകുന്ന നഷ്ടം പഠിക്കാൻ നിയോഗിച്ച വിദഗ്ധ സമിതി റിപ്പോർട്ട് സമർപ്പിച്ചു....  (41 minutes ago)

ട്രെയിനുകളില്‍ മദ്യപിച്ച് യാത്ര ചെയ്യുന്നവരെയും യാത്രക്കാര്‍ക്ക് ശല്യമുണ്ടാക്കുന്നവരെയും പുറത്താക്കാന്‍ റെയില്‍വേക്ക് അധികാരമുണ്ടെന്ന് ഹൈക്കോടതി  (52 minutes ago)

വനിതാ സംരംഭകർ സങ്കടക്കടലിൽ.... ഓ​ണ​ത്തി​നൊ​രു​ക്കി​യ ചെ​ണ്ടു​മ​ല്ലി കൃ​ഷി ന​ഷ്ട​ത്തിൽ  (59 minutes ago)

ദീർഘകാല ഖത്തർ പ്രവാസി ഹൃദയാഘാതം മൂലം ദോഹയിൽ നിര്യാതനായി  (1 hour ago)

രാജ്യത്തെ ഏറ്റവും അത്യാധുനികമായ മെട്രോയാണ് തിരുവനന്തപുരത്തിനായി വിഭാവനം ചെയ്യുന്നതെന്ന് കെഎംആർഎൽ...  (1 hour ago)

ഇന്ത്യൻ വ്യോമസേനയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ച് വനിതാ ഓഫീസർ ശക്തി ശർമ...  (1 hour ago)

ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ മഴക്കെടുതി രൂക്ഷം... പലയിടങ്ങളിലും വീടുകളിൽ വെള്ളംകയറി, ജനങ്ങൾ ദുരിതത്തിൽ...  (1 hour ago)

വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി  (1 hour ago)

അട്ടപ്പാടി മധു കേസിൽ സംസ്ഥാന സർക്കാർ സുപ്രീം കോടതിയിൽ  (1 hour ago)

RC ഭരിക്കുന്നത് ഇപ്പോഴും പിണറായിയാണെന്ന് കരുതി  (2 hours ago)

പി.എസ്.സി അധ്യാപിക തസ്തികകളിലെ റാങ്ക് ലിസ്റ്റ് കാലാവധി നീട്ടാൻ മന്ത്രിസഭാ തീരുമാനം  (2 hours ago)

സ്വർണവിലയിൽ ഇന്നും ഇടിവ്... പവന് 2,240 രൂപയുടെ കുറവ്  (2 hours ago)

Malayali Vartha Recommends